5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Police Officer Assault: റെയിൽവേ സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പിടികൂടി യാത്രക്കാർ

Attempted Assault on Lady Police Officer at Chennai Railway Station: പീഡനത്തെ ചെറുത്ത പോലീസ് ഉദ്യോഗസ്ഥ ബഹളം വെച്ചതിനെ തുടർന്ന് അവരുടെ ഒന്നര പവന്റെ മാല തട്ടിയെടുത്ത് പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു.

Police Officer Assault: റെയിൽവേ സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പിടികൂടി യാത്രക്കാർ
Representational ImageImage Credit source: Freepik
nandha-das
Nandha Das | Updated On: 18 Feb 2025 15:08 PM

ചെന്നൈ: പഴവൻതാങ്കൾ റെയിൽവേ സ്റ്റേഷനിൽ വനിതാ പോലീസ് ഉദ്യോഗതസ്ഥയ്ക്ക് നേരെ പീഡന ശ്രമം. പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യാത്രക്കാർ ചേർന്ന് പിടികൂടി. ചിറ്റാലപ്പാക്കം സ്വദേശിയായ സത്യൻ എന്ന ആളെയാണ് യാത്രക്കാർ ചേർന്ന് പിടികൂടിയത്. രാത്രി ട്രെയിനിൽ നിന്നറങ്ങി പുറത്തേക്ക് പോവുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ഇയാൾ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ആക്രമിക്കുകയായിരുന്നു.

പീഡനത്തെ ചെറുത്ത പോലീസ് ഉദ്യോഗസ്ഥ ബഹളം വെച്ചതിനെ തുടർന്ന് അവരുടെ ഒന്നര പവന്റെ മാല തട്ടിയെടുത്ത് പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ സംഭവ സ്ഥലത്തുണ്ടായിരുന്ന യാത്രക്കാർ ഇടപെട്ട് പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ റെയിൽവേ പൊലീസിന് കൈമാറി.

ALSO READ: ‘നേപ്പാളിൻ്റെ ജിഡിപിയെക്കാളും നിങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകുന്നില്ലേ’; നേപ്പാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി കലിംഗ സർവകലാശാല അധികൃതർ

അതേസയം, വടിവാൾ കൈവശം വെച്ചിരുന്ന ആറ് കോളേജ് വിദ്യാർത്ഥികളെ പഴവൻതാങ്കൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വനിതാ പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ആണ് വിദ്യാർത്ഥികളുടെ കൈവശം വടിവാൾ ഉള്ളതായി കണ്ടെത്തിയത്.

ഇവർ ബാഗിൽ വടിവാൾ വെക്കുന്നത് പോലീസുകാരുടെ ശ്രദ്ധയിൽ പെട്ടു. എവിടെ നിന്നാണ് ആയുധം ലഭിച്ചത്, ഇതിനാണ് ഇത് കൈവശം വെച്ചത് തുടങ്ങിയ വിവരങ്ങൾ ലഭിക്കാൻ വിദ്യാർത്ഥികളെ വിശദമായി ചോദ്യം ചെയ്യും എന്ന് പോലീസ് വ്യക്തമാക്കി.