Bengaluru Hindi Row: ഹിന്ദിയിൽ സംസാരിച്ചാലെ ജീവിക്കാൻ പറ്റൂ..: ബംഗളുരുവിൽ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ യുവാവ് കന്നഡയിൽ മാപ്പ് പറഞ്ഞു
Bengaluru Hindi Language Row: സംഭവം ഏറെ ചർച്ചയായതോടെയാണ് യുവാവ് ഇപ്പോൾ കന്നഡയിൽ മാപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മാപ്പ് പറഞ്ഞ യുവാവ് കന്നഡ സ്വദേശിയായിരുന്നില്ല. എന്നാൽ തനിക്ക് ഉപജീവനമാർഗത്തിന് വഴിയൊരുക്കിയ നഗരത്തെ താൻ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് കന്നഡയിൽ ക്ഷമാപണം നടത്തിയത്.

ബെംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ ഓട്ടോ റിക്ഷ ഡ്രൈവറിനോട് ഹിന്ദിയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട യുവാവ് ഒടുവിൽ കന്നഡയിൽ മാപ്പുമായി രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഭാഷാ വിവാദത്തിന് തിരികൊളുത്തികൊണ്ട് യുവാവ് ഡ്രൈവറിനോട് ആക്രോശിക്കുന്ന വീഡിയോ പുറത്തുവന്നത്. ബംഗളൂരുവിൽ തുടരണമെങ്കിൽ ഹിന്ദി സംസാരിക്കണമെന്നായിരുന്നു യുവാവിൻ്റെ ആവശ്യം. ഇക്കാര്യം പറഞ്ഞുകൊണ്ട് ഓട്ടോ ഡ്രൈവറിനോട് തർക്കിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
സംഭവം ഏറെ ചർച്ചയായതോടെയാണ് യുവാവ് ഇപ്പോൾ കന്നഡയിൽ മാപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മാപ്പ് പറഞ്ഞ യുവാവ് കന്നഡ സ്വദേശിയായിരുന്നില്ല. എന്നാൽ തനിക്ക് ഉപജീവനമാർഗത്തിന് വഴിയൊരുക്കിയ നഗരത്തെ താൻ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് കന്നഡയിൽ ക്ഷമാപണം നടത്തിയത്.
‘എല്ലാ കന്നഡിഗരോടും ഞാൻ ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ ഒമ്പത് വർഷമായി ഞാൻ ബംഗളൂരുവിലാണ് താമസിക്കുന്നത്, ഈ നഗരത്തോട് എനിക്ക് വലിയ ബന്ധമുണ്ട്. ഈ നഗരമാണ് എനിക്ക് ഉപജീവനമാർഗം നൽകുന്നത്. ഞാൻ അതിനെ ബഹുമാനിക്കുന്നു. ഈ നഗരത്തിൽ നിന്നുകൊണ്ടാണ് ഞാൻ സമ്പാദിക്കുന്നത്. എനിക്ക് ഈ നഗരം വളരെ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം ഹിന്ദി ഭാഷക്ക് വേണ്ടി തർക്കിച്ചത് ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുകയാണ്’ – എന്നാണ് യുവാവ് വീഡിയോയിലൂടെ പറഞ്ഞത്.
എന്നാൽ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ സമ്മിശ്ര രീതിയിലാണ് ഇതിനോട് പ്രതികരിക്കുന്നത്. ചിലർ യുവാവിൻറെ ക്ഷമാപണം അംഗീകരിച്ചപ്പോൾ മറ്റ് ചിലർ വിമർശിക്കുകയാണ് ചെയ്യുന്നത്. ‘മാപ്പ് പറഞ്ഞ സ്ഥിതിക്ക് അവനെ വെറുതെ വിടൂ സുഹൃത്തുക്കളെ, അവൻ ഒരു തെറ്റ് ചെയ്തു, അത് അവന് മനസ്സിലാക്കി ക്ഷമാപണം നടത്തി’ – എന്നാണ് കമൻ്റിൽ ഒരാൾ പറയുന്നത്.
ಹಿಂದಿ ನಮ್ಮ ರಾಷ್ಟ್ರ ಭಾಷೆ ಅಲ್ಲ. pic.twitter.com/sKBlGmbdX0
— ವಿನಯ್. ಎಸ್. ರೆಡ್ಡಿ (@Vinayreddy71) April 18, 2025