Avian influenza: പക്ഷിപ്പനിക്കെതിരേ വാക്സിൻ വികസിപ്പിക്കാനൊരുങ്ങി ഗവേഷകർ
Bird Flu Vaccine: കോവിഡ് വൈറസിനു സമാനമായ മൃഗങ്ങളിലും അധികം വൈകാതെ മനുഷ്യരിലും പരീക്ഷിക്കാവുന്ന തരത്തിലാണ് വാക്സിൻ വകസിപ്പിക്കുന്നത് എന്നാണ് വിവരം.
ന്യൂഡൽഹി: ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ എച്ച് 5 എൻ 1 വൈറസ് ബാധിച്ചതായി കണ്ടെത്തിയതോടെ ജാഗ്രതയിലാണ് കേന്ദ്ര സർക്കാർ. കേരളത്തിലെ ആലപ്പുഴയിലും കോട്ടയത്തുമുൾപ്പെടെ പക്ഷിപ്പനി സ്ഥിരീകരിക്കുകയും കോഴികളെ കൂട്ടത്തോടെ കൊല്ലുകയും ചെയ്തതും വാർത്തയായിരുന്നു. ഇന്ത്യയിൽ മാത്രമല്ല, യുഎസിലും പക്ഷിപ്പനി പടരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ, പക്ഷപ്പനിയ്ക്കെതിരേ പ്രയോഗിക്കാവുന്ന എംആർഎൻഎ വാക്സിനുകളും വികസിപ്പിക്കാൻ ഗവേഷകർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.
കോവിഡ് വൈറസിനു സമാനമായ മൃഗങ്ങളിലും അധികം വൈകാതെ മനുഷ്യരിലും പരീക്ഷിക്കാവുന്ന തരത്തിലാണ് വാക്സിൻ വകസിപ്പിക്കുന്നത് എന്നാണ് വിവരം. യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് വാക്‌സിൻ പരീക്ഷണം അടുത്ത മാസം ആരംഭിക്കും.
യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ ശാസ്ത്രജ്ഞരാണ് വാക്സിൻ വികസിപ്പിക്കുന്നത്. കാളകളിലാണ് വാക്സിനുകൾ ആദ്യം പരീക്ഷിക്കുക.
പശുക്കളിൽ നിന്നാണ് പക്ഷിപ്പനി മനുഷ്യരിലേക്ക് പടർന്നതെന്ന നിഗമനം ഉണ്ടായിരുന്നു. കാരണം ഫാമിലെ ജീവനക്കാരായിരുന്നു രോഗബാധിതരായിരുന്നത്. ഈ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നിലൂടെ പശുക്കളും അതുവഴി ക്ഷീര തൊഴിലാളിളും സംരക്ഷിക്കപ്പെടുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. വൈറസ് ആളുകളിലേക്ക് പടരാനും മനുഷ്യരിലേക്ക് പകരുമ്പോൾ മ്യൂട്ടേഷൻ അധവാ പരിണാമം സംഭവിക്കാനും സാധ്യത കുറവാണെന്നാണ് ഇപ്പോഴത്തെ നിഗമനം.
നിലവിലെ ഫ്ലൂ വാക്സിൻ നിർമ്മാണ പ്രക്രിയ
70 വർഷത്തിലേറെയായി ഉപയോഗിക്കുന്നതാണ് നിലവിലുള്ള സാങ്കേതിക വിദ്യ. മുട്ട അടിസ്ഥാനമാക്കിയുള്ള പ്രക്രിയയിലൂടെയാണ് മിക്ക ഫ്ലൂ വാക്സിനുകളും നിർമ്മിക്കുന്നത്. ഇതിൽ ബീജസങ്കലനം ചെയ്ത കോഴിമുട്ടകളിലേക്ക് വൈറസിനെ കുത്തിവയ്ക്കുന്നു. വൈറസിന് വളരാനുള്ള സമയം അനുവദിക്കുകയും പിന്നിട് മുട്ടയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ദ്രാവകം വാക്സിനുകളുടെ അടിസ്ഥാനമായി ഉപയോഗിക്കുകയും ചെയ്യുന്നു.
ഒന്നുകിൽ വൈറസിനെ കൊന്നോ അല്ലെങ്കിൽ അതിൻ്റെ രോഗകാരിയാകുന്ന സ്വഭാവം ഇല്ലാതാക്കിയ ശേഷമോ വാക്സിനുകൾ ആയി ഉപയോഗിക്കാം. ഈ വൈറസുകൾ വാക്സിനേഷൻ വഴി ശരീരത്തിലെത്തുകയും പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തികയും ചെയ്യും.
വൈറസിൽ നിന്നുള്ള ജനിതക സാമഗ്രികളുടെ ഒരു ചെറിയ ഭാഗം ഉപയോഗിച്ചാണ് വാക്സിനുകൾ നിർമ്മിക്കുന്നതാണ് എം ആർ എൻ എ വാക്സിൻ. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പ്രോട്ടീൻ എങ്ങനെ നിർമ്മിക്കാമെന്ന് ശരീരത്തെ പഠിപ്പിക്കുന്നതിനാണ് ഇത് സഹായിക്കുന്നത്.