kangana ranauts: പ്രിയപ്പെട്ട കങ്കണ…നീയൊരു റോക്ക്‌സ്റ്റാറാണ് – തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രശംസിച്ച് അനുപം ഖേർ
Anupam Kher about Kangana's Victory: കങ്കണ ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 74,755 വോട്ട് നേടിയാണ് ഇവർ വിജയിച്ചത്.
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ ശ്രദ്ധനേടിയ മണ്ഡലമായിരുന്നു മാണ്ഡി. ഇവിടുത്തെ സ്ഥാനാർത്ഥി കങ്കണ റണാവത്താണ് എന്നതാണ് ഇതിനു കാരണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച കങ്കണയ്ക്ക് ആശംസകളുമായി പല പ്രമുഖരും രാഷ്ട്രീയ സിനിമാ രംഗത്തു നിന്ന് എത്തുന്നുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതിൽ ഒന്നാണ് നടന്‍ അനുപം ഖേറിന്റേത്.
റോക്ക്‌സ്റ്റാര്‍ എന്നാണ് കങ്കണയെ അനുപം വിശേഷിപ്പിച്ചത് എന്നതാണ് പ്രധാന സവിശേഷത. മാണ്ഡി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെയാണ് കങ്കണ പരാജയപ്പെടുത്തിയത്. എന്റെ പ്രിയപ്പെട്ട കങ്കണ, നിന്റെ വമ്പന്‍ വിജയത്തില്‍ ആശംസകള്‍. എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ALSO READ – മോദിയുടെ സത്യപ്രതിജ്ഞ കാണാൻ എത്തുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രിയും ശ്രീലങ്കൻ പ്രസിഡൻ്റും
നീയൊരു റോക്ക്‌സ്റ്റാറാണ്, വളരെയേറെ പ്രചോദിപ്പിക്കുന്നതായിരുന്നു നിന്റെ യാത്ര. നിന്നെക്കുറിച്ചും മാണ്ഡിയിലേയും ഹിമാചല്‍ പ്രദേശിലേയും ജനങ്ങളെ ഓര്‍ത്ത് എനിക്ക വളരെ സന്തോഷമുണ്ട്. കഠിനാധ്വാനവും വ്യക്തതയുമുണ്ടെങ്കില്‍ എന്തും സാധ്യമാകുമെന്ന് നീ വീണ്ടും തെളിയിച്ചു എന്നാണ് – കങ്കണയുടെ ചിത്രത്തിനൊപ്പം അനുപം ഖേര്‍ കുറിച്ചത്.
കങ്കണ ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 74,755 വോട്ട് നേടിയാണ് ഇവർ വിജയിച്ചത്. കങ്കണയ്ക്കൊപ്പം എടുത്തു പറയേണ്ട വിജയം കൊയ്തതാണ് ബോളിവുഡ് താരസുന്ദരി ഹേമ മാലിനിയും . തുടര്‍ച്ചയായ മൂന്നാം തവണയും ഹേമ വിജയിച്ചു എന്നതാണ് പ്രത്യേകത. ഉത്തര്‍ പ്രദേശിലെ മധുരയിൽ നിന്നാണ് ഹേമാ മലിനി മത്സരിച്ചത്. ഹേമ മാലിനിക്ക് ആശംസകളുമായി മകള്‍ ഇഷ ഡിയോള്‍ രംഗത്തെത്തിയതും ശ്രദ്ധേയമായി.