5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Arvind Kejriwal: ഡൽഹി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം, ജയിലിൽ തന്നെ തുടരും

Arvind Kejriwal Interim Bail: ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം സിബിഐ അറസ്റ്റ് ചെയ്തതിനാലാണ് കെജ്‌രിവാൾ ജയിലിൽ തന്നെ തുടരുന്നുത്. ജൂൺ 25നാണ് കെജ്‌രിവാളിനെ സിബിഐ അറ്‌സ്റ്റ് ചെയ്തത്.

Arvind Kejriwal: ഡൽഹി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം, ജയിലിൽ തന്നെ തുടരും
Arvind Kejriwal. (Image Courtesy: PTI)
Follow Us
neethu-vijayan
Neethu Vijayan | Published: 12 Jul 2024 12:15 PM

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ (Excise Policy Scam Case) തിഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് (Arvind Kejriwal) സുപ്രീം കോടതി (Supreme court) ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാൽ ഹർജിയിലെ നിയമ വിഷയങ്ങൾ കോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 19-ന്റെ വ്യവസ്ഥയിൽ അറസ്റ്റ് ആവശ്യമുണ്ടോ എന്നത് പരിശോധിക്കാനാണ് കെജ്‌രിവാളിന്റെ ഹർജി വിശാല ബെഞ്ചിന് കൈമാറിയിരിക്കുന്നത്.

അതേസമയം, ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും അരവിന്ദ് കെജ്‌രിവാൾ ജയിലിൽ തന്നെ തുടരും. അഴിമതി നിരോധന നിയമപ്രകാരം സിബിഐ അറസ്റ്റ് ചെയ്തതിനാലാണ് കെജ്‌രിവാൾ ജയിലിൽ തന്നെ തുടരുന്നുത്. ജൂൺ 25നാണ് കെജ്‌രിവാളിനെ സിബിഐ അറ്‌സ്റ്റ് ചെയ്തത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അരവിന്ദ് കെജ്രിവാളാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ALSO READ: കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ കേന്ദ്രവും സി.ബി.ഐയും ഗൂഢാലോചന നടത്തിയെന്ന് എ.എ.പി

കഴിഞ്ഞ മെയ് മാസം കേസിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാൻ മാറ്റിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് കെജ്‌രിവാളിന്റെ വാദം. കേസുമായി കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മതിയായ ഉത്തരങ്ങൾ അല്ല നൽകുന്നതെന്നും സിബിഐ റിമാൻഡുമായി ബന്ധപ്പെട്ട അപേക്ഷയിൽ ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നാല് കുറ്റപത്രങ്ങളാണ് സിബിഐ ഇതുവരെ ഹാജരാക്കിയത്. മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ കവിത എന്നിവർ അടക്കം 17 പ്രതികളാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

മേയ് പത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. 2021-22 ലെ എക്‌സൈസ് പോളിസിയിലെ പരിഷ്‌ക്കരണങ്ങൾ, ലൈസൻസികളോട് അനാവശ്യമായ ആനുകൂല്യങ്ങൾ, മുൻകൂർ അനുമതിയില്ലാതെ എൽ-1 ലൈസൻസുകളുടെ വിപുലീകരണം എന്നിവ ഉൾപ്പെടുന്നതാണ് ഡൽഹി മദ്യനയ കേസ്. ചീഫ് സെക്രട്ടറി നരേഷ് തയ്യാറാക്കിയ വിലയിരുത്തൽ റിപ്പോർട്ട് പ്രകാരം, 2022 ജൂലൈയിൽ, അന്നത്തെ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറായ വിനയ് കുമാർ സക്‌സേന ആം ആദ്മി പാർട്ടി (എഎപി) സർക്കാരിൻ്റെ 2021-22 എക്സൈസ് നയത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.

 

Latest News