Arvind Kejriwal: അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

Arvind Kejriwal Resigns: ലഫ്.ഗവർണർ വി.കെ.സക്സേനയുടെ വസതിയിലെത്തിയായിരുന്നു കേജ്‍രിവാൾ രാജിക്കത്ത് സമർപ്പിച്ചത്.

Arvind Kejriwal: അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

Arvind Kejriwal (image credits: PTI)

Updated On: 

17 Sep 2024 17:52 PM

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അരവിന്ദ് കെജ്‌രിവാള്‍. ലഫ്.ഗവർണർ വിനയ് കുമാർ സക്സേനയുടെ വസതിയിലെത്തിയായിരുന്നു കേജ്‍രിവാൾ രാജിക്കത്ത് സമർപ്പിച്ചത്. അരവിന്ദ് കെജ്‍രിവാളിനൊപ്പം നിയുക്ത മുഖ്യമന്ത്രി അതിഷിയും ഉണ്ടായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മദ്യ നയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാളിനു ജാമ്യം ലഭിച്ചത്. ഇതിനു തൊട്ടു പിന്നാലെ തിഹാർ ജയിലിൽ നിന്ന് മോചിതനായിരുന്നു. അഞ്ചര മാസത്തിനുശേഷമാണ് കേജ്‌രിവാൾ ജയിൽ മോചിതനാകുന്നത്.
സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. അനന്തകാലം ജയിലിൽ ഇടുന്നത് ശരിയല്ലെന്നും സമീപഭാവിയിൽ വിചാരണ തീരില്ലെന്നും വ്യക്തമാക്കിയ സുപ്രീം കോടതി ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി റദ്ദാക്കിയിരുന്നു. എന്നാൽ ഇവിടെ നിന്ന് പുറത്തിറങ്ങിയ കെജ്‌രിവാള്‍ ഞായറാഴ്ച ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ഒരു പ്രഖ്യാപനം ഇറക്കിയിരുന്നു. എഎപി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യവെയാണ് അരവിന്ദ് കെജ്‌രിവാൾ രാജി തീരുമാനം പ്രഖ്യാപിച്ചത്.

 

“രണ്ട് ദിവസത്തിന് ശേഷം ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ പോകുന്നു. ജനങ്ങൾ വിധി പറയും വരെ ഞാൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ല. എല്ലാ വീടുകളിലും തെരുവിലും പോകും. ഡല്‍ഹി തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എനിക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചു, ഇനി ജനങ്ങളില്‍ നിന്നും നീതി ലഭിക്കേണ്ടതുണ്ട്. ജനങ്ങളുടെ തീരുമാനത്തിന് ശേഷമായിരിക്കും ഞാൻ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുക,” അദ്ദേഹം പറഞ്ഞു. എന്നാൽ കൃത്യം രണ്ട് ദിവസത്തിനു ശേഷം കെജ്‍രിവാൾ രാജി സമർപ്പിച്ചു.

Also read-Delhi New CM : കെജ്രിവാളിൻ്റെ പിൻഗാമി അതിഷി; ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ വനിത

ഇതിനിടെയിൽ ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കേജ്‍രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അതിഷി. കൽകാജി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായ അതിഷി എഎപിയുടെ രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള കേജ്‍രിവാളിന്റെ നിർദേശത്തെ എഎപി എംഎൽഎമാർ പിന്തുണച്ചു.

ആദ്യമായി ഡൽഹി മുഖ്യമന്ത്രിയായി 2013ലാണു കേജ്‌രിവാൾ എത്തുന്നത്. പിന്നീട് 2015ൽ മിന്നും ജയവുമായി അധികാരത്തിലെത്തിയ എഎപി 2020ൽ വീണ്ടും വിജയിച്ചു. ഇതിനിടെയിലാണ് കെജ്‍രിവാളിന്റെ അറസ്റ്റ്. സർക്കാരിന്റെ കാലാവധി തീരാൻ അഞ്ച് മാസം ബാക്കിനിൽ‌ക്കെയാണ് കെജ്‍രിവാളിന്റെ രാജി.

Related Stories
Christian Church Attacked: രൂപക്കൂട് തകർത്തു, ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം
Narendra Modi: ‘സമാധാനത്തെപ്പറ്റി പറയുമ്പോൾ ലോകം ഇന്ത്യയെ കേൾക്കും’; ഇന്ത്യ ബുദ്ധൻ്റെയും ഗാന്ധിജിയുടെയും നാടെന്ന് പ്രധാനമന്ത്രി
Narendra Modi: ‘ഇന്ത്യയില്ലാതെ എഐ വികസനം അപൂർണം’; ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
Ghaziabad Murder Case: മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്തു; ഭാര്യയെ കൊന്ന് വയലില്‍ തള്ളി ഭര്‍ത്താവ്‌
Bhopal Infant Assualt: മന്ത്രവാദം, കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി
കുട്ടികള്‍ക്ക് പരീക്ഷയായതുകൊണ്ട് പാട്ടിന്‍റെ ശബ്ദം കുറക്കാൻ പറഞ്ഞു; അയല്‍വാസിയെ വീടുകേറി അക്രമിച്ചു; 64 കാരന് ദാരുണാന്ത്യം
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ