5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Empuraan Movie Ban : ഡാം സുരക്ഷിതമല്ലെന്ന് പറഞ്ഞു; എമ്പുരാന് വിലക്കേർപ്പെടുത്തണമെന്ന് തമിഴ്നാട് രാജ്യസഭ എംപി വൈക്കോ

L2 Empuraan Movie Controversy : ഡാം സുരക്ഷിതമല്ലെന്ന് സിനിമയിൽ പലയിടത്തും പറയുന്നുണ്ട്. ഡാം നിലനിൽക്കുന്നത് കേരളത്തെ ബാധിക്കുമെന്നാണ് ചില രംഗങ്ങളിൽ പറയുന്നതെന്ന് വൈകോ അറിയിച്ചു.

Empuraan Movie Ban : ഡാം സുരക്ഷിതമല്ലെന്ന് പറഞ്ഞു; എമ്പുരാന് വിലക്കേർപ്പെടുത്തണമെന്ന് തമിഴ്നാട് രാജ്യസഭ എംപി വൈക്കോ
Vaiko Empuraan BanImage Credit source: Mohanlal Facebook/PTI
jenish-thomas
Jenish Thomas | Updated On: 02 Apr 2025 22:30 PM

ചെന്നൈ : ഗോധ്ര വിഷയവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന് പിന്നാലെ എമ്പുരാൻ സിനിമയ്ക്കെതിരെ തമിഴ്നാട്ടിലും വിവാദം. തമിഴ്നാട്ടിൽ എമ്പുരാൻ സിനിമയ്ക്ക് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ മുന്നണി പാർട്ടിയായ എംഡിഎംകെയുടെ രാജ്യസഭ എംപി വൈകോ. എമ്പുരാനിലെ മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ചുള്ള പരാമർശത്തെ തുടർന്നാണ് സിനിമ നിരോധിക്കണമെന്ന് തമിഴ്നാട് എംപി രംഗത്തെത്തിയിരിക്കുന്നത്. സിനിമയിൽ അണക്കെട്ട് സുരക്ഷിതമല്ല എന്ന് പറഞ്ഞുകൊണ്ട് ചിത്രീകരിച്ചിരിക്കുന്നത്, ഇങ്ങനെ പറയുന്ന ഒന്നിൽ കൂടുതൽ രംഗങ്ങൾ എമ്പുരാനിൽ ഉണ്ടെന്ന് അറിയിച്ചുകൊണ്ടാണ് വൈകോ മോഹൻലാൽ-പൃഥ്വിരാജ് ചിത്രത്തിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

രാജാവിൻ്റെ കാലത്ത് ഒപ്പിട്ട് പാട്ട കരാറും, ബോംബിട്ട് പൊട്ടിക്കുമെന്നുള്ള രംഗങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടാണ് എംഡിഎംകെ നേതാവ് എമ്പുരാൻ നിരോധനം വേണമെന്നാവശ്യപ്പെട്ട് പ്രസ്താവന ഇറക്കിയത്. ഇത് ഡാം സുരക്ഷിതമല്ലെന്ന് പറയാതെ പറയുകയാണെന്നാണ് വൈക്കോ തൻ്റെ പ്രസ്താവനയിലൂടെ അറിയിക്കുന്നത്. നേരത്തെ പാർലമെൻ്റിലും വൈക്കോ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൻ്റെ ആവശ്യത്തിനെതിരെ വൈക്കോ രംഗത്തെത്തിട്ടുണ്ടായിരുന്നു.

മാർച്ച് 27ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിൽ ഗോധ്ര കലാപത്തെ കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് ആരോപിച്ച് ആർഎസ്എസും ബിജെപിയും രംഗത്തെത്തിയിരുന്നു. ആർഎസ്എസിൻ്റെ മുഖപത്രം ദി ഓർഗനൈസർ സിനിമയ്ക്കെതിരെ രംഗത്തെത്തി. വലിയ വിവാദമായതോടെ അവസാനം മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും സിനിമയിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യുമെന്ന് അറിയിച്ചു. തുടർന്ന് 24 കട്ടാണ് എമ്പുരാനിൽ നടത്തിയത്.  കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കം ചെയ്തു, വില്ലൻ്റെ പേര് മാറ്റി, സ്ത്രീകൾക്കെതിരെയുള്ള ആക്രമങ്ങളുടെ ദൃശ്യങ്ങൾ നീക്കി ഉൾപ്പെടെ 24 മാറ്റങ്ങളാണ് എമ്പുരാനിൽ നടത്തിയത്. ചിത്രത്തിൻ്റെ റി-എഡിറ്റ് പതിപ്പ് ഇന്ന് ഏപ്രിൽ രണ്ടാം തീയതി മുതൽ തിയറ്ററകളിൽ എത്തി.

അതേസമയം വിവാദങ്ങൾ ഒരിക്കലും എമ്പുരാൻ്റെ ബോക്സ്ഓഫീസ് പ്രകടനത്തെ ബാധിച്ചില്ല. ചിത്രം ഇതിനോടകം മലയാളത്തിലെ എക്കാലത്തെയും ബോക്സ്ഓഫീസ് ഹിറ്റായി മാറി. 250 കോടിയിൽ അധികമാണ് എമ്പുരാൻ ആഗോളതലത്തിൽ ഇതുവരെ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം മഞ്ഞുമ്മൽ ബോയ്സ് സ്ഥാപിച്ച റെക്കോർഡാണ് റിലീസായി ഒരാഴ്ച പിന്നിടുന്നതിന് മുമ്പായി മോഹൻലാൽ-പൃഥ്വിരാജ് ചിത്രം നേടിയെടുത്തിരിക്കുന്നത്.