5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Asha Workers Protest: കേരളത്തിലെ ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം പരിഹരിക്കണം; വിഷയം ലോക്‌സഭയില്‍ അവതരിപ്പിച്ച് എംപിമാര്‍

Congress MPs Raised Asha Workers Issue in Lok Sabha: ആശാവര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗികരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്ന് സംസ്ഥാനവും സംസ്ഥാന സര്‍ക്കാര്‍ പണം വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്രവും പറയുന്ന സ്ഥിതിയാണ് ഉള്ളതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Asha Workers Protest: കേരളത്തിലെ ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം പരിഹരിക്കണം; വിഷയം ലോക്‌സഭയില്‍ അവതരിപ്പിച്ച് എംപിമാര്‍
സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍, കെസി വേണുഗോപാല്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 10 Mar 2025 15:50 PM

ന്യൂഡല്‍ഹി: കേരളത്തില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ വിഷയം ലോക്‌സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷ എംപിമാര്‍. ലോക്‌സഭ ശൂന്യവേളയിലായിരുന്നു കോണ്‍ഗ്രസ് എംപിമാരായ ശശി തരൂര്‍, കെ സി വേണുഗോപാല്‍, വി കെ ശ്രീകണ്ഠന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചത്.

ആശാവര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗികരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്ന് സംസ്ഥാനവും സംസ്ഥാന സര്‍ക്കാര്‍ പണം വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്രവും പറയുന്ന സ്ഥിതിയാണ് ഉള്ളതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ആശാവര്‍ക്കര്‍മാര്‍ക്ക് 233 രൂപയാണ് ദിവസ വേതനം. അത് തന്നെ കേരള സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. ആശാവര്‍ക്കര്‍മാരുടെ വിഷയത്തില്‍ വ്യക്തത വരുത്തുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി തയാറാകണം. ആശമാര്‍ക്ക് 21,000 രൂപ അലവന്‍സും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുപ്പത് ദിവസത്തിലേറെയായി കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ സമരം നടത്തുകയാണ്. സമൂഹത്തിലെ ആരോഗ്യ പോരാളികളാണ് അവര്‍. യുപിഎ സര്‍ക്കാരാണ് 2005ല്‍ ആശാവര്‍ക്കര്‍മാര്‍ എന്ന ആശയം നടപ്പാക്കിയത്. തെലങ്കാന, കര്‍ണാടക, സിക്കിം എന്നീ സര്‍ക്കാരുകള്‍ ആശാവര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിച്ചു. വിരമിക്കുമ്പോള്‍ കയ്യില്‍ ഒന്നുമില്ലാതെ തിരികെ പോകേണ്ട അവസ്ഥയാണ് അവര്‍ക്കുള്ളതെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യമേഖലയിലെ ഹീറോകളാണ് ആശാവര്‍ക്കര്‍മാര്‍. അവരുടെ സേവനം ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല. കൊവിഡ് കാലത്ത് അവര്‍ നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമാണ്. എന്നാല്‍ അവര്‍ക്ക് നിലവില്‍ തുച്ഛമായ വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ. കേരളത്തിലെ ആശമാര്‍ക്ക് 7,000 രൂപയാണ് മാസവേതനം. അതുപോലും അവര്‍ക്ക് കൃത്യമായി ലഭിക്കുന്നില്ല. സ്ത്രീകള്‍ ആയതുകൊണ്ടാണോ അവരുടെ സമരം കാണാതെ പോകുന്നതെന്ന് ശശി തരൂര്‍ എംപി ചോദിച്ചു.

Also Read:Veena George: ആരോഗ്യമന്ത്രിയുടെ വാദം തെറ്റ്? ആശാ വർക്കർമാർക്ക് ഉയർന്ന ഓണറേറിയം നൽകുന്നത് സിക്കിം 

അമിതമായ ഉത്തരവാദിത്തങ്ങളാണ് ആശമാരുടെ ചുമലിലുള്ളത്. ദിവസം 12 മുതല്‍ 14 മണിക്കൂര്‍ വരെ അവര്‍ക്ക് ജോലി ചെയ്യേണ്ടതായി വരുന്നു. എന്നിട്ടും വോളണ്ടിയര്‍മാര്‍ എന്ന വിഭാഗത്തിലാണ് അവരെ ഉള്‍പ്പെടുത്തിയത്. വളരെ കുറച്ച് ഓണറേറിയവും ഇന്‍സെന്റീവുകളുമാണ് അവര്‍ക്ക് ലഭിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.