Indian Army: റെയിൽവേ ട്രാക്കിൽ സ്‌ഫോടക വസ്തുക്കൾ; റെയിൽവേ ജീവനക്കാരെ ചോദ്യം ചെയ്യാൻ കരസേന

Detonators on railway track: ‌ട്രാക്കിൽ സ്ഫോടക വസ്തുകൾ കണ്ടെ‍ത്തിയ സംഭവത്തെ അതീവ ​ഗൗരവമായാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്. അട്ടിമറി ശ്രമമാണോയെന്നാണ് കരസേന പരിശോധിക്കുന്നത്.

Indian Army: റെയിൽവേ ട്രാക്കിൽ സ്‌ഫോടക വസ്തുക്കൾ; റെയിൽവേ ജീവനക്കാരെ ചോദ്യം ചെയ്യാൻ കരസേന

ട്രെയിന്‍ (Image Credits : Ramesh Pathania/Mint via Getty Images)

Published: 

23 Sep 2024 08:26 AM

ന്യൂഡൽഹി: തിരുവനന്തപുരത്തേക്ക് സെെനികരെയും, ആയുധവും കൊണ്ടുപോയ പ്രത്യേക ട്രെയിൻ സഞ്ചരിച്ച പാതയിൽ സ്ഫോടക വസ്തുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഉൗർജ്ജിതമാക്കി കരസേന. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സ്ഫോടക വസ്തുകൾ കണ്ടെത്തിയത്. ഇതിന് പിന്നിൽ അട്ടിമറി ശ്രമം നടന്നെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് കരസേന അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

18-ാം തീയതി സെെനികരെയും കൊണ്ട് തിരുവനന്തപുരത്തേക്ക് വരിയയായിരുന്ന കരസേനയുടെ പ്രത്യേക ട്രെയിൻ സഞ്ചരിക്കുന്ന പാതയിലായിരുന്നു സ്ഫോടക വസ്തുകൾ കണ്ടെത്തിയത്. ട്രെയിൻ കടന്നുപോകവെ സ്ഫോട​ക വസ്തുകൾ പൊട്ടി. അപായം മണത്ത ലോക്കൊ പെെലറ്റ് ട്രെയിൻ നിർത്തി. സ്ഫോടക വസ്തുകൾ നീക്കം ചെയ്തതിന് പിന്നാലെയാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.

സഗ്ഫാത്ത, ഡോണഗര്‍ഗണ്‍ സ്റ്റേഷനുകള്‍ക്ക് ഇടയിൽ നിന്ന് 10 സ്ഫോടക വസ്തുകളാണ് തിരച്ചിലിൽ കണ്ടെത്തിയതെന്ന് സെന്‍ട്രല്‍ റെയില്‍വേയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്വപനില്‍ നിള വ്യക്തമാക്കി. എന്‍.ഐ.എ, കരസേന, ഭീകര വിരുദ്ധ സ്‌ക്വാഡ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സുകൾ സ്ഫോടക വസ്തുകൾ കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി.

അന്വേഷണത്തെ അതീവ ​ഗൗരവമായാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്. അട്ടിമറി ശ്രമമാണോ എന്നാണ് കരസേന അന്വേഷിക്കുന്നത്. സംഭവത്തിൽ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാ​ഗമായി റെയിൽവേ ജീവനക്കാരായ സി​ഗ്നൽ മാൻ, ട്രാക്ക് മാൻ എന്നിവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കരസേന റെയിൽവേയ്ക്ക് കത്തുനൽകിയതായാണ് റിപ്പോർട്ട്. അതീവ ​ഗൗരവത്തോടെയാണ് സംഭവത്തെ കരസേനയും കേന്ദ്രപ്രതിരോധ മന്ത്രാലയവും നോക്കി കാണുന്നത്.

സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. മദ്യ ലഹരിയിലായിരുന്ന ഒരാളാണ് സ്ഫോടക വസ്തുകൾ വച്ചതിന് പിന്നിലെന്നാണ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യം റെയിൽവേയോ കരസേനയോ കേന്ദ്ര ഏജൻസികളോ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. സമീപകാലത്ത് ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ 5 മാസത്തിനിടെ 6 തവണയാണ് ട്രെയിനുകൾ അട്ടിമറിക്കാനുള്ള ശ്രമം നടന്നത്‌. ഇതിൽ അഞ്ച് അട്ടിമറി ശ്രമങ്ങളും നടന്നിരിക്കുന്നത് ഉത്തർപ്രദേശിലാണ്.

‌നേരത്തെ, രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ട്രെയിൻ അപകടങ്ങൾക്ക് പിന്നിൽ പാകിസ്താൻ കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനം നടത്തുന്നവരാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിം​ഗ് ആരോപിച്ചിരുന്നു. ട്രെയിൻ അട്ടിമറിയ്ക്ക് പിന്നിൽ ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളവർ ഉൾപ്പെട്ടതിനാലാണ്ട് പ്രതിപക്ഷ നേതാക്കൾ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത്. ട്രെയിൻ അട്ടിമറിയിൽ പ്രതികരിക്കാൻ രാഹുൽ ഗാന്ധി, ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് എന്നിവർ തയ്യാറാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

റെയിൽവേ ട്രാക്കുകളിൽ ഭാരമുള്ള വസ്തുക്കൾ കൊണ്ടു വയ്ക്കുകയും ട്രാക്കുകൾ ഇളക്കിമാറ്റുകയും ചെയ്യുന്ന സംഭവങ്ങളുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം അട്ടിമറികൾ യാദൃച്ഛികമല്ലെന്നും റെയിൽവേയെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാ​ഗമാണെന്നുമായിരുന്നു ആരോപണം.

Related Stories
Republic Day 2025 : റിപ്പബ്ലിക് ദിനാഘോഷത്തില്‍ ‘തേന്‍ ഗ്രാമ’ത്തിന്റെ ടാബ്ലോയും; ഒരായിരം പ്രതീക്ഷയില്‍ ഒരു നാട്‌
Jalagaon Train Accident : മഹാരാഷ്ട്ര ജൽഗാവിൽ ട്രെയിൻ തട്ടി പത്തിലധികം പേർ മരിച്ചു
Nitish Kumar : എൻഡിഎയിൽ വിള്ളൽ? മണിപ്പൂരിൽ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ച് നിതീഷ് കുമാറിൻ്റെ ജെഡിയു
Republic Day 2025: റിപ്പബ്ലിക് ദിന പരേഡ് കാണാൻ അവസരം; ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
Dating App Scam: ഡേറ്റിങ് ആപ്പാവരുത്! സൂക്ഷിച്ചില്ലേൽ പണം പോകും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
Police Fire At Accused: തെളിവെടുപ്പിനിടെ ബിയർ ബോട്ടിൽ കൊണ്ട് കുത്തി രക്ഷപ്പെടാൻ ശ്രമിച്ചു; ബാങ്ക് കവർച്ചാ പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ