Diwali 2024: ദീപോത്സവം ആഘോഷമാക്കി അയോധ്യ; 25 ലക്ഷം ചെരാതുകൾ തെളിഞ്ഞു, ഒപ്പം രണ്ട് ഗിന്നസ് റെക്കോർഡുകളും
Diwali celebration 2024: രാം ലല്ലയുടെ പ്രതിഷ്‌ഠ പൂർത്തിയായ ശേഷം ആദ്യമെത്തുന്ന ദീപാവലി അക്ഷരാർത്ഥത്തിൽ അയോധ്യ നിവാസികൾ ആഘോഷ പൂർണമാക്കുകയാണ്.
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒത്തുചേരലിന്റെയും ഉത്സവമാണ് ദീപാവലി. രാജ്യമെമ്പാടും ദീപാവലി ആഘോഷിക്കുന്ന തിരക്കിലാണ്. പരസ്പരം മധുരം കൈമാറിയും മൺ ചിരാതുകളിൽ ദീപനാളം കത്തിച്ചും പടക്കങ്ങൾ പൊട്ടിച്ചും രാജ്യത്താകെ വലിയൊരു ഉത്സവ പ്രതിനിധിയാണ്. രാവണനെ വധിച്ച് രാമൻ സ്വന്തം രാജ്യമായ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമായിട്ടാണ് ദീപാവലി നടക്കുന്നതെന്നൊരു ഐതിഹ്യമുണ്ട്. ഈ അവസരത്തിൽ വിപുലമായ ആഘോഷമാണ് അയോധ്യയിൽ അരങ്ങേറുന്നത്.
രാമക്ഷേത്ര നിർമ്മാണം പൂർത്തിയായ ശേഷം ആദ്യത്തെ ദീപാവലിയാണ് ഇത്. അതുകൊണ്ട് തന്നെ അതിഗംഭീരമായി തന്നെയാണ് ആഘോഷം കൊണ്ടാടിയത്. രാം ലല്ലയുടെ പ്രതിഷ്‌ഠ പൂർത്തിയായ ശേഷം ആദ്യമെത്തുന്ന ദീപാവലി അക്ഷരാർത്ഥത്തിൽ അയോധ്യ നിവാസികൾ ആഘോഷ പൂർണമാക്കുകയാണ്. ചരിത്രപരമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് അയോധ്യയിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്.
എവിടെ നോക്കിയാലും ദീപങ്ങൾ കൊണ്ട് നിഞ്ഞു നിൽക്കുന്ന കാഴ്‌ചയായിരുന്നു കാണാൻ കഴിയുന്നത്. ഇതിനിടയിൽ ചരിത്രം കുറിച്ചുകൊണ്ട് രണ്ട് ഗിന്നസ് റെക്കോർഡുകളും ഇന്നത്തെ ദിവസം അയോധ്യക്ക് സ്വന്തമായി. ഉത്തർപ്രദേശ് ടൂറിസം വകുപ്പും അയോധ്യ ജില്ലാ ഭരണകൂടവും ഒരുമിച്ച് നിന്ന് നടത്തിയ ആഘോഷ പരിപാടികൾക്കാണ് രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ നേടാനായത്. ആദ്യ റെക്കോർഡ് ചെരാതുകളുടെ ഏറ്റവും വലിയ പ്രദർശനത്തിന്. ഏകദേശം 2,512,585 ചെരാതുകൾ സരയൂ നദിയുടെ തീരത്ത് ഒരേസമയം പ്രകാശിപ്പിച്ചു. അയോധ്യയിലെ ദീപോത്സവത്തിന്റെ മാറ്റ് ഉയർത്തിക്കൊണ്ടാണ് ഒരേസമയം ഇത്രയധികം വിളക്കുകൾ തെളിഞ്ഞത്. ഇതിനിടെ 1121 പേർ ചേർന്ന് വലിയ ആരതിയിൽ പങ്കെടുത്തു. ഇതും മറ്റൊരു റെക്കോർഡായി മാറിയിരിക്കുകയാണ്. ഇത്രയധികം ആളുകൾ ആദ്യമായാണ് ഒരുമിച്ച് ആരതി ചടങ്ങുകൾ പങ്കെടുത്തത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗിന്നസ് ലോക റെക്കോർഡ് അധികൃതരിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുകയായിരുന്നു.
#Deepotsav2024 sets world record for the largest display of oil lamps, setting yet another mark on the pages of the history of world records, with over #25lakh diyas illuminating the ghats of #Ayodhya. pic.twitter.com/mXXN5uY9PB
— UP Tourism (@uptourismgov) October 30, 2024
Also read-Diwali 2024: കുടുംബത്തില്‍ ഐശ്വര്യ വർധനയ്ക്കായി ദീപാവലി വ്രതം; ആചാര-അനുഷ്ഠാനം ഇങ്ങനെ
കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. നഗരത്തിൽ പരിപാടികളും ചടങ്ങുകളും കാണാൻ എത്തിയ ആയിരക്കണക്കിന് ഭക്തർക്ക് കാഴ്‌ചയുടെ വിസ്‌മയം ഒരുക്കി ആകാശത്ത് കരിമരുന്ന് പ്രയോഗവും നടക്കുകയുണ്ടായി.