5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Assam Coal Mine Accident: അസം കല്‍ക്കരി ഖനി അപകടം; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, തിരച്ചില്‍ തുടരുന്നു

Labourers Stuck in Flooded Assam Coal Mine:പതിനെട്ടോളം തൊഴിലാളികളാണ് ഖനിക്കുള്ളില്‍ അകപ്പെട്ടത്. ഇവരില്‍ മൂന്നുപേരെ കരയ്‌ക്കെത്തിക്കാന്‍ രക്ഷാസംഘത്തിന് സാധിച്ചു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവര്‍ തന്നെയാണോ മരണപ്പെട്ടവര്‍ എന്ന കാര്യം വ്യക്തമല്ല. എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

Assam Coal Mine Accident: അസം കല്‍ക്കരി ഖനി അപകടം; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, തിരച്ചില്‍ തുടരുന്നു
അസമില്‍ നിന്നുള്ള ദൃശ്യങ്ങള്‍ Image Credit source: X
shiji-mk
Shiji M K | Published: 07 Jan 2025 11:59 AM

ഗുവാഹത്തി: കല്‍ക്കരി ഖനിയില്‍ വെള്ളം കയറിയതിനെ തുര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാങ്‌സോ കല്‍ക്കരി ഖനിയിലാണ് സംഭവം. ദംരഗിലെ ദല്‍ഗാവില്‍ നിന്നും ഹുസൈന്‍ അലി, മുസ്തഫം അലി, സക്കീര്‍ ഹുസൈന്‍ എന്നിവരാണ് മരണപ്പെട്ടത്. നിരവധിയാളുകള്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

പതിനെട്ടോളം തൊഴിലാളികളാണ് ഖനിക്കുള്ളില്‍ അകപ്പെട്ടത്. ഇവരില്‍ മൂന്നുപേരെ കരയ്‌ക്കെത്തിക്കാന്‍ രക്ഷാസംഘത്തിന് സാധിച്ചു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവര്‍ തന്നെയാണോ മരണപ്പെട്ടവര്‍ എന്ന കാര്യം വ്യക്തമല്ല. എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

ഏകദേശം മുന്നൂറടിയോളം ആഴമുള്ള ഖനിയിലാണ് തൊഴിലാളികള്‍ അകപ്പെട്ടത്. ഇതില്‍ നൂറടി താഴ്ചയിലേക്ക് വരെ വെള്ളം കയറിയതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മോട്ടോറുകള്‍ ഉപയോഗിച്ച് ഖനിയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് കളഞ്ഞുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം തേടിയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞിരുന്നു.

ഉമ്രാങ്‌സോവയില്‍ നിന്നുള്ള വാര്‍ത്ത ഏറെ വേദനാജനകമാണ്. അവരുടെ സുരക്ഷയ്ക്കായി താന്‍ പ്രാര്‍ത്ഥിക്കുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം അഭര്യര്‍ത്ഥിച്ചിട്ടുണ്ടെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

Also Read: Workers Stuck in Coal Mine: അസമിൽ കല്‍ക്കരി ഖനിയില്‍ വെള്ളംകയറി; നിരവധി തൊഴിലാളികള്‍ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

മേഘാലയ അതിര്‍ത്തിയിലാണ് ഈ ഖനി പ്രവര്‍ത്തിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യന്ത്രത്തിന്റെ സഹായമില്ലാതെ മണ്‍വെട്ടികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ചെറിയ ദ്വാരമുണ്ടാക്കി അകത്ത് കടന്നശേഷം, കല്‍ക്കരി നിക്ഷേപം കാണുന്നതുവരെ കുഴിക്കുന്നതാണ് ഇവിടുത്തെ ഖനന രീതി. റാറ്റ് ഹോള്‍ മൈനിങ് എന്നാണ് ഇത് അറിയപ്പെടുന്നത്.

എന്നാല്‍ ഇത്തരം ഖനന രീതികള്‍ ഇന്ത്യയില്‍ നിരോധിച്ചതാണ്. അപകടം സംഭവിച്ച മേഖലയില്‍ അനധികൃതമായാണ് ഖനനം നടന്നിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2014ല്‍ ദേശീയ ഹരിത ട്രിബ്യൂണലാണ് ഈ ഖനന രീതി നിരോധിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍

അതേസമയം, 2018ലും മേഘാലയയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സമീപത്തെ നദി കവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ ഖനിയില്‍ വെള്ളം നിറയുകയായിരുന്നു. 15 തൊഴിലാളികളാണ് അന്ന് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ഇവരില്‍ രണ്ട് പേരുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്.

ഈ സംഭവത്തെ തുടര്‍ന്ന് അനധികൃത ഖനനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കാണിച്ച് ഹരിത ട്രിബ്യൂണല്‍ 2019ല്‍ മേഘാലയക്ക് 100 കോടി രൂപ പിഴ ചുമത്തിയിരുന്നു. മേഘാലയയില്‍ 24,000 അനധികൃത ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ട്രിബ്യൂണല്‍ വ്യക്തമാക്കുന്നത്.