5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arvind Kejriwal: എക്സിറ്റ് പോൾ കള്ളം; കെജരിവാൾ ജയിലിൽ തിരിച്ചെത്തി

Arvind Kejriwal surrenders at Tihar Jail: മേയ് 10നാണ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി ജയിലിൽ നിന്നെത്തിയത്. സുപ്രീംകോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിനേത്തുടർന്നായിരുന്നു ഇത്.

Arvind Kejriwal: എക്സിറ്റ് പോൾ കള്ളം; കെജരിവാൾ ജയിലിൽ തിരിച്ചെത്തി
അരവിന്ദ് കെജരിവാൾ
aswathy-balachandran
Aswathy Balachandran | Published: 02 Jun 2024 19:28 PM

ന്യൂഡൽഹി: 21 ദിവസത്തെ ഇടക്കാല ജാമ്യം അവസാനിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച തിഹാർ ജയിലിലെത്തി.ജയിലിൽ പ്രവേശിക്കുന്നതിനു മുമ്പ് ആം ആദ്മി പാർട്ടി (എഎപി) മേധാവി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. എക്‌സിറ്റ് പോൾ പ്രവചനങ്ങളെല്ലാം വ്യാജമായതിനാൽ നിരാശപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിലിൽ എത്തിയ കെജ്‌രിവാളിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. അദ്ദേഹത്തിൻ്റെ ഷുഗർ, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കാനാണ് മെഡിക്കൽ ചെക്കപ്പ് . കെജ്‌രിവാൾ രാജ് ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുകയും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥനകൾ അർപ്പിക്കുകയും പാർട്ടി ഓഫീസിൽ എഎപി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യുകയും ചെയ്ത ശേഷമാണ് ജയിലിലെത്തിയത്. “സ്വേച്ഛാധിപത്യത്തിന്” എതിരെയാണ് ശബ്ദമുയർത്തുന്നതെന്ന് അദ്ദേഹം പ്രസം​ഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രി മോദിക്കും ബി.ജെ.പിക്കും എതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉയർത്തി.

ALSO READ – എക്‌സിറ്റ്‌ പോൾ ഫലം തള്ളി കോൺഗ്രസ്; 295ന് മുകളിൽ സീറ്റ് നേടുമെന്ന് ഇന്ത്യസഖ്യ

മേയ് 10നാണ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി ജയിലിൽ നിന്നെത്തിയത്. സുപ്രീംകോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിനേത്തുടർന്നായിരുന്നു ഇത്. ആരോഗ്യനില പരിഗണിച്ച് ജാമ്യകാലാവധി നീട്ടണമെന്ന കെജ്രിവാളിന്റെ ഹർജി കോടതി പരിഗണിക്കാത്തതിനേ തുടർന്നാണ് ജയിലിലേക്ക് മടങ്ങിയത്.

സ്ഥിര ജാമ്യത്തിനായി കെജ്രിവാൾ നൽകിയ ഹർജിയിൽ ഡൽഹി റോസ് അവന്യു കോടതി ജൂൺ അഞ്ചിന് കേൾക്കും. കെജരിവാളിന്റെ ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു. ഇന്ന് വിധി പറയണമെന്ന് കെജരിവാളിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും അത് പരി​ഗണിച്ചില്ല.