Manipur CM Convoy Attacked: മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിം​ഗിൻ്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

Manipur CM Convoy Attacked: സംസ്ഥാനത്ത് ജൂൺ ആറാം തീയതി അജ്ഞാതരുടെ ആക്രമണത്തെ തുടർന്ന് ഒരാൾ മരണപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശം അശാന്തമായി തുടരുകയായിരുന്നു.

Manipur CM Convoy Attacked: മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിം​ഗിൻ്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

Manipur Chief Minister N Biren Singh.

Published: 

10 Jun 2024 15:43 PM

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ആയുധധാരികളായ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച കങ്‌പോക്പി ജില്ലയിൽ വച്ചാണ് സംഭവം.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇംഫാലിൽ നിന്ന് ജിരിബം ജില്ലയിലേക്ക് പോകവേയാണ് ആയുധധാരികൾ ആക്രമണം നടത്തിയത്. രാവിലെ 10.30-ന് ദേശീയപാത-37 ൽ വെച്ചാണ് സംഭവമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

ALSO READ: ജമ്മു കാശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം

സംസ്ഥാനത്ത് ജൂൺ ആറാം തീയതി അജ്ഞാതരുടെ ആക്രമണത്തെ തുടർന്ന് ഒരാൾ മരണപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശം അശാന്തമായി തുടരുകയായിരുന്നു. സർക്കാർ ഓഫീസുകളും എഴുപതോളം വീടുകളും അന്നേദിവസം ആക്രമിക്കപ്പെട്ടിരുന്നു.

നൂറിലധികം പ്രദേശവാസികൾ പലായനം ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജിരിബം ജില്ല സന്ദർശിക്കാൻ മുഖ്യമന്ത്രി പദ്ധതിയിട്ടത്.

മെയ്തി വിഭാഗത്തിൽപ്പെട്ട 59-കാരനാണ് കൊല്ലപ്പെട്ടത്. കർഷകനായ മധ്യവയസ്‌കൻ കൃഷിസ്ഥലത്തുനിന്ന് മടങ്ങവേ കാണാതാകുകയായിരുന്നു. പിന്നീടാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മെയ്തി കുക്കി വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ 200-ലധികം മരണങ്ങൾക്ക് റിപ്പോർട്ട് ചെയ്യുകയും ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തിട്ടുണ്ട്.

 

പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ