Bajrang Dal: പള്ളി നിര്‍മിക്കുന്നത് ലവ് ജിഹാദിന് കാരണമാകും; പ്രതിഷേധിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

Bajrang Dal Opposes Mosque Construction: പള്ളി പണിയുന്നതിനെതിരെ നാട്ടുകാരെ കൂടെകൂട്ടിയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍മാണം തടഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രതിഷേധം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Bajrang Dal: പള്ളി നിര്‍മിക്കുന്നത് ലവ് ജിഹാദിന് കാരണമാകും; പ്രതിഷേധിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍
Published: 

08 Jul 2024 09:01 AM

റായ്പൂര്‍: പള്ളി നിര്‍മിക്കുന്നത് ലവ് ജിഹാദിന് കാരണമാകുമെന്ന് ആരോപിച്ച് നിര്‍മാണം തടഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവിലാണ് സംഭവം. പള്ളിയുടെ സാന്നിധ്യം പ്രദേശത്ത് ലവ് ജിഹാദ്, കന്നുകാലി കശാപ്പ്, അനധികൃത ബംഗ്ലാദേശി കുടിയേറ്റം തുടങ്ങിയവ നടക്കുന്നതിന് കാരണമാകുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

Also Read: Hathras stampede: ഹഥ്റസ് ദുരന്തം : സത്സംഗിൽ 15-16 പേർ വിഷം തളിച്ചുവെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ

പള്ളി പണിയുന്നതിനെതിരെ നാട്ടുകാരെ കൂടെകൂട്ടിയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍മാണം തടഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രതിഷേധം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മാണം നിര്‍ത്തിയില്ലെങ്കില്‍ പ്രദേശത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാജസ്ഥാനില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ വിഎച്ച്പി പ്രവര്‍ത്തകരുടെ ആക്രമണം

രാജസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഭരത്പൂരില്‍ ക്രിസ്ത്യാനികളെ ആക്രമിച്ച് വിശ്വഹിന്ദ് പരിഷത്ത് പ്രവര്‍ത്തകര്‍. ഒരാളുടെ വസതിയില്‍ പ്രാര്‍ത്ഥനയ്ക്കായി ക്രിസ്ത്യാനികള്‍ ഒത്തുകൂടിയപ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മഥുര ഗേറ്റ് പോലീസ് 20 പേരെ അറസ്റ്റ് ചെയ്തു.

Also Read: Surat Building Collapse : തകർന്നുവീണ കെട്ടിടത്തിനടിയിൽ പെട്ട് മരിച്ചവർ ഏഴായി; കെട്ടിടം അനധികൃതമായി നിർമ്മിച്ചതെന്ന് കണ്ടെത്തൽ

പ്രദേശത്ത് മതപരിവര്‍ത്തനത്തിനായി ആളുകള്‍ ഒത്തുകൂടിയെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അവരെ ചോദ്യം ചെയ്‌തെന്നും പിന്നീട് അതില്‍ ചിലരെ ചോദ്യം ചെയ്‌തെന്നുമാണ് പോലീസ് പറയുന്നത്. അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് വിഎച്ച്പി നേതാവും മാധ്യമങ്ങളോട് പറഞ്ഞു.

Also Read: Peruman Train Disaster: തീരാവേദനയുടെ 36 വര്‍ഷങ്ങള്‍; പെരുമണ്‍ ദുരന്തത്തിന്റെ കണ്ണീര്‍ ഓര്‍മയില്‍ നാട്‌

നേരത്തെ ബിജെപിയുടെ മാഹിം നിയമസഭ സെഗ്മെന്റ് പ്രസിഡന്റ് അക്ഷത ടെണ്ടുല്‍ക്കര്‍ ഒരു ക്രിസ്ത്യന്‍ പ്രാര്‍ഥന യോഗത്തിലേക്കെത്തി പരിപാടിയില്‍ പങ്കെടുത്തവരെ അധിക്ഷേപിച്ചിരുന്നു. മാത്രമല്ല, മഹാരാഷ്ട്രയിലെ പൂനെയില്‍ ചിലാഖി ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യാനികളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

Related Stories
നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
Delhi Election 2025: കോണ്‍ഗ്രസിന് പിന്തുണയില്ല; ആം ആദ്മി പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച് എന്‍സിപി
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം