Arvind Kejriwal: പഞ്ചാബില്‍ വിമത നീക്കമില്ല; എംഎല്‍എമാര്‍ പാര്‍ട്ടി വിടില്ലെന്ന് കെജ്‌രിവാള്‍

Punjab Aam Aadmi Party: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അരവിന്ദ് കെജ്‌രിവാള്‍ യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കി. മുപ്പത് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി അടിയന്തര യോഗം വിളിച്ചത്.

Arvind Kejriwal: പഞ്ചാബില്‍ വിമത നീക്കമില്ല; എംഎല്‍എമാര്‍ പാര്‍ട്ടി വിടില്ലെന്ന് കെജ്‌രിവാള്‍

ഭഗവന്ത് മന്‍ മാധ്യമങ്ങളെ കാണുന്നു

shiji-mk
Updated On: 

11 Feb 2025 19:38 PM

ചണ്ഡീഗഡ്: പഞ്ചാബില്‍ വിമത നീക്കമുണ്ടെന്ന ആരോപണങ്ങള്‍ തള്ളി ആം ആദ്മി പാര്‍ട്ടി. സംസ്ഥാനത്ത് പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്വയം സംരക്ഷിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു ഭഗവന്ത് മന്‍ ഇക്കാര്യം പറഞ്ഞത്.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അരവിന്ദ് കെജ്‌രിവാള്‍ യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കി. മുപ്പത് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി അടിയന്തര യോഗം വിളിച്ചത്.

പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിയായ കപൂര്‍ത്തല ഹൗസില്‍ വെച്ചായിരുന്നു യോഗം. പഞ്ചാബിലെ മുഴുവന്‍ പാര്‍ട്ടി എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗ നടപടികള്‍ക്ക് ശേഷം കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം പാര്‍ട്ടി നേതാക്കള്‍ തള്ളി. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഭഗവന്ത് മന്‍ വ്യക്തമാക്കി.

സംഘടന തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കണം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ആയിരിക്കണം എല്ലാവരുടെയും ശ്രദ്ധ എന്നും യോഗത്തിന് ശേഷം അരവിന്ദ് കെജ്‌രിവാള്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, അടിയന്തരമായി യോഗം വിളിച്ചത് അരവിന്ദ് കെജ്‌രിവാളിന് മുഖ്യമന്ത്രിയാകുന്നതിന് വേണ്ടിയാണെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. പഞ്ചാബിലെ മുപ്പത് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ തങ്ങളുടെ വരുതിയിലാണെന്ന് പ്രതിപക്ഷ നേതാവ് സിങ് ബാജ്‌വ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് കാരണമായത്.

Also Read: Aam Aadmi Party: ആം ആദ്മിക്ക് തിരിച്ചടി; പാര്‍ട്ടിവിട്ട എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ആം ആദ്മി പഞ്ചാബ് ഘടകത്തില്‍ ആഭ്യന്തര കലാപം രൂക്ഷമാകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ യോഗം അരവിന്ദ് കെജ്‌രിവാള്‍ വിളിച്ച് ചേര്‍ത്തത്. ഡല്‍ഹിയില്‍ ഭരണ നഷ്ടം സംഭവിച്ചതിന് പിന്നാലെ പാര്‍ട്ടി തുടര്‍ച്ചയായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുകയാണ്.

Related Stories
What Is Mock Drill: അടിയന്തര ഘട്ടത്തിൽ ചെയ്യേണ്ടതിനൊരു റിഹേഴ്സൽ; മോക്ക് ഡ്രിൽ എന്നാൽ എന്തെന്നറിയാം
Road Accident Cashless Treatment: റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ഇനി സൗജന്യ ചികിത്സ; 1.5 ലക്ഷം രൂപയുടെ സഹായവുമായി കേന്ദ്രം
West Bengal: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്ലിം യുവാക്കളെ മര്‍ദിച്ചു; ഒരാള്‍ അറസ്റ്റില്‍
Mega Security Drill : സര്‍വ മുന്‍കരുതലുമായി രാജ്യം; നാളെ 259 സ്ഥലങ്ങളില്‍ മോക്ക് ഡ്രില്‍; കേരളത്തില്‍ രണ്ടിടങ്ങളില്‍
Vande Bharat Ticket Price: വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയും? മാറ്റത്തിനൊരുങ്ങി റെയിൽവേ
India Pakisan Tensions: ‘ഇന്ത്യ-പാക് ബന്ധം വഷളാകുന്നത് വേദനയുണ്ടാക്കുന്നു, സൈനിക നടപടി അല്ല പരിഹാരം’; യുഎൻ സെക്രട്ടറി ജനറൽ
ഫ്രിഡ്ജില്‍ ഭക്ഷണം വെക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം
മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ചിട്ട് 46 വർഷം ..
സപ്പോട്ട കഴിക്കാറുണ്ടോ? സൂപ്പറാണ്‌
ശരീരത്തിലെ ചുളിവുകൾ തടയാനുള്ള ചില മാർഗങ്ങൾ