IIT Kharagpur: ഐഐടി ഖരഗ്പൂരില്‍ വീണ്ടും ആത്മഹത്യ; വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
Student Death in IIT Kharagpur: വിദ്യാര്‍ഥിയുടെ മരണത്തില്‍ ഖരഗ്പൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണകാരണം സ്ഥിരീകരിക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ലഖ്‌നൗ: നാല് മാസത്തിനിടെ ഐഐടി ഖരഗ്പൂരില്‍ മറ്റൊരു ആത്മഹത്യ കൂടി. നാലാം വര്‍ഷം എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ അനികേത് വാള്‍ക്കറാണ് മരിച്ചത്. വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്ര ഗോണ്ടിയ സ്വദേശിയാണ് ഇരുപത്തിരണ്ടുകാരനായ അനികേത്.
വിദ്യാര്‍ഥിയുടെ മരണത്തില്‍ ഖരഗ്പൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണകാരണം സ്ഥിരീകരിക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അനികേതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് സഹപാഠികളാണ്. അവര്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ശേഷം പോലീസും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.




അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് ഇരുപത്തിയൊന്നുകാരനായ സാവന്‍ മാലിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2023ലും 2024ലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കാമ്പസിലെ വിദ്യാര്‍ഥികളെ മാനസികാരോഗ്യത്തെ കുറിച്ചാണ് ആശങ്ക ഉയരുന്നത്.
എഞ്ചിനീയറിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: തെലങ്കാനയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ചില്‍കൂര്‍ ജില്ലയിലെ ഗേറ്റ് കോളേജിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ വെച്ച് അമ്മയോട് സംസാരിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. കുടുംബ പ്രശ്‌നമാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് അന്വേഷിക്കുകയാണ്.