Arvind Kejriwal: അരവിന്ദ് കെജരിവാളിന് ഒടുവിൽ ജാമ്യം
Delhi CM Arvind Kejriwal Get Bail: ഉത്തരവ് രാത്രിയായതിനാൽ നാളെ രാവിലെയായിരിക്കും കെജരിവാൾ പുറത്തിറങ്ങുക, നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം. ഡൽഹി റോസ് അവന്യു കോടതിയാണ് 1 ലക്ഷം രൂപയുടെ ബോണ്ടിൻ മേൽ ജാമ്യം അനുവദിച്ചത്. ഉത്തരവ് രാത്രിയായതിനാൽ നാളെ രാവിലെയായിരിക്കും കെജരിവാൾ പുറത്തിറങ്ങുക.
ഡൽഹി മദ്യനയം രൂപീകരിക്കുന്നതിനായി കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിലാണ് എൻഫോഴ്സമെൻ്റ് മാർച്ച് 21-ന് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിന് ശേഷം മേയ് പത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു.
അതേസമയം കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷ 48 മണിക്കൂർ സ്‌റ്റേ ചെയ്യണമെന്ന എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അപേക്ഷ കോടതി നിരസിച്ചു കൊണ്ടാണ് പ്രത്യേക ജഡ്ജ് നിയയ് ബിന്ദു ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.
ഏപ്രിൽ 1 -മുതൽ ജയിലിൽ കഴിയുന്ന കെജരിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി നേരത്തെ ജൂലൈ 3 വരെ നീട്ടിയിരുന്നു.