Viral News: പഴക്കച്ചവടക്കാരന്റെ പൂച്ചയെ കാണാനില്ല; ‘ഹൂലോ’യെ കണ്ടെത്തുന്നവർക്ക് പാരിതോഷികം 10,000 രൂപ, സംഭവം വൈറൽ

Bengal Fruit Seller Offers 10,000 Rs to Find His Missing Cat: ബിർനഗർ മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡിലെ സമർജിത് പള്ളിയിലുടനീളം തന്റെ പൂച്ചയെ കാണാതായ വിവരം ബിശ്വാസ് ലൗഡ് സ്പീക്കറിലൂടെ വിളംബരം നടത്തി അറിയിച്ചു.

Viral News: പഴക്കച്ചവടക്കാരന്റെ പൂച്ചയെ കാണാനില്ല; ഹൂലോയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം 10,000 രൂപ, സംഭവം വൈറൽ

Representational Image

Updated On: 

04 Jan 2025 20:54 PM

കാണാതായ പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പച്ചക്കച്ചവടക്കാരൻ. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ആണ് സംഭവം. ബിർനഗർ നിവാസിയായ നിർമ്മൽ ബിശ്വാസിന്റെ ‘ഹൂലോ’ എന്ന പൂച്ചയെ ആണ് കാണാതായത്. നാല് വയസ് പ്രായം വരുന്ന, തലയിൽ കറുത്ത പാടുകളുള്ള വെളുത്ത പൂച്ചയാണ് ഹൂലോ എന്ന് പോസ്റ്ററുകളിൽ പറയുന്നു. 15 ദിവസങ്ങൾക്ക് മുൻപാണ് പൂച്ചയെ കാണാതായത്. ഇന്ത്യ ടുഡേ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

ബിർനഗർ മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡിലെ സമർജിത് പള്ളിയിലുടനീളം തന്റെ പൂച്ചയെ കാണാതായ വിവരം ബിശ്വാസ് ലൗഡ് സ്പീക്കറിലൂടെ വിളംബരം നടത്തി അറിയിച്ചു. ‘പാമ്പേർഡ് ചൈൽഡ്’ എന്നാണ് പൂച്ചയെ ബിശ്വാസ് വിശേഷിപ്പിച്ചത്. “ഹൂലോ എനിക്ക് വെറുമൊരു വളർത്തുമൃഗമല്ല. അതിലും ഒരുപാട് ഉയരത്തിലാണ് അവന്റെ സ്ഥാനം. അവൻ എൻ്റെ കുടുംബമാണ്. അവൻ ഒരു കുട്ടി ആയിരുന്ന സമയത്ത് എൻ്റെ അമ്മയാണ് അവനെ രക്ഷപ്പെടുത്തിയത്. എന്റെ ഉയർച്ച താഴ്ചകളിലെല്ലാം അവൻ എൻ്റെ കൂടെയുണ്ടായിരുന്നു, പ്രത്യേകിച്ച് എൻ്റെ ഇളയ മകൻ്റെ മരണ ശേഷം.” ബിശ്വാസ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

“ഇതൊരു വെളുത്ത ആൺ പൂച്ചയാണ്, അവന്റെ തലയുടെ പിൻഭാഗത്തായി കറുത്ത പാടുണ്ട്. ആരെങ്കിലും പൂച്ചയെ കണ്ടാൽ ദയവ് ചെയ്ത അവനെ എന്റെ അടുക്കൽ കൊണ്ടുവരാൻ ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. പൂച്ചെയെ തന്നെ ഏല്പിക്കുന്നവർക്ക് 10,000 രൂപ നന്ദി സൂചകമായി നൽകാൻ തയ്യാറാണ്. ഹൂലോയെ എന്റടുത്തേക്ക് കൊണ്ടുവരൂ” ബിശ്വാസ് കൂട്ടിചേർത്തു.

ALSO READ: പാനി പൂരി വില്പനക്കാരന് വരുമാനം 40 ലക്ഷം; പിന്നാലെ ജിഎസ്ടി നോട്ടീസ്

ഹുലോയെ കാണാതായതോടെ ബിശ്വാസിന് ഉറക്കമില്ലാതായി. തുടർന്ന്, വീടുകൾതോറും കയറി അന്വേഷിച്ചു. പിന്നീടാണ് വിളംബരം നടത്തി തെരുവിലിറങ്ങിയത്. കൂടാതെ, ഹൂലോയുടെ ചിത്രമുള്ള പോസ്റ്ററുകളും പ്രദേശത്ത് പതിച്ചിട്ടുണ്ട്. “കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാൻ പൂച്ചയെ തിരയുകയാണ്. ആരെങ്കിലും പൂച്ചയെ കണ്ടെത്തിയാൽ അവനെ എനിക്ക് തിരികെ നൽകുമെന്ന പ്രതീക്ഷയിലാണ് വിളംബരം നടത്താൻ തുടങ്ങിയത്.” ബിശ്വാസ് പറഞ്ഞു.

ബിശ്വാസ് നിലവിൽ എട്ട് പൂച്ചകളെയും നിരവധി നായ്ക്കുട്ടികളെയും വളർത്തുന്നുണ്ട്. അദ്ദേഹത്തിന് അവയെല്ലാം ഒരു കുടുംബം പോലെയാണ്. തൻ്റെ വളർത്തുമൃഗങ്ങൾക്ക് നല്ല ഭക്ഷണം ഉണ്ടെന്ന് ഉറപ്പുവരുത്താനായി അദ്ദേഹം തൻ്റെ വീട്ടുമുറ്റത്തെ കുളത്തിൽ മത്സ്യം വളർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അയൽവാസികളും ബിശ്വാസിന്റെ പൂച്ചയ്‌ക്കായി തിരച്ചിൽ നടത്തി വരികയാണ്. “ദാദ മൃഗങ്ങളെ സ്വന്തം മക്കളെ പോലെയാണ് പരിപാലിക്കുന്നത്. അദ്ദേഹം അവരെ പരിപാലിക്കും, അവർക്ക് ഭക്ഷണം നൽകും, അവർക്ക് വൈദ്യസഹായം ഉറപ്പാക്കും. ഈ വളർത്തുമൃഗങ്ങൾ അദ്ദേഹത്തിന്റെ മാത്രം കുടുംബമല്ല, ഈ പ്രദേശത്തിലുള്ള എല്ലാവരുടേതും കൂടിയാണ്.” ബിശ്വാസിന്റെ അയൽവാസി നിമില ദാസ് പറഞ്ഞു.

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ