5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Murder: യുവതിയെ കൊന്ന് 32 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കണ്ടെത്തിയത് അഞ്ച് ദിവസത്തിന് ശേഷം

Bengaluru Horror Man Killed Woman And Cut Into 32 Pieces: യുവതിയെ കാണാനായി വീട്ടിലെത്തിയ അമ്മയും സഹോദരിയും ദുർഗന്ധം മൂലം ഫ്രിഡ്ജ് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.

Bengaluru Murder: യുവതിയെ കൊന്ന് 32 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കണ്ടെത്തിയത് അഞ്ച് ദിവസത്തിന് ശേഷം
Representational ImageImage Credit source: FlyMint Agency
nandha-das
Nandha Das | Updated On: 21 Sep 2024 21:33 PM

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. 32 കഷ്ണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്നത് നാലഞ്ച് ദിവസം മുൻപായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. മുന്നേശ്വരിലെ വയലിക്കാവൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ അരുംകൊല നടന്നത്.

ഇതര സംസ്ഥാനക്കാരിയായ യുവതിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീട്ടിലുള്ള റഫ്രിജറേറ്ററിൽ തന്നെയാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. യുവതി ആരെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുവതി ബെഗളൂരുവിൽ തന്നെയാണ് താമസം. എന്നാൽ, വയലിക്കാവിലെ വീട്ടിലേക്ക് ഇവർ താമസം മാറിയിട്ട് അധിക കാലം ആയിട്ടില്ലെന്നാണ് വിവരം. യുവതി ആ വീട്ടിൽ ഒറ്റയ്ക്കാണ് താമസമെന്ന് അയൽവാസികൾ പറഞ്ഞു.

യുവതിയെ കാണാനായി അവരുടെ അമ്മയും സഹോദരിയും രാവിലെ വീട്ടിൽ വന്നിരുന്നതായി അയൽവാസി പറഞ്ഞു. വീട്ടിലേക്ക് കയറിയപ്പോൾ ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് ഫ്രിഡ്ജ് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തുവന്നത്. കൊല നടത്തിയത് ആരാണെന്നോ, എന്തിനു വേണ്ടിയാണെന്നോ ഉള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ഊർജിതമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.