5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arvind Kejriwal: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

Arvind Kejriwal Resignation: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ജാമ്യം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. അരവിന്ദ് കെജ്രിവാൾ മാസങ്ങൾ നീണ്ട ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Arvind Kejriwal: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ
അരവിന്ദ് കെജ്‌രിവാൾ. (Image creditsL: PTI)
neethu-vijayan
Neethu Vijayan | Published: 15 Sep 2024 12:49 PM

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താൻ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. പാർട്ടി ഓഫീസിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കെജ്‌രിവാൾ രാജിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. രണ്ടുദിവസത്തിനകം രാജിവെക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ജാമ്യം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. അരവിന്ദ് കെജ്രിവാൾ മാസങ്ങൾ നീണ്ട ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു.

ജയിലായാലും വഴങ്ങരുതെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കളോട് കെജ്‌രിവാൾ അഭ്യർത്ഥിച്ചു. ബ്രിട്ടീഷ് ഭരണത്തെക്കാൾ ഏകാധിപത്യപരമാണ് കേന്ദ്രമെന്നും എല്ലാവിധ പിന്തുണയ്ക്കും നന്ദിയെന്നും എഎപിക്ക് ദൈവത്തിൻ്റെ അനുഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ രാജിവെക്കാതെ ഇരുന്നത് ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയാണ്. ഒരോ വീടുകളിലും പോകുമെന്നും ജനങ്ങളുടെ അഭിപ്രായം തേടുമെന്നും കെജരിവാൾ ചൂണ്ടികാട്ടി.