5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

മകൻ തീപിടിത്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടു; തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് പവൻ കല്യാണിൻ്റെ ഭാര്യ

സിംഗപൂരിലെ സ്കൂളിലുണ്ടായ അപകടത്തിലാണ് പവൻ കല്യാണിൻ്റെ മകൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. തുടർന്നാണ് ഭാര്യ അന്ന ലെഴ്നേവ തിരുപ്പതിയിൽ എത്തുന്നത്.

മകൻ തീപിടിത്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടു; തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് പവൻ കല്യാണിൻ്റെ ഭാര്യ
Anna LezhnevaImage Credit source: Social Media
jenish-thomas
Jenish Thomas | Updated On: 13 Apr 2025 22:57 PM

തിരുപ്പതി : ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ ഭാര്യ അന്ന ലെഴ്നേവ തിരുപ്പതി തിരുമല ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തു. അടുത്തിടെ പവൻ കല്യാണിൻ്റെയും അന്ന ലെഴ്നേവയുടെ മകൻ മാർക്ക് ശങ്കർ തീപിടുത്തത്തെ തുടർന്നുണ്ടായ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടുയെന്ന വാർത്ത പുറത്ത് വരുന്നത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ സിംഗപൂരിൽ പഠിക്കുവായിരുന്ന മകനെ കാണാൻ പവൻ കല്യാൺ തിരിക്കുകയും ചെയ്തിരുന്നു.

മകൻ പരിക്കുകൾ ഒന്നുമില്ലാതെ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയതിന് ശേഷമാണ് അമ്മ അന്ന ലിഴ്നേവ തിരുപ്പതിയിൽ എത്തി തലമുണ്ഡനം ചെയ്തത്. ദൈവിക അനുഗ്രഹമായി കരുതുന്നുയെന്ന് പറഞ്ഞ പവൻ കല്യാണും അന്ന ലിഴ്നേവ തിരുപ്പതി ദർശനം നടത്തുകയായിരുന്നു. എല്ലാ കീഴ്വഴക്കളും പാലിച്ചാണ് അന്ന ലിഴ്നേവ തൻ്റെ തല മുണ്ഡനം ചെയ്തെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ഉദ്യോഗസ്ഥർ അറിയിച്ചു.

അന്ന ലിഴ്നേവ തല മുണ്ഡനം ചെയ്യുന്നു