AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

POCSO Case: പൊതു ശൗചാലയത്തിൽ വെച്ച് 10 വയസുകാരിയെ പീഡിപ്പിച്ചു; കരച്ചിൽ കേട്ട് വാതിൽ തള്ളിത്തുറന്ന അമ്മ കണ്ടത് വിവസ്ത്രനായ യുവാവിനെ

Assault on 10 Year Old Girl in Public Toilet: പെൺകുട്ടിയുടെ വീടിന് സമീപത്തുള്ള ശൗചാലയത്തിൽ വെച്ചാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

POCSO Case: പൊതു ശൗചാലയത്തിൽ വെച്ച് 10 വയസുകാരിയെ പീഡിപ്പിച്ചു; കരച്ചിൽ കേട്ട് വാതിൽ തള്ളിത്തുറന്ന അമ്മ കണ്ടത് വിവസ്ത്രനായ യുവാവിനെ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 19 Feb 2025 15:34 PM

ചണ്ഡീഗഢ്: പൊതു ശൗചാലയത്തിൽ വെച്ച് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചണ്ഡീഗഢിലെ മൗലി ജാഗ്രയിലാണ് സംഭവം നടന്നത്. കേസിൽ 28കാരനായ ധൻരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വീടിന് സമീപത്തുള്ള ശൗചാലയത്തിൽ വെച്ചാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

കളിക്കാനായാണ് പത്തു വയസുകാരി വീട്ടിൽ നിന്ന് പോയത്. ഉടൻ തന്നെ മടങ്ങി വരാം എന്ന് പറഞ്ഞു പോയ കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതോടെ അമ്മ തിരഞ്ഞെത്തി. പൊതു ശൗചാലയത്തിന് സമീപം എത്തിയപ്പോൾ മകളുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടു. അതോടെ ശുചി മുറിയുടെ വാതിൽ തള്ളി തുറന്ന് നോക്കിയപ്പോഴാണ് വിവസ്ത്രനായി മകളെ ഉപദ്രവിക്കുന്ന പ്രതിയെ കാണുന്നത്.

ഇത് കണ്ട് ബഹളം വെച്ച അമ്മയുടെ ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിക്കൂടി. ഇതിനിടെ പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ പിടികൂടി. പ്രതി നന്നായി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തതായും പോലീസ് വ്യക്തമാക്കി.

ALSO READ: റെയിൽവേ സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പിടികൂടി യാത്രക്കാർ

റെയിൽവേ സ്റ്റേഷനിൽ പോലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി യാത്രക്കാർ

പഴവന്താങ്കൾ റെയിൽവേ സ്റ്റേഷനിൽ വെച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യാത്രക്കാർ ചേർന്ന് പിടികൂടി. ചിറ്റാലപ്പാക്കം സ്വദേശിയായ സത്യൻ എന്നയാളാണ് പിടിയിലായത്. രാത്രി ട്രെയിനിൽ നിന്നറങ്ങി പുറത്തേക്ക് പോവുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ഇയാൾ ആക്രമിക്കുകയായിരുന്നു.

പീഡനത്തെ ചെറുത്ത പോലീസ് ഉദ്യോഗസ്ഥ ബഹളം വെച്ചതോടെ അവരുടെ ഒന്നര പവന്റെ മാല തട്ടിയെടുത്ത് പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുണ്ടായിരുന്ന യാത്രക്കാർ ഇടപെട്ട് പ്രതിയെ പിടികൂടി. തുടർന്ന് ഇയാളെ റെയിൽവേ പൊലീസിന് കൈമാറുകയും ചെയ്തു.