Avian influenza: പക്ഷിപ്പനിക്കെതിരേ ‌വാക്സിൻ വികസിപ്പിക്കാനൊരുങ്ങി ​ഗവേഷകർ

Bird Flu Vaccine: കോവിഡ് വൈറസിനു സമാനമായ മൃ​ഗങ്ങളിലും അധികം വൈകാതെ മനുഷ്യരിലും പരീക്ഷിക്കാവുന്ന തരത്തിലാണ് വാക്സിൻ വകസിപ്പിക്കുന്നത് എന്നാണ് വിവരം.

Avian influenza: പക്ഷിപ്പനിക്കെതിരേ ‌വാക്സിൻ വികസിപ്പിക്കാനൊരുങ്ങി ​ഗവേഷകർ
Published: 

02 Jun 2024 17:51 PM

ന്യൂഡൽഹി: ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ എച്ച് 5 എൻ 1 വൈറസ് ബാധിച്ചതായി കണ്ടെത്തിയതോടെ ജാഗ്രതയിലാണ് കേന്ദ്ര സർക്കാർ. കേരളത്തിലെ ആലപ്പുഴയിലും കോട്ടയത്തുമുൾപ്പെടെ പക്ഷിപ്പനി സ്ഥിരീകരിക്കുകയും കോഴികളെ കൂട്ടത്തോടെ കൊല്ലുകയും ചെയ്തതും വാർത്തയായിരുന്നു. ഇന്ത്യയിൽ മാത്രമല്ല, യുഎസിലും പക്ഷിപ്പനി പടരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ, പക്ഷപ്പനിയ്ക്കെതിരേ പ്രയോ​ഗിക്കാവുന്ന എംആർഎൻഎ വാക്സിനുകളും വികസിപ്പിക്കാൻ ഗവേഷകർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.

കോവിഡ് വൈറസിനു സമാനമായ മൃ​ഗങ്ങളിലും അധികം വൈകാതെ മനുഷ്യരിലും പരീക്ഷിക്കാവുന്ന തരത്തിലാണ് വാക്സിൻ വകസിപ്പിക്കുന്നത് എന്നാണ് വിവരം. യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് വാക്‌സിൻ പരീക്ഷണം അടുത്ത മാസം ആരംഭിക്കും.
യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ ശാസ്ത്രജ്ഞരാണ് വാക്സിൻ വികസിപ്പിക്കുന്നത്. കാളകളിലാണ് വാക്സിനുകൾ ആദ്യം പരീക്ഷിക്കുക.

പശുക്കളിൽ നിന്നാണ് പക്ഷിപ്പനി മനുഷ്യരിലേക്ക് പടർന്നതെന്ന നി​ഗമനം ഉണ്ടായിരുന്നു. കാരണം ഫാമിലെ ജീവനക്കാരായിരുന്നു ​രോ​ഗബാധിതരായിരുന്നത്. ഈ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നിലൂടെ പശുക്കളും അതുവഴി ക്ഷീര തൊഴിലാളിളും സംരക്ഷിക്കപ്പെടുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. വൈറസ് ആളുകളിലേക്ക് പടരാനും മനുഷ്യരിലേക്ക് പകരുമ്പോൾ മ്യൂട്ടേഷൻ അധവാ പരിണാമം സംഭവിക്കാനും സാധ്യത കുറവാണെന്നാണ് ഇപ്പോഴത്തെ നി​ഗമനം.

നിലവിലെ ഫ്ലൂ വാക്സിൻ നിർമ്മാണ പ്രക്രിയ

70 വർഷത്തിലേറെയായി ഉപയോഗിക്കുന്നതാണ് നിലവിലുള്ള സാങ്കേതിക വിദ്യ. മുട്ട അടിസ്ഥാനമാക്കിയുള്ള പ്രക്രിയയിലൂടെയാണ് മിക്ക ഫ്ലൂ വാക്സിനുകളും നിർമ്മിക്കുന്നത്. ഇതിൽ ബീജസങ്കലനം ചെയ്ത കോഴിമുട്ടകളിലേക്ക് വൈറസിനെ കുത്തിവയ്ക്കുന്നു. വൈറസിന് വളരാനുള്ള സമയം അനുവദിക്കുകയും പിന്നിട് മുട്ടയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ദ്രാവകം വാക്സിനുകളുടെ അടിസ്ഥാനമായി ഉപയോഗിക്കുകയും ചെയ്യുന്നു.

ഒന്നുകിൽ വൈറസിനെ കൊന്നോ അല്ലെങ്കിൽ അതിൻ്റെ രോ​ഗകാരിയാകുന്ന സ്വഭാവം ഇല്ലാതാക്കിയ ശേഷമോ വാക്സിനുകൾ ആയി ഉപയോ​ഗിക്കാം. ഈ വൈറസുകൾ വാക്സിനേഷൻ വഴി ശരീരത്തിലെത്തുകയും പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തികയും ചെയ്യും.
വൈറസിൽ നിന്നുള്ള ജനിതക സാമഗ്രികളുടെ ഒരു ചെറിയ ഭാഗം ഉപയോഗിച്ചാണ് വാക്സിനുകൾ നിർമ്മിക്കുന്നതാണ് എം ആർ എൻ എ വാക്സിൻ. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പ്രോട്ടീൻ എങ്ങനെ നിർമ്മിക്കാമെന്ന് ശരീരത്തെ പഠിപ്പിക്കുന്നതിനാണ് ഇത് സഹായിക്കുന്നത്.

Related Stories
Madhya Pradesh Live-In Partner Murder: പങ്കാളിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചത് എട്ടു മാസം; യുവാവ് അറസ്റ്റിൽ, സംഭവം മധ്യപ്രദേശിൽ
Modi On Godhra Train Burning : മനസ് അസ്വസ്ഥമാക്കിയ ഗോധ്രയിലെ കാഴ്ചകള്‍; സംഭവസ്ഥലത്ത് എത്തിയത് ‘ആ പ്രതിസന്ധി’ തരണം ചെയ്ത്: മനസ് തുറന്ന് പ്രധാനമന്ത്രി
MLA Gurpreet Gogi: പഞ്ചാബിൽ എംഎൽഎ ഗുർപ്രീത് ഗോഗി വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ
R Ashwin Language Controversy: ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷകളിൽ ഒന്നെന്ന് അശ്വിൻ; വിമർശനവുമായി ബിജെപി
Rajasthan Waste Management: മാലിന്യനിർമ്മാർജനം മഹാമോശം; രാജസ്ഥാന് വിധിച്ച 746 കോടി രൂപയുടെ പിഴ താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി
Bomb Threat : പരീക്ഷയ്ക്ക് പഠിച്ചില്ല; സ്കൂളുകളിൽ ബോംബ് ഭീഷണി നടത്തി, 12-ാം ക്ലാസുകാരൻ പിടിയിൽ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍