ഇനി കബാബിൽ നിറം ചേർത്താൽ പിടിവീഴും; നടപടി കടുപ്പിച്ച് കർണാടക | artificial-colours-in-kebabs-banned by Karnataka government Malayalam news - Malayalam Tv9

Artificial colours in Kebabs: ഇനി കബാബിൽ നിറം ചേർത്താൽ പിടിവീഴും; നടപടി കടുപ്പിച്ച് കർണാടക

Published: 

25 Jun 2024 11:56 AM

Artificial colours in Kebabs Banned : കൃത്രിമ നിറങ്ങളുടെ ഉപയോഗം ശരീരത്തിന് ഹാനികരമാണെന്നും ആരോഗ്യപരമായ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാബാബ് സാമ്പിളുകള്‍ ശേഖരിച്ച് നേരത്തെ പരിശോധന നടത്തിയിരുന്നു.

Artificial colours in Kebabs: ഇനി കബാബിൽ നിറം ചേർത്താൽ പിടിവീഴും; നടപടി കടുപ്പിച്ച് കർണാടക
Follow Us On

ബംഗളൂരു: പലനിറത്തിൽ തയ്യാറാക്കുന്ന കൊതിയൂറും കബാബുകൾ ഇന്ന് കടകളിൽ സുലഭമാണ്. ഇതിൽ കൃതൃമ നിറങ്ങൾ ഇതിൽ ചേർക്കുന്നത് സർവ്വ സാധാരണമാണ്. വെജിറ്റേറിയന്‍, ചിക്കന്‍, ഫിഷ് കബാബ് എന്നിവ തയ്യാറാക്കുന്നതില്‍ കൃത്രിമ നിറങ്ങളുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ് ഇപ്പോൾ കര്‍ണാടക സര്‍ക്കാര്‍. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് ഈ തീരുമാനം എന്ന് അധികൃതർ വ്യക്തമാക്കി.

നിയമം ലംഘിക്കുന്ന ഭക്ഷണ കച്ചവടക്കാര്‍ക്കെതിരെ കർശന നടപടി എടുക്കാനും തീരുമാനം ഉണ്ട്. നിയമലംഘനം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഏഴ് വര്‍ഷം തടവും 10 ലക്ഷം രൂപ വരെ പിഴയും ആയിരിക്കും ശിക്ഷ. കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവാണ് പുതിയ തീരുമാനത്തെപ്പറ്റിയുള്ള വിവരങ്ങൾ വ്യക്തമാക്കിയത്.

കൃത്രിമ നിറങ്ങളുടെ ഉപയോഗം ശരീരത്തിന് ഹാനികരമാണെന്നും ആരോഗ്യപരമായ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാബാബ് സാമ്പിളുകള്‍ ശേഖരിച്ച് നേരത്തെ പരിശോധന നടത്തിയിരുന്നു.

ALSO READ: തക്കാളി തൊട്ടാൽ പൊള്ളും; കുതിച്ചുയർന്ന് വില

ഗുണനിലവാര പരിശോധനയില്‍ അമിത അളവില്‍ കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്. ആഹാരപദാര്‍ത്ഥങ്ങളില്‍ കൃത്രിമ നിറങ്ങള്‍ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറെ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളില്‍ കബാബുകളില്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നതായി കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി ലഭിച്ചതിനേ തുടർന്നായിരുന്നു പരിശോധന. ഇതിന്റെ അടിസ്ഥാനത്തില്‍ 39 കബാബുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധന നടത്തി. മഞ്ഞ, കാര്‍മോയ്സിന്‍ എന്നീ നിറങ്ങളാണ് കൂടുതലായും ഉപയോ​ഗിച്ചതായി കണ്ടെത്തിയത്.

വിലക്ക് ലംഘിക്കുന്നവര്‍ക്ക് കുറഞ്ഞത് 7 വര്‍ഷത്തെ തടവുമുതല്‍ ജീവപര്യന്തം വരെയുള്ള ജയില്‍ ശിക്ഷയും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കുമെന്ന് മാത്രമല്ല ഈ ഭക്ഷ്യശാലകളുടെ ലൈസന്‍സും റദ്ദാക്കും. കർണാടകയിൽ നേരത്തെ തന്നെ ഗോബി മഞ്ചൂരിയനിലും കോട്ടണ്‍ കാന്‍ഡികളിലും കൃത്രിമ നിറത്തിന്റെ ഉപയോഗം വിലക്കിയിരുന്നു. ഇതിനു ശേഷം മാസങ്ങള്‍ പിന്നിടുമ്പോഴാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നടപടി.

Exit mobile version