Banned Chinese Garlic: സൂക്ഷിക്കുക നിങ്ങളുടെ വീട്ടിലേത് നിരോധിച്ച ചൈനീസ് വെളുത്തുള്ളിയാകാം… അടിമുടി വിഷമായ ഈ വ്യാജനെ ഇങ്ങനെ കണ്ടെത്തു…

Banned Chinese Garlic In Indian Markets: ചൈനയിലെ നിയമമനുസരിച്ച്, കീടങ്ങളെ ചെറുക്കാൻ സഹായിക്കുന്ന മീഥൈൽ ബ്രോമൈഡ് അടങ്ങിയ കീടനാശിനികളും കർഷകർ തളിക്കേണ്ടത് നിർബന്ധമാണ്.

Banned Chinese Garlic: സൂക്ഷിക്കുക നിങ്ങളുടെ വീട്ടിലേത് നിരോധിച്ച ചൈനീസ് വെളുത്തുള്ളിയാകാം... അടിമുടി വിഷമായ ഈ വ്യാജനെ ഇങ്ങനെ കണ്ടെത്തു...

ചൈനീസ് വെളുത്തുള്ളി ( Image - Joseph Clark/DigitalVision/Getty Images)

Updated On: 

29 Sep 2024 12:14 PM

ന്യൂഡൽഹി: സ്ലോ പോയിസൺ എന്ന് മാധ്യമങ്ങൾ വിളിക്കുന്ന ചൈനീസ് വെളുത്തുള്ളി ഇന്ത്യൻ മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വരുന്നു. 2014-ൽ ഇന്ത്യൻ വിപണിയിൽ നിരോധിച്ചതാണ് ചൈനീസ് വെളുത്തുള്ളി എന്നു കൂടി ഓർക്കണം. വളരെ ഉയർന്ന ഡിമാന്റിൽ ഇന്ത്യൻ മാർക്കറ്റുകളിൽ പരസ്യമായി തന്നായാണ് ഇത് വിൽക്കുന്നത്.

വടക്കേ ഇന്ത്യയിലാണ് ഇത് കൂടുതലായി കാണുന്നത്. ഇതിന് രുചിയും മണവും കൂടുമെന്നു മാത്രമല്ല ഏറെ രുചികരമായതിനാൽ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കാനുള്ള പ്രവണതയും ഉണ്ടാക്കുന്നു. സാധാരണ വെളുത്തുള്ളിയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. ബാക്ടീരിയ, ഫംഗസ് എന്നിവയെ നശിപ്പിക്കാനും രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ക്യാൻസർ സാധ്യതകൾ കുറയ്ക്കാനും വെളുത്തുള്ളിയ്ക്ക് കഴിയും. കരളിനെ സംരക്ഷിക്കാനും മറ്റും ഇത് ഏറെ സഹായിക്കുന്നുമുണ്ട്.

 

ചൈനീസ് വെളുത്തുള്ളി ഭീകരനാകുന്നത് എങ്ങനെ ?

 

അമിതമായ രാസപദാർത്ഥങ്ങളുടേയും കീടനാശിനിയുടേയും പ്രയോഗം കാരണം ചൈനീസ് വെളുത്തുള്ളി ഭീകരനായി മാറുന്നു. ഇത് പല തരത്തിലുള്ള ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. അൾസർ, അണുബാധ, ഗ്യാസ് പ്രശ്‌നങ്ങൾ വളരെക്കാലത്തേക്ക് ഉണ്ടാക്കാൻ ഇവയ്ക്ക് കഴിയും.

കൂടാതെ വൃക്ക രോഗങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്. മാർക്കറ്റിലെത്തി കുറേക്കാലം കേടാകാതെ ഇരിക്കുന്നതിനു ഇതിൽ തളിയ്ക്കുന്ന രാസവസ്തുക്കളാണ് ഏറ്റവും അപകടം. ഈ രാസവസ്തുക്കളിലെ ക്ലോറിൻ പദാർത്ഥങ്ങൾ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകും.

ചൈനയിലെ നിയമമനുസരിച്ച്, കീടങ്ങളെ ചെറുക്കാൻ സഹായിക്കുന്ന മീഥൈൽ ബ്രോമൈഡ് അടങ്ങിയ കീടനാശിനികളും കർഷകർ തളിക്കേണ്ടത് നിർബന്ധമാണ്. ദീർഘകാലാടിസ്ഥാനത്തിൽ, മീഥൈൽ ബ്രോമൈഡ് അടങ്ങിയ ഭക്ഷണം ഉള്ളിലെത്തിയാൽ അത് വൃക്കകളെ തകരാറിലാക്കുകയും കരളിനെ ബാധിക്കുകയും ചെയ്യും. കൂടാതെ, ഇത് മസ്തിഷ്കത്തിനും നാഡീവ്യവസ്ഥയ്ക്കും പ്രശ്നമുണ്ടാക്കും.

അതിൽ കാഴ്ചക്കുറവ്, മാനസിക ആശയക്കുഴപ്പം, വ്യക്തിത്വ മാറ്റങ്ങൾ, ഭ്രമാത്മകത, വിറയൽ, കൈകാലുകളുടെ വേദന അല്ലെങ്കിൽ മരവിപ്പ്, സംസാരത്തിലും ഏകോപനത്തിലും പ്രശ്നങ്ങൾ, ബാലൻസ് നഷ്ടപ്പെടൽ എന്നിവ ഉൾപ്പെടുന്നു.

 

ഇന്ത്യൻ വെളുത്തുള്ളിയിൽ നിന്ന് ചൈനീസ് വെളുത്തുള്ളിയെ എങ്ങനെ വേർതിരിച്ചറിയാം?

 

ചൈനീസ് വെളുത്തുള്ളി എപ്പോഴും വലിപ്പം കുറഞ്ഞതും വെളുത്തതോ പിങ്ക് നിറമോ ഉള്ളതുമാണ്. നേരെമറിച്ച്, ഇന്ത്യൻ വെളുത്തുള്ളി വലുതാണ്, വെള്ള മുതൽ പിങ്ക്, ഇളം തവിട്ട് വരെ നിറങ്ങളിൽ വരെ കാണപ്പെടാം.

ഇന്ത്യൻ വെളുത്തുള്ളിക്ക് രൂക്ഷമായ മണവും ശക്തമായ സ്വാദും ഉണ്ട്, ഇത് മിക്ക വിഭവങ്ങളിലും നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ്. മറുവശത്ത്, ചൈനീസ് വെളുത്തുള്ളിക്ക് അത്ര രൂക്ഷ ​ഗന്ധമല്ല

ചൈനീസ് വെളുത്തുള്ളി തൊലി കളയാൻ എളുപ്പമായതിനാൽ, കൂടുതൽ ആളുകൾ അത് വാങ്ങാൻ ഇഷ്ടപ്പെടുന്നു.

Related Stories
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
Couple Die Of Suffocation: തണുപ്പിൽ നിന്ന് രക്ഷനേടാൻ തീകത്തിച്ചു; ദമ്പതികൾ ശ്വാസം മുട്ടി മരിച്ചു
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ