5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Atul Subhash: ‘വ്യോം, ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവര്‍ നിന്നെ പണത്തിനായി ഉപയോഗിക്കും’ ; അതുല്‍ അവസാനമായി മകനെഴുതിയ കത്ത് പുറത്ത്‌

Atul Subhash's Last Letter To His Son: നീ ദുഃഖിതനായിരിക്കാം, പക്ഷെ എനിക്ക് നീ ഇപ്പോള്‍ ഒരു ഭാരമാണ്. എനിക്ക് സംഭവിച്ച ഒരു പിഴവാണ് നീ. ഒരു പിതാവിന് അവന്റെ കുഞ്ഞ് ഒരു ഭാരമായി തോന്നുക എന്നത് വലിയ തെറ്റാണ്. എന്നാല്‍ ഞാന്‍ എത്ര നാള്‍ ജീവിച്ചിരിക്കുന്നു, പണം സമ്പാദിക്കുന്നു എന്നതിന് അനുസരിച്ച് അവര്‍ നിന്നെ എന്നെ ചൂഷണം ചെയ്യാനുള്ള ഒരു ഉപകരണമാക്കും. അങ്ങനെ സംഭവിക്കാന്‍ ഞാനൊരിക്കലും അനുവദിക്കില്ല.

Atul Subhash: ‘വ്യോം, ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവര്‍ നിന്നെ പണത്തിനായി ഉപയോഗിക്കും’ ; അതുല്‍ അവസാനമായി മകനെഴുതിയ കത്ത് പുറത്ത്‌
അതുല്‍ സുഭാഷ്‌ (Image Credits: TV9 Hindi)
shiji-mk
Shiji M K | Updated On: 11 Dec 2024 15:42 PM

പാട്‌ന: ഭാര്യയും കുടുംബവും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ജീവനൊടുക്കിയ അതുല്‍ സുഭാഷ് അവസാനമായി തന്റെ മകനെഴുതിയ കത്ത് പുറത്ത്. മകന്‍ വ്യോം അറിഞ്ഞിരിക്കുന്നതിനായി ചില കാര്യങ്ങള്‍ പറയുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അതുലിന്റെ കത്ത് ആരംഭിക്കുന്നത്. പിതാവ് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് ഒരിക്കല്‍ മകന്‍ മനസിലാക്കുമെന്നും അതുല്‍ കത്തില്‍ പറയുന്നു.

“എന്റെ മകന്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഒരു ദിവസം ഞാന്‍ പറഞ്ഞത് എന്താണെന്ന് മനസിലാക്കാന്‍ അവന്‍ പര്യാപ്തനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മോനേ വ്യോം നിന്നെ ആദ്യമായി കണ്ടപ്പോള്‍ നിനക്ക് വേണ്ടി എന്റെ ജീവന്‍ പോലും ത്യജിക്കാമെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ സങ്കടകരമെന്ന് പറയട്ടെ, നീ കാരണം ഞാനിപ്പോള്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. നിന്റെ ഫോട്ടോകള്‍ നോക്കാതെ നിന്റെ മുഖം പോലും ഓര്‍ക്കാന്‍ എനിക്കിപ്പോള്‍ സാധിക്കുന്നില്ല. എനിക്ക് ഇപ്പോള്‍ ചെറിയ വേദനയല്ലാതെ നിന്നോട് ഒന്നും തന്നെ തോന്നുന്നില്ല. എന്നെ ചൂഷണം ചെയ്യുന്നതിനുള്ള ഒരു ഉപകരണമായാണ് എനിക്ക് നിന്നെ ഇപ്പോള്‍ തോന്നുന്നത്.

നീ ദുഃഖിതനായിരിക്കാം, പക്ഷെ എനിക്ക് നീ ഇപ്പോള്‍ ഒരു ഭാരമാണ്. എനിക്ക് സംഭവിച്ച ഒരു പിഴവാണ് നീ. ഒരു പിതാവിന് അവന്റെ കുഞ്ഞ് ഒരു ഭാരമായി തോന്നുക എന്നത് വലിയ തെറ്റാണ്. എന്നാല്‍ ഞാന്‍ എത്ര നാള്‍ ജീവിച്ചിരിക്കുന്നു, പണം സമ്പാദിക്കുന്നു എന്നതിന് അനുസരിച്ച് അവര്‍ നിന്നെ എന്നെ ചൂഷണം ചെയ്യാനുള്ള ഒരു ഉപകരണമാക്കും. അങ്ങനെ സംഭവിക്കാന്‍ ഞാനൊരിക്കലും അനുവദിക്കില്ല.

ഒരു പിതാവിന് വേണ്ടി നിന്നെ പോലുള്ള 100 മക്കളെ ബലിയര്‍പ്പിക്കാന്‍ കഴിയും. എന്നാല്‍ നിനക്ക് വേണ്ടി എനിക്ക് എന്നെ തന്നെ 1000 തവണ ബലിയര്‍പ്പിക്കാന്‍ സാധിക്കും. ഒരു അച്ഛന്‍ എന്താണെന്ന് മനസിലാക്കാന്‍ നിനക്ക് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ഞാന്‍ പോയി കഴിഞ്ഞാല്‍ പിന്നെ പണമൊന്നും ലഭിക്കാനില്ല. നിന്റെ അമ്മയുടെയും അത്യാഗ്രഹികളായ അവളുടെ കുടുംബത്തിന്റെയും യഥാര്‍ഥ മുഖം നീ ഒരിക്കല്‍ തിരിച്ചറിയും. നിനക്ക് വേണ്ടി ഒരു കാര്‍ വാങ്ങിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത് ഓര്‍ക്കുമ്പോള്‍ എനിക്ക് പലപ്പോഴും ചിരിവരും. കാര്‍ വാങ്ങിക്കുന്നതിനായി ഞാന്‍ പണം സ്വരൂപിക്കാന്‍ തുടങ്ങുകയും ചെയ്തു. ഞാന്‍ എത്ര വിഡ്ഢിയായിരുന്നു. മോനേ, ഈ സമൂഹത്തെയോ അതിലെ വ്യവസ്ഥിതികളെയോ വിശ്വസിക്കരുത്. കാരണം, ഇവ രണ്ടും നിന്നെ ഉപയോഗിച്ച് അവരുടെ വയറ് നിറയ്ക്കാനാണ് ശ്രമിക്കുന്നത്.

Also Read: Atul Subhash : നീതി തേടിയുള്ള ഹാഷ്ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്, ആരാണ് അതുല്‍ സുഭാഷ്? യുവാവിന് സംഭവിച്ചതെന്ത് ?

എന്റെ ജീവന്റെ ഒരു ഭാഗം നിങ്ങളില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുകയും നല്ല കാര്യങ്ങള്‍ ചെയ്ത് എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കുകയും ചെയ്യും,” അതുല്‍ സുഭാഷ് കത്തില്‍ പറയുന്നു.

കത്തിന് പുറമേ തന്റെ നാലര വയസുകാരന്‍ മകന് അതുല്‍ ഒരു സമ്മാനവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ സമ്മാനം തുറക്കുന്നതിന് അദ്ദേഹം ഒരു നിബന്ധന വെച്ചിട്ടുണ്ട്. 2038ല്‍ മാത്രമേ ആ സമ്മാനം എന്താണെന്ന് തുറന്ന് പരിശോധിക്കാന്‍ പാടുള്ളൂവെന്നാണ് അതുല്‍ പറയുന്നത്. തന്റെ മാതാപിതാക്കള്‍ക്ക് തന്റെ മകന്റെ സംരക്ഷണം ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായുമെന്നും നേരത്തെ പുറത്തുവന്ന വീഡിയോയില്‍ അതുല്‍ സുഭാഷ് പറഞ്ഞിരുന്നു.

ബിഹാര്‍ സ്വദേശിയായ അതുല്‍ സുഭാഷിനെ ബെംഗളൂരുവിലെ മഞ്ജുനാഥ് ലേഔട്ടിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നീതി വേണം എന്നെഴുതിയ പ്ലക്കാര്‍ഡ് അതുലിന്റെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. അതുലിന്റെ വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യ കള്ളക്കേസുകള്‍ നല്‍കിയിരുന്നുവെന്നും യുവാവ് മാനസികമായി അസ്വസ്ഥനായിരുന്നുവെന്നുമാണ് അതുലിന്റെ സഹോദരന്‍ ബികാസ് പറയുന്നത്. തന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അതുല്‍ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.