Assault On Train: യാത്രയ്ക്കിടെ പീഡനശ്രമം; ട്രെയിനിൽ നിന്ന് ചാടിയ യുവതി ഗുരുതരാവസ്ഥയിൽ
Assault On Moving Train Woman Injured: ഓടുന്ന ട്രെയിനിൽ വച്ചുള്ള പീഡനശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടി യുവതി. ഇതിനിടെ യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ 23 വയസുകാരി ആശുപത്രിയിൽ ചികിത്സയിലാണ്.

ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികൻ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവതി ഗുരുതരാവസ്ഥയിൽ. ശനിയാഴ്ച രാത്രി 8.15ഓടെയാണ് സംഭവം നടന്നത്. പരിക്കേറ്റ 23കാരി ചികിത്സയിലാണ്. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹൈദരാബാദിന് സമീപം കൊമ്പള്ളിയിലാണ് സംഭവം നടന്നത്. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലക്കാരിയാണ് ആക്രമിക്കപ്പെട്ട യുവതി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി മൊബൈൽ ഫോണിൻ്റെ ഡിസ്പ്ലേ കേടായതിനെ തുടർന്ന് അത് നന്നാക്കാൻ വൈകിട്ട് മൂന്ന് മണിക്ക് മെഡിചലിൽ നിന്ന് സെക്കന്ദരാബാദിലേക്ക് പോയി. ഫോൺ നന്നാക്കിയ ശേഷം രാത്രി 7.15ന് തിരികെയുള്ള ട്രെയിനിൽ കയറിൽ ലേഡീസ് കോച്ചിലായിരുന്നു യാത്ര. യാത്രയ്ക്കിടെ ലേഡീസ് കോച്ചിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ ആൽവാൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ഇതിന് ശേഷമായിരുന്നു സംഭവം.
ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന യുവാവ് തൻ്റെ അടുത്ത് വന്ന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയുമായിരുന്നു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ആവശ്യം എതിർത്തപ്പോൾ യുവാവ് ബലമായി ആക്രമിക്കാൻ ശ്രമിച്ചു. ഇതേ തുടർന്നാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി യുവതി ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. രക്ഷപ്പെടാനുള്ള ചാട്ടത്തിൽ യുവതിയ്ക്ക് ഗുരുതര പരിക്കേറ്റു. വലതുകയ്യിലും തലയിലും അരക്കെട്ടിലും മുഖത്തിമൊക്കെ ഗുരുതര പരിക്കുകളുണ്ട്. പരിക്കേറ്റ യുവതിയെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
പെൺകുട്ടികളെ പീഡിപ്പിച്ച് അഭിഭാഷകൻ
തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം 11ഉം 13ഉം വയസുള്ള പെൺകുട്ടികളെ അഭിഭാഷകൻ പീഡിപ്പിച്ചു. ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ സൈക്കിളിൽ വീടുവിട്ടിറങ്ങിയ സഹോദരിമാരെയാണ് സഹായവാഗ്ദാനം നൽകി അഭിഭാഷകൻ പീഡിപ്പിച്ചത്. പെൺകുട്ടികൾക്ക് വഴിയിൽ വച്ച് സഹായവാദ്ഗാനം നൽകി ഓഫീസിലെത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ അഭിഭാഷകൻ അജിത്ത് കുമാറും (26) പെൺകുട്ടികളുടെ സുഹൃത്തായ അംബാസമുദ്രം സ്വദേശിയായ മോഹനും പിടിയിലായി. ഇരുവർക്കുമെതിരെ പോക്സോ കേസ് ചുമത്തി. സിസിടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് അഭിഭാഷകനെ പിടികൂടിയത്. തിരുനൽവേലിയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് ആൺസുഹൃത്തിനൊപ്പമാണ് കുട്ടികളെ കണ്ടെത്തിയത്.