5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

44 കോടി രൂപ മാന നഷ്ടം, മമതക്കും എംഎൽഎമാർക്കും നോട്ടീസയച്ച് ഗവർണർ സിവി ആനന്ദ ബോസ്

സംസ്ഥാനത്തെ ഒരു ഭരണകക്ഷിക്ക് ഒരു ഗവർണർ നോട്ടീസയക്കുന്നത് ഇതാദ്യമായാണ്, നിരവധി കാര്യങ്ങളാണ് മുഖ്യമന്ത്രിക്കും എംഎൽമാർക്കുമെതിരെ ഗവർണർ ചൂണ്ടിക്കാണിക്കുന്നത്

44 കോടി രൂപ മാന നഷ്ടം, മമതക്കും എംഎൽഎമാർക്കും നോട്ടീസയച്ച് ഗവർണർ സിവി ആനന്ദ ബോസ്
ഗവർണർ സിവി ആനന്ദ ബോസും മമതാ ബാനർജിയും
arun-nair
Arun Nair | Updated On: 12 Feb 2025 15:55 PM

ന്യൂഡൽഹി: വിവിധ പ്രശ്നങ്ങൾ ഉയർത്താ കാണിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും 44 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഗവർണർ. മമതയെ കൂടാതെ തൃണമൂൽ എംഎൽഎമാരായ സയന്തിക ബാനർജി, റെയാത്ത് ഹുസൈൻ സർക്കാർ എന്നിർക്കെതിരെയാണ് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് നോട്ടീസയച്ചത്. രാജ്യത്തെ ഒരു സംസ്ഥാന ഭരണകക്ഷിക്ക് ഒരു ഗവർണർ നോട്ടീസയക്കുന്നത് ഇതാദ്യമായാണ്.

രണ്ട് തൃണമൂൽ എംഎൽഎമാരും നിയമവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തുവെന്നും, ധർണ  നടത്തുന്നതിനിടെ മുൻ ഗവർണർ ജഗ്ദീപ് ധൻഖറിനെ അപകീർത്തിപ്പെടുത്തിയെന്നുമുള്ള ആരോപണമാണ് വിവാദത്തിന് കാരണമായത്. ഡെപ്യൂട്ടി സ്പീക്കറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാനുള്ള നിർദ്ദേശം അവർ ലംഘിച്ചതിനാൽ ഇവരുടെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണർ ആനന്ദ ബോസ് പറയുന്നു. നോട്ടീസ് കൂടി എത്തുന്നതോടെ സംസ്ഥാന സർക്കാരും- ഗവർണറും തമ്മിലുള്ള സംഘർഷം കൂട്ടുമെന്നാണ് സൂചന. എന്തായാലും വിഷയത്തിൽ മുഖ്യമന്ത്രി അടങ്ങുന്ന സർക്കാർ എന്ത് മറുപടി നൽകുമെന്നാണ് ഇനി അറിയേണ്ടത്.