5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Atul Subhash Wife Arrest: അതുല്‍ സുഭാഷിന്റെ ആത്മഹത്യ; ഭാര്യ നികിത അറസ്റ്റില്‍

Bengaluru Techie Atul Subhash's Death:24 പേജുള്ള ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷമാണ് അതുല്‍ ആത്മഹത്യ ചെയ്തത്. ഭാര്യക്കും അവരുടെ വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു അതുലിന്റെ മരണം. വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയും അവരുടെ വീട്ടുകാരും തന്നെ പീഡിപ്പിക്കുകയാണെന്ന് അതുല്‍ പറഞ്ഞിരുന്നു.

Atul Subhash Wife Arrest: അതുല്‍ സുഭാഷിന്റെ ആത്മഹത്യ; ഭാര്യ നികിത അറസ്റ്റില്‍
അതുല്‍ സുഭാഷിന്റെ ഭാര്യ, അമ്മ, സഹോദരന്‍, അതുല്‍ സുഭാഷ്‌ (Imqage Credits: Social Media)
shiji-mk
SHIJI M K | Updated On: 15 Dec 2024 09:45 AM

ബെംഗളൂരു: ഐ ടി ജീവനക്കാരനായ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ നികിത സിംഘാനിയ അറസ്റ്റില്‍. ഗുരുഗ്രാമില്‍ വെച്ചാണ് നികിത അറസ്റ്റിലാകുന്നത്. നികിതയോടൊപ്പം അവരുടെ സഹോദരന്‍ അനുരാഗ് സിംഘാനിയയും അമ്മയും പോലീസ് കസ്റ്റഡിയിലുണ്ട്.

24 പേജുള്ള ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷമാണ് അതുല്‍ ആത്മഹത്യ ചെയ്തത്. ഭാര്യക്കും അവരുടെ വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു അതുലിന്റെ മരണം. വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയും അവരുടെ വീട്ടുകാരും തന്നെ പീഡിപ്പിക്കുകയാണെന്ന് അതുല്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ ആത്മഹത്യ പ്രേരണയ്ക്ക് യുവതിക്കും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ബിഹാര്‍ സ്വദേശിയായ അതുല്‍ സുഭാഷിനെ ബെംഗളൂരുവിലെ മഞ്ജുനാഥ് ലേഔട്ടിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നീതി വേണം എന്നെഴുതിയ പ്ലക്കാര്‍ഡും മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.

സഹോദരനെതിരെ ഭാര്യ കള്ളക്കേസുകള്‍ നല്‍കിയിരുന്നതായും അതില്‍ അതുല്‍ മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ ബികാസ് പ്രതികരിച്ചു. ഭാര്യയ്ക്കും വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അതുല്‍ വീഡിയോയും പങ്കുവെച്ചിരുന്നു.

കള്ളക്കേസുകള്‍ നല്‍കുന്നതിനെ കുറിച്ചും നീതിന്യാ വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടും അതുല്‍ രാഷ്ട്രപതിക്ക് കത്തെഴുതിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു അതുലിനെതിരെ ഭാര്യ ഉന്നയിച്ചിരുന്നത്. ഇതൊന്നും ശരിയല്ലെന്ന് യുവാവ് കത്തില്‍ പറഞ്ഞിരുന്നു. കള്ളക്കേസുകള്‍ കൊടുത്ത് തന്റെ മാതാപിതാക്കളെയും സഹോദരനെയും പീഡിപ്പിക്കുന്ന അവസാനിപ്പിക്കണമെന്നും യുവാവ് കോടതിയോട് ആവശ്യപ്പെട്ടു.

Also Read: Eight Factors For Deciding Alimony : ടെക്കി യുവാവിന്റെ മരണത്തോടൊപ്പം ചര്‍ച്ചയായി വിവാഹമോചനക്കേസുകളും; ജീവനാംശം തീരുമാനിക്കാന്‍ പരിഗണിക്കേണ്ട എട്ട് ഘടകങ്ങള്‍ വ്യക്തമാക്കി സുപ്രീം കോടതി

2019ലായിരുന്നു യുവാവിന്റെ വിവാഹം. മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയായിരുന്നു പരിചയപ്പെട്ടത്. 2020ല്‍ ഇരുവര്‍ക്കും മകന്‍ ജനിച്ചു. ലക്ഷക്കണക്കിന് രൂപ ഭാര്യയുടെ കുടുംബം നിരന്തരമായി ആവശ്യപ്പെടുമായിരുന്നുവെന്നും, കൂടുതല്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ 2021ല്‍ മകനെയുമെടുത്ത് ഭാര്യ വീട് വിട്ടുവെന്നും യുവാവ് ആരോപിച്ചു.

ഇതിന് പിന്നാലെ യുവതി അതുലിനും കുടുംബത്തിനുമെതിരെ കൊലപാതകശ്രമം, ലൈംഗിക പീഡനം തുടങ്ങിയവ ആരോപിച്ച് കേസ് കൊടുക്കുകയും 10 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ സമ്മര്‍ദ്ദം മൂലം ഹൃദയാഘാതം വന്നാണ് തന്റെ പിതാവ് മരിച്ചതെന്ന് ആരോപിക്കുകയുമായിരുന്നു.

എന്നാല്‍ യുവതിയുടെ പിതാവ് ദീര്‍ഘകാലമായി രോഗബാധിതനായിരുന്നുവെന്ന് അവര്‍ തന്നെ സമ്മതിച്ചതാണെന്നാണ് അതുലിന്റെ വാദം. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ മൂലം യുവതിയുടെ പിതാവ് 10 വര്‍ഷത്തോളം എയിംസില്‍ ചികിത്സയിലായിരുന്നുവെന്നും യുവാവ് പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഭാര്യയും കുടുംബവും ആദ്യം ആവശ്യപ്പെട്ടത് ഒരു കോടി രൂപയായിരുന്നുവെന്നും എന്നാല്‍ പിന്നീട് മൂന്ന് കോടിയായി ഇത് ഉയര്‍ത്തിയെന്നും യുവാവ് ആരോപിച്ചു.

കള്ളക്കേസുകള്‍ കാരണം പുരുഷന്മാര്‍ ജീവനൊടുക്കുന്നുവെന്ന് കോടതിയില്‍ പറഞ്ഞപ്പോള്‍, താങ്കള്‍ എന്താണ് അങ്ങനെ ചെയ്യാത്തതെന്ന് ഭാര്യ ചോദിച്ചെന്നും യുവാവ് ആരോപിച്ചു. കുടുംബത്തെക്കുറിച്ച് ചിന്തിച്ച് കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ജഡ്ജി തന്നോട് ആവശ്യപ്പെട്ടിരുന്നതായും യുവാവ് പറഞ്ഞിരുന്നു.

മകനെ കാണാന്‍ ഭാര്യയും കുടുംബവും അനുവദിക്കുന്നില്ലെന്നും അതുല്‍ പറഞ്ഞിരുന്നു. ആത്മഹത്യ കുറിപ്പിനോടൊപ്പം മകനും അതുല്‍ കത്തെഴുതിയിട്ടുണ്ട്. പിതാവിനെ കുറിച്ച് എന്നെങ്കിലും മകന്‍ മനസിലാക്കുമെന്നും താന്‍ ജീവനോടെ ഇരിക്കുന്നത് മകനെ തനിക്ക് നേരെ പ്രയോഗിക്കുന്നതിന് അവര്‍ ഉഫയോഗിക്കുമെന്നും അതുല്‍ പറഞ്ഞു.

Latest News