5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Delhi New CM : കെജ്രിവാളിൻ്റെ പിൻഗാമി അതിഷി; ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ വനിത

Atishi Marlena Delhi New Chief Minister : മൂന്നാം അരവിന്ദ് കേജ്രിവാൾ മന്ത്രിസഭയിലെ വിദ്യാഭ്യാസം, PWD, സാംസ്കാരികം ടൂറിസം വകുപ്പുകളുടെ മന്ത്രിയാണ് അതിഷി മാർലേന

Delhi New CM : കെജ്രിവാളിൻ്റെ പിൻഗാമി അതിഷി; ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ വനിത
അതിഷി മർലേന (Image Courtesy : PTI)
jenish-thomas
Jenish Thomas | Updated On: 17 Sep 2024 13:36 PM

ന്യൂ ഡൽഹി : ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി (Delhi New Chief Minister) വിദ്യാഭ്യാസ വകുപ്പ് മന്ത്രി അതിഷി മാർലെനയെ (Atishi Marlena) തിരഞ്ഞെടുത്തു. ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോഗത്തിലാണ് സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജ്രിവാളിൻ്റെ പിൻഗാമിയായി അതിഷിയെ തിരഞ്ഞെടുത്തത്. ഐക്യകണ്ഠേന എഎപി എംഎൽഎമാർ അതിഷിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. ഇതിന് മുമ്പ് ബി.ജെ.പിയുടെ സുഷ്മ സ്വരാജും കോൺഗ്രസിൻ്റെ ഷീല ദീക്ഷിതുമാണ് ഡൽഹിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വനിത മുഖ്യമന്ത്രിമാർ. നിലവിൽ അരവിന്ദ് കേജ്രിവാൾ സർക്കാരിൻ്റെ വിദ്യാഭ്യാസം, PWD, സാംസ്കാരികം ടൂറിസം വകുപ്പുകളുടെ മന്ത്രിയാണ് അതിഷി.

എക്സൈസ് അഴിമതിക്കേസിൽ ജാമ്യം ലഭിച്ച അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസമാണ് തൻ്റെ രാജി പ്രഖ്യാപിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ രാജിവെക്കുന്നമെന്നായിരുന്നു കെജ്രിവാൾ അറിയിച്ചത്. ഡൽഹിയിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന് എഎപി ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാതെ വന്നതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്രിവാളിന് പകരം മറ്റൊരാളെ എത്തിക്കുന്നത്. തുടർന്ന് കെജ്രിവാളിൻ്റെ പിൻഗാമിയെ കണ്ടെത്താനുള്ള ചർച്ചയായിരുന്നു ആം ആദ്മി പാർട്ടിക്കുള്ളിൽ നടന്നത്.

ഇന്ന് സെപ്റ്റംബർ 17-ാം തീയതി രാവിലെ എഎപി എംഎൽഎമാരുടെ യോഗത്തിൽ അതിഷിയെ ഐക്യകണ്ഠേന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. എഎപിയുടെ ദേശീയ കൺവീനറായ കെജ്രിവാൾ തന്നെയാണ് അതിഷിയുടെ പേര് നിർദേശിച്ചത്. തുടർന്ന് എംഎൽഎമാർ എല്ലാവരും ഒറ്റക്കെട്ടായി അതിഷിയെ പിന്തുണക്കുകയായിരുന്നുയെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ബിരുദധാരിയായ അതിഷി റോഹ്ഡിസിൽ ഗവേഷക വിദ്യാർഥിയും കൂടിയാണ്. കാൽക്കജി മണ്ഡലത്തിൽ നിന്നുമുള്ള എംഎൽഎയാണ് 43കാരിയായ അതിഷി. മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ അറസ്റ്റിലായതിന് പിന്നാലെയാണ് അതിഷി വിദ്യാഭ്യാസ വകുപ്പ് മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. കെജ്രിവാളും അറസ്റ്റിലായതോടെ പാർട്ടിയുടെ പ്രധാന ചുമതലയെല്ലാം അതിഷി ഏറ്റെടുത്തു പ്രവർത്തിക്കുകയായിരുന്നു.

2025 ഫെബ്രുവരിയിലാണ് നിലവിലെ സർക്കാരിൻ്റെ കാലാവധി അവസാനിക്കുക. അതേസമയം നവംബറിൽ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കണമെന്നാണ് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നത്. ജനങ്ങളുടെ അഗ്നിപരീക്ഷയ്ക്ക് ശേഷം മാത്രമെ താൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരികെ വരൂ എന്ന് അറിയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം അരവിന്ദ് കേജ്രിവാൾ തൻ്റെ രാജി പ്രഖ്യാപിക്കുന്നത്. ഇന്ന് വൈകിട്ട് ഡൽങി ലെഫ്റ്റനൻ്റ് ഗവർൺർ വികെ സക്സേനയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും കെജ്രിവാൾ തൻ്റെ രാജി സമർപ്പിക്കുക. തുടർന്നാകും മുഖ്യമന്ത്രിയായി അതിഷി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുക.

Updating…