Bangladesh Porn Actress : വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിൽ താമസം; ബംഗ്ലാദേശി പോൺ താരം അറസ്റ്റിൽ

Porn Actress Riya Barde Arrested : ബംഗ്ലാദേശി പോൺ താരം റിയ ബർദെ അറസ്റ്റിൽ. വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിൽ തങ്ങിയതിനാണ് താരം പിടിയിലായത്. റിയയുടെ കുടുംബത്തിനെതിരെയും കേസുണ്ട്.

Bangladesh Porn Actress : വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിൽ താമസം; ബംഗ്ലാദേശി പോൺ താരം അറസ്റ്റിൽ

റിയ ബർദെ (Image Courtesy - Social Media)

Published: 

27 Sep 2024 18:43 PM

വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ താരം അറസ്റ്റിൽ. മഹാരാഷ്ട്ര താനെ ജില്ലയിലെ ഉല്ലാസ് നഗറിൽ നിന്നാണ് ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദയെ ഹില്‍ ലൈന്‍ പൊലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് താരം പിടിയിലായത്. മുംബൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഉല്ലാസ് നഗറിലാണ് ഇവർ താമസിച്ചിരുന്നത്.

Also Read : Aadhaar Pan Card Leak: ആധാർ, പാൻ കാർഡ് വിവരങ്ങൾ ചോർത്തൽ; നടപടിയുമായി കേന്ദ്ര സർക്കാർ

താനെയിലെ അംബർനാഥിൽ ഒരു ബംഗ്ലാദേശി കുടുംബം വ്യാജ രേഖകൾ ഉപയോഗിച്ച് താമസിക്കുന്നു എന്നായിരുന്നു പോലീസിന് ലഭിച്ച രഹസ്യ വിവരം. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ നടിപിടിയിലാവുകയായിരുന്നു. റിയ ബർദെയുടെ അമ്മയ്ക്കും അച്ഛനും സഹോദരങ്ങൾക്കുമായി തിരച്ചിൽ പുരോഗമിക്കുകയാണ്. റിയയുടെ അമ്മ റൂബി ഷെയ്ഖ് എന്ന അഞ്ജലി ബർദെ, അച്ഛൻ അരവിന്ദ് ബർദെ, സഹോദരൻ റിയാസ് ഷെയ്ഖ് എന്ന രവീന്ദ്ര, സഹോദരി മോനി ഷെയ്ഖ് എന്ന ഋതു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. റിയയുടെ മാതാപിതാക്കൾ ഖത്തറിലാണെന്നാണ് റിപ്പോർട്ടുകൾ. അമരാവതി സ്വദേശിയാണ് ഇവർക്ക് വ്യാജ രേഖകൾ നിർമ്മിച്ചുകൊടുത്തത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിയയുടെ സുഹൃത്തുക്കളിൽ ഒരാളായ പ്രശാന്ത് മിശ്രയാണ് ഇവർ ഇന്ത്യയിൽ താമസിക്കുന്നത് വ്യാജരേഖ ഉപയോഗിച്ചാണെന്ന് പോലീസിനെ അറിയിച്ചത്. ഇതിന് പിന്നാലെ പോലീസ് ഇവരുടെ രേഖകൾ പരിശോധിക്കുകയായിരുന്നു. റിയയുടെ അമ്മ ബംഗ്ലാദേശ് സ്വദേശിനിയാണ്. ഇവർ മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ അരവിന്ദ് ബർദെയെ വിവാഹം കഴിക്കുകയായിരുന്നു. ഇവരൊക്കെ ബംഗ്ലാദേശ് സ്വദേശികളാണ്.

Related Stories
Crime News: ബാൽക്കണിയിൽ നിന്ന് കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു; യുവതി പിടിയിൽ
Republic Day 2025: ചെണ്ടയും, ഇടയ്ക്കയും കൊട്ടിക്കയറും; നാദസ്വരവും ഷെഹ്‌നായിയും വിസ്മയം തീര്‍ക്കും; ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം ഇങ്ങനെ
Conflict Over Engagement: വരന്റെ സഹോദരിക്ക് പെണ്ണിനെ ഇഷ്ടമായില്ല; വിവാഹ നിശ്ചയത്തിനിടെ തർക്കം; മീശ വടിപ്പിച്ച് പെൺവീട്ടുകാർ
Anganwadi Scam: അങ്കണവാടിയിൽ സ്പൂണിന് 810 രൂപ ജഗ്ഗിന് 1247, കോടികളുടെ അഴിമതി
Capital Punishment in India: തൂക്കുകയര്‍ കാത്ത് 600 ഓളം പേര്‍; ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നതെങ്ങനെ?
RG Kar Rape Murder Case: പ്രതിക്ക് വധശിക്ഷ നല്‍കണം; ഹൈക്കോടതിയെ സമീപിച്ച് ബംഗാള്‍ സര്‍ക്കാര്‍
എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്
തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!