Bengaluru Techie suicide: ‘എന്റെ പേരക്കുട്ടി മരിച്ചോ? അതോ ജീവനോടെയുണ്ടോ?’; നികിതയുടെ അറസ്റ്റിന് പിന്നാലെ അതുലിന്റെ അച്ഛൻ

Bengaluru Techie Atul Subash Father Response: വാർത്താ ഏജൻസിയായ എഎൻഐയോടാണ് പവൻ കുമാർ പ്രതികരിച്ചത്. അതുൽ സുഭാഷിന്റെ മരണത്തിന് കാരണക്കാരായ ആളുകളെ ഉടനടി അറസ്റ്റ് ചെയ്തതിൽ പോലീസിനോട് അദ്ദേഹം നന്ദി അറിയിച്ചു.

Bengaluru Techie suicide: എന്റെ പേരക്കുട്ടി മരിച്ചോ? അതോ ജീവനോടെയുണ്ടോ?; നികിതയുടെ അറസ്റ്റിന് പിന്നാലെ അതുലിന്റെ അച്ഛൻ

അതുൽ സുബാഷ് (Image Credits: Social Media)

Updated On: 

15 Dec 2024 17:21 PM

ന്യൂഡൽഹി: ബെംഗളൂരുവിൽ ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ കത്തെഴുതിവെച്ച ശേഷം ടെക്കി അതുൽ സുബാഷ് ആത്മഹത്യ ചെയ്ത സംഭവത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ മുറുകുന്നു. സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്ന അതുലിന്റെ ഭാര്യാ നികിത സിംഘാനിയ, ഭാര്യാ മാതാവ് നിഷ, ഭാര്യാ സഹോദരൻ അനുരാഗ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, തന്റെ പേരക്കുട്ടി എവിടെയെന്ന് അന്വേഷിച്ചെത്തിരിക്കുകയാണ് അതുലിന്റെ പിതാവ് പവൻ കുമാർ മോദി. അതുലിന് നാല് വയസുകാരനായ മകനുണ്ട്.

വാർത്താ ഏജൻസിയായ എഎൻഐയോടാണ് പവൻ കുമാർ പ്രതികരിച്ചത്. അതുൽ സുഭാഷിന്റെ മരണത്തിന് കാരണക്കാരായ ആളുകളെ ഉടനടി അറസ്റ്റ് ചെയ്തതിൽ പോലീസിനോട് നന്ദി അറിയിച്ച പവൻ കുമാർ, തന്റെ പേരക്കുട്ടി എവിടെയുന്നും ആരാഞ്ഞു. അതുലിന്റെ നാല് വയസുകാരനായ മകനെ നികിതയുടെ കുടുംബം എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും, ആ കുഞ്ഞ് ജീവനോടെ ഉണ്ടോ അതോ അവർ കൊന്നു കളഞ്ഞോയെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. അവനെ കുറിച്ച് ഒരു വിവരവും ഇല്ലെന്നും, കുട്ടിയെ ഞങ്ങൾക്ക് വേണമെന്നും പവൻ കുമാർ മോദി പറഞ്ഞു.

“പോലീസിനോടും നിയമപാലകരോടും എന്റെ നന്ദി അറിയിക്കുന്നു. ഒടുവിൽ അവർ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഞങ്ങൾക്ക് അതുലിന്റെ ചിതാഭസ്മം ലഭിച്ചു. ഈശ്വര ഭക്തിയുള്ള ആളുകളാണ് ഞങ്ങൾ. എങ്കിലും, അതുലിന് നീതി കിട്ടുന്നത് വരെയും അവന്റെ ചിതാഭസ്മം ഞങ്ങൾ നിജ്ജമനം ചെയ്യില്ല. അതുലിന്റെയും നികിതയുടെയും വിവാഹമോചനക്കേസ് പരിഗണിച്ച ജോൻപൂർ കുടുംബ കോടതി ജഡ്ജ് അഴിമതിക്കാരിയാണ്. അവർ അതുലിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്തെങ്കിലും പിഴ അടക്കണം എന്നുണ്ടെങ്കിൽ അതുൽ അത് അടക്കുമായിരുന്നു. എന്നാൽ, കൈക്കൂലി കൊടുക്കാൻ അവൻ തയ്യാറായിരുന്നില്ല. തന്റെ പേരക്കുട്ടിയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. വീഡിയോ കോളിലൂടെ മാത്രം സംസാരിച്ചിട്ടുണ്ട്. ഏതൊരു മുത്തച്ഛനും മുത്തശ്ശിക്കും മക്കളെക്കാൾ പ്രാധാന്യം പേരകുട്ടികൾക്കാണ്.” പവൻ കുമാർ പറഞ്ഞു.

അതുലിനും നികിതയ്ക്കും 2020-ലാണ് കുഞ്ഞ് ജനിക്കുന്നത്. അടുത്ത വർഷം തന്നെ ഇരുവരും വിവാഹമോചിതരായി. പേരക്കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പവൻ കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവരെ കണ്ടിരുന്നു. അതേസമയം, ഇപ്പോൾ അതുലിന്റെ മകനെ ലഭിക്കുന്നതിന് ആണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് പവൻ കുമാറിന്റെ സഹോദരൻ ബികാസ് കുമാറും പറഞ്ഞു. മൂന്ന് പേരെ അറസ്റ്റ് ചെയ്തതിൽ പോലീസിനോട് നന്ദിയും അറിയിച്ചു. ഇനിയും അറസ്റ്റുകൾ വരാൻ ഉണ്ടെന്നും, അത് ഉടനെ തന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 9-നാണ് ഭാര്യയ്ക്കും ഭാര്യയുടെ കുടുംബത്തിനുമെതിരെ 24 പേജുകളുള്ള ആത്മഹത്യ കുറിപ്പെഴുതി വെച്ച് സുബാഷ് ആത്മത്യ ചെയ്യുന്നത്. ഭാര്യക്കും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു അതുലിന്റെ ആത്മഹത്യ. അതുലിനെതിരെ ഭാര്യാ നൽകിയ കേസുകൾ പിൻവലിക്കാനായി മൂന്ന് കോടി രൂപയും കുട്ടിയെ സന്ദർശിക്കാനുള്ള അനുമതി ലഭിക്കാനായി വൻതുകയും ആവശ്യപ്പെട്ടന്നതായിരുന്നു ആരോപണം. ദാമ്പത്യ ജീവിതത്തിലെ തർക്കങ്ങളെ ചൊല്ലി ഭാര്യയും ബന്ധുക്കളും തന്നെ പീഡിപ്പിക്കുകയാണെന്നും അതുല്‍ പറഞ്ഞിരുന്നു.

Related Stories
Mohan Babu: ടിവി9 റിപ്പോർട്ടറിനെ ആശൂപത്രിയിലെത്തി കണ്ട് മാപ്പ് പറഞ്ഞു നടൻ മോഹൻ ബാബു
Bengaluru Techie suicide: ‘കൊറിയൻ ഡ്രാമകളിലെ നായകന്മാരെ പോലെ ഞാനും പെരുമാറണം എന്നായിരുന്നു അവളുടെ പ്രതീക്ഷ’; അതുൽ സുബാഷ്
Atul Subhash Wife Arrest: അതുല്‍ സുഭാഷിന്റെ ആത്മഹത്യ; ഭാര്യ നികിത അറസ്റ്റില്‍
Narendra Modi : അടിയന്തരാവസ്ഥയുടെ കളങ്കം കോണ്‍ഗ്രസിന് കഴുകിക്കളയാനാകില്ല; ലോക്‌സഭയില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി
Siriya: സിറിയയിൽ നിന്ന് മടങ്ങാൻ ആ​ഗ്രഹിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിച്ചു; ഇവരിൽ 44 പേർ ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ: രൺധീർ ജയ്സ്വാൾ
RBI Bomb Threat : ആർബിഐക്ക് വീണ്ടും ബോംബ് ഭീഷണി; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം
തൈറോയ്ഡ് ഉള്ളവർ ഇവ കഴിക്കല്ലേ; പണി കിട്ടും
മുടിയുടെ ആരോ​ഗ്യത്തിന് ബെസ്റ്റ് വാൾനട്ടോ ബദാമോ?
യാത്രയ്ക്കിടെ ഛർദിയോ? തടയാൻ വഴിയുണ്ട്
2024ല്‍ മാതാപിതാക്കളായ സെലിബ്രിറ്റികൾ