Bengaluru Techie suicide: ‘കൊറിയൻ ഡ്രാമകളിലെ നായകന്മാരെ പോലെ ഞാനും പെരുമാറണം എന്നായിരുന്നു അവളുടെ പ്രതീക്ഷ’; അതുൽ സുബാഷ്

Bengaluru Techie Atul Subash Kdrama Addict: ഡിസംബർ 9-നാണ് കർണാടകയിലെ മാറത്തഹള്ളി സ്വദേശിയായ അതുൽ സുബാഷ് ഭാര്യയ്ക്കും ഭാര്യയുടെ കുടുംബത്തിനുമെതിരെ 24 പേജുകളുള്ള ആത്മഹത്യ കുറിപ്പെഴുതി വെച്ച് ആത്മത്യ ചെയ്യുന്നത്.

Bengaluru Techie suicide: കൊറിയൻ ഡ്രാമകളിലെ നായകന്മാരെ പോലെ ഞാനും പെരുമാറണം എന്നായിരുന്നു അവളുടെ പ്രതീക്ഷ; അതുൽ സുബാഷ്

അതുൽ സുബാഷ്, നിഖിത (Image Credits: Social Media)

Updated On: 

15 Dec 2024 19:06 PM

ന്യൂഡൽഹി: ബെംഗളൂരുവിൽ ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ കത്തെഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്ത ടെക്കി അതുൽ സുഭാഷിന്റെ വെളിപ്പെടുത്തലുകൾ എല്ലാവരെയും ഞെട്ടിച്ച ഒന്നാണ്. 24 പേജുകൾ വരുന്ന കുറിപ്പാണ് അദ്ദേഹം ഭാര്യക്കും കുടുംബത്തിനുമെതിരെ ആത്മഹത്യയ്ക്ക് മുന്നേ എഴുതി വെച്ചത്. ഭാര്യയിൽ നിന്നും ഭാര്യാ വീട്ടുകാരിൽ നിന്നും താൻ അനുഭവിച്ച മാനസിക പിരിമുറുക്കങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുന്ന വീഡിയോയും വൈറൽ ആയിരുന്നു. അതിൽ അതുൽ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

കൊറിയൻ ഡ്രാമകളിലെ നായകന്മാരെ പോലെ ഞാനും പെരുമാറണം എന്നായിരുന്നു ഭാര്യയുടെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. “അവൾ ഒരുപാട് കൊറിയൻ ഡ്രാമകൾ കാണാറുണ്ട്. കൂടുതലും റൊമാന്റിക് കൊറിയൻ ഡ്രാമകളോടാണ് താല്പര്യം. കൊറിയൻ ഡ്രാമകളിലെ നായകന്മാരെ പോലെ ഞാനും പെരുമാറണം എന്നായിരുന്നു അവളുടെ പ്രതീക്ഷ. എന്നാൽ, ഞാൻ ഒരു ഇന്ത്യക്കാരൻ ആണ്. എനിക്ക് കൊറിയൻ പുരുഷന്മാരെ പോലെ പെരുമാറേണ്ട കാര്യമില്ല. നമുക്ക് ജീവിതത്തിൽ കുറെ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതുണ്ട്, അല്ലാതെ കൊറിയൻ ഡ്രാമകൾ കണ്ടിരിക്കുകയല്ല.”- അതുൽ സുഭാഷിന്റെ വാക്കുകൾ.

ഇന്ന് ഭൂരിഭാഗം പേരും പ്രത്യേകിച്ചും സ്ത്രീകൾ കൊറിയൻ ഡ്രാമകൾ കാണാൻ താല്പര്യപ്പെടുന്നവരാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളതാണ്. ഓരോ ഡ്രാമകളുടെയും വ്യത്യസ്ത കഥാതന്തു, കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന രീതി, അവിടുത്തെ സംസ്കാരം എന്നിങ്ങനെ പല ഘടകങ്ങളാണ് പ്രേക്ഷകരെ സ്വാധീനിക്കുന്നത്. കൊറിയൻ ഡ്രാമകളിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളോട് അമിതമായ ആരാധന തോന്നുന്ന പ്രേക്ഷകർ തങ്ങളുടെ ജീവിത പങ്കാളിയും അത്തരത്തിൽ ഉള്ള വ്യക്തിയായിരിക്കണം എന്ന് പ്രതീക്ഷിക്കുന്നു. ചില ഘട്ടങ്ങളിൽ അവ അതിരുകടക്കുന്നു. അതിന് ഉദാഹരണം ആണ് ബംഗളുരുവിൽ നടന്ന ഈ സംഭവം.

ഡിസംബർ 9-നാണ് കർണാടകയിലെ മാറത്തഹള്ളി സ്വദേശിയായ അതുൽ സുബാഷ് ഭാര്യയ്ക്കും ഭാര്യയുടെ കുടുംബത്തിനുമെതിരെ 24 പേജുകളുള്ള ആത്മഹത്യ കുറിപ്പെഴുതി വെച്ച് ആത്മത്യ ചെയ്യുന്നത്. ഭാര്യക്കും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ആയിരുന്നു അദ്ദേഹം ഉന്നയിച്ചത്. ദാമ്പത്യ ജീവിതത്തിലെ തർക്കങ്ങളെ തുടർന്ന് ഭാര്യയും ഭാര്യയുടെ കുടുംബവും തന്നെ നിരന്തരമായി ദ്രോഹിച്ചിരുന്നതായി അതുൽ കുറിപ്പിൽ പറയുന്നു.

ALSO READ: ‘എന്റെ പേരക്കുട്ടി മരിച്ചോ? അതോ ജീവനോടെയുണ്ടോ?’; നികിതയുടെ അറസ്റ്റിന് പിന്നാലെ അതുലിന്റെ അച്ഛൻ

ഭാര്യാ നിഖിതയുമായി വേർപിരിഞ്ഞ് അദ്ദേഹം ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ സന്ദർശിക്കാനുള്ള അനുമതി ലഭിക്കാൻ 30 ലക്ഷം രൂപ നൽകണമെന്ന് ഭാര്യയുടെ കുടുംബം അതുലിനോട് ആവശ്യപ്പെട്ടതായും, ഭാര്യക്കും മകനും ചെലവിനായി പ്രതിമാസം രണ്ടു ലക്ഷം വരെ നൽകണമെന്ന് പറഞ്ഞതായും ആരോപണമുണ്ട്. അതുലിന്റെയും നികിതയുടെയും വിവാഹമോചനക്കേസ് പരിഗണിച്ച ജോൻപൂർ കുടുംബ കോടതി ജഡ്ജ് ഭാര്യയുടെ കുടുംബക്കാരുടെ പക്ഷത്തുനിന്ന് മാത്രമാണ് കേസ് കൈകാര്യം ചെയ്തിരുന്നതെന്നും ആത്മഹത്യ കുറിപ്പിൽ അതുൽ പറയുന്നുണ്ട്.

സംഭവത്തിൽ അതുലിന്റെ ഭാര്യാ നികിത സിംഘാനിയ, ഭാര്യാ മാതാവ് നിഷ, ഭാര്യാ സഹോദരൻ അനുരാഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ പേരക്കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യമുന്നയിച്ചുകൊണ്ട് അതുലിന്റെ പിതാവ് പവൻ കുമാർ മോദിയും രംഗത്തെത്തിയിട്ടുണ്ട്. അതുലിന് നാല് വയസുകാരനായ മകനുണ്ട്.

Related Stories
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ