‘മതിയായി’…! ഇസ്ലാം മതം ഉപേക്ഷിക്കാൻ ഒരുങ്ങി പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റ അദ്ധ്യാപകൻ
Pahalgam Terror Attack:പഹൽഗാം ഭീകരാക്രമണത്തിൽ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

കൊൽക്കത്ത : ജമ്മു പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാം മതം ഉപേക്ഷിക്കാൻ ഒരുങ്ങി പശ്ചിമ ബംഗാളിൽ നിന്നുള്ള അധ്യാപകൻ. പഹൽഗാം ഭീകരാക്രമണത്തിൽ അധ്യാപകൻ സാബിർ ഹുസൈനും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബദുരിയയിലെ നിർമാൺ ആദർശ് വിദ്യാപീഠത്തിലെ സോഷ്യൽ സോഷ്യൽ സെയ്ൻസ് അധ്യാപകനാണ് സാബിർ. പഹൽഗാം ഭീകരാക്രമണത്തിൽ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
തന്റെ മതപരമായ ബന്ധം ഉപേക്ഷിക്കാനായി കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സാബിർ ഹുസൈൻ. താൻ ഒരു മതത്തെയും അനാദരവ് കാണിക്കുന്നതല്ലെന്നും തന്റെ വ്യക്തിപരമായ തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇനി ഇത് അംഗീകരിക്കാൻ കഴിയില്ല. ഒരു മതത്തിന്റെ പേരിലും അറിയപ്പെടേണ്ടെന്നും ഒരു മനുഷ്യനായി അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തുമായി നിരവധി ഭീകരാക്രമണങ്ങൾ നടന്നിട്ടുണ്ട്, എന്നാൽ പഹൽഗാമിൽ മതം ചോദിച്ച് ആളുകളെ കൊന്ന രീതി തന്നെ ഞെട്ടിപ്പിച്ചുവെന്നും. ഒരു അധ്യാപകൻ എന്ന നിലയിൽ, ഈ സംഭവത്തിൽ തനിക്ക് വളരെ ലജ്ജ തോന്നുന്നു. ഒരു അധ്യാപകൻ എന്ന നിലയിലും സെൻസിറ്റീവ് ആയ ഒരു പൗരൻ എന്ന നിലയിലുമാണ് മതം ഉപേക്ഷിക്കുന്നുവെന്ന ഈ കടുത്ത തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Also Read:മദ്യപിച്ച് വന്ന് അമ്മയെ മർദ്ദിച്ചു; പിതാവിനെ കോടാലികൊണ്ട് വെട്ടിക്കൊന്ന് 15കാരി
തീവ്രവാദികൾക്ക് മതമില്ലെന്നാണ് പറയുന്നത് എന്നാൽ ഇപ്പോൾ തീവ്രവാദികൾക്ക് പോലും മതപരമായ അജണ്ടകളുണ്ടെന്ന് ഈ സംഭവം വ്യക്തമായി തെളിയിച്ചിട്ടുണ്ട്. ഒരാൾ എന്തിനാണ് അയാളുടെ മതത്തിന്റെ പേരിൽ കൊല്ലപ്പെടുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇക്കാലത്ത് എല്ലാം മതത്തെ ചുറ്റിപ്പറ്റിയാണ് നടക്കുന്നതെന്നും താൻ ജീവിക്കാൻ ആഗ്രഹിക്കുന്ന ലോകം അങ്ങനെയല്ലെന്നും ഹുസൈൻ പറഞ്ഞു.