5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Anant Ambani Wedding: അംബാനി കുടുംബത്തിലെ കല്യാണത്തിനു മുന്നോടിയായി സമൂഹവിവാഹം; സമ്മാനമായി സ്വർണവും വെള്ളിയും ഒരുലക്ഷം രൂപയും

Anant Ambani Wedding: അംബാനി കുടുംബത്തിലെ മൂത്തമകൻ ആകാശ് അംബാനി, ആകാശിന്റെ ഭാര്യ ശ്ലോക അംബാനി, മകൾ ഇഷ അംബാനി, ഇഷയുടെ ഭർത്താവ് ആനന്ദ് പിരമൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Anant Ambani Wedding: അംബാനി കുടുംബത്തിലെ കല്യാണത്തിനു മുന്നോടിയായി സമൂഹവിവാഹം; സമ്മാനമായി സ്വർണവും വെള്ളിയും ഒരുലക്ഷം രൂപയും
aswathy-balachandran
Aswathy Balachandran | Published: 03 Jul 2024 16:31 PM

ന്യൂഡൽഹി: ഇന്ത്യ കാത്തിരിക്കുന്ന ആഡംബര വിവാഹമാണ് അനന്ത് അംബാനിയുടേയും രാധികാ മർച്ചന്റിന്റേയും ( Anant Ambani Radhika Merchant Wedding). അംബാനി കുടുംബത്തിലെ വിവാഹത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകിട്ട് താനെയിൽ സമൂഹവിവാഹവും നടത്തി. 50 ദമ്പതികളാണ് ഈ ചടങ്ങിലൂടെ വിവാഹിതരായത്. നവ ദമ്പതികൾക്ക് സ്വർണവും വെള്ളിയും സമ്മാനമായി നൽകുകയും ചെയ്തു.

സ്വർണത്തിലുള്ള മംഗൾസൂത്ര, വിവാഹമോതിരം, മുക്കുത്തി കാലിൽ അണിയുന്ന വെള്ളിയിലുള്ള മിഞ്ചി, പാദസരം എന്നിവയാണ് നവവധുക്കൾക്ക് സമ്മാനമായി നൽകിയത്. കൂടാതെ ഒരുലക്ഷം രൂപ സ്ത്രീധനമായി നൽകുകയും ചെയ്തിട്ടുണ്ട്. ദമ്പതിമാർക്ക് ഒരു വർഷത്തേക്കുള്ള വീട്ടുപയോഗ സാധനങ്ങളും വിവാഹത്തോടനുബന്ധിച്ച് നൽകിയിട്ടുണ്ട്.

ALSO READ : വിവാഹം കെങ്കേമം! അംബാനി കല്യാണത്തില്‍ ഫോട്ടോഗ്രാഫറുടെ ദിവസവേതനം ഇത്

ചുവപ്പിൽ ഗോൾഡൻ വർക്കുള്ള സാരിയാണ് എല്ലാവർക്കും നൽകിയത്. നിത അംബാനിയായിരുന്നു ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. ചുവപ്പിൽ ഗോൾഡൻ വർക്കുള്ള സാരി തന്നെയായിരുന്നു നിതയും ധരിച്ചിരുന്നത്. വിവാഹചടങ്ങിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നവദമ്പതിമാർ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും അനുഗ്രഹം തേടുന്ന ദൃശ്യങ്ങളും കാണാം. നവദമ്പതിമാരെ കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് മുകേഷ് അംബാനി പ്രതികരിച്ചു.

താനും ഒരു അമ്മയാണെന്നും സമൂഹവിവാഹച്ചടങ്ങിൽ വിവാഹിതരായ നവദമ്പതിമാരെ കാണുമ്പോൾ സ്വന്തം മക്കൾ വിവാഹിതരായി കാണുമ്പോഴുള്ള സന്തോഷമാണെന്നും നിത പറഞ്ഞു. ഈ സമൂഹവിവാഹത്തോടെയും അനന്തിന്റെയും രാധികയുടെയും ‘ശുഭ്–ലഗ്ന’ ആഘോഷങ്ങൾ ആരംഭിക്കുമെന്നും മുകേഷ് അംബാനിയും നിത അംബാനിയും അറിയിച്ചിട്ടുണ്ട്. സമൂഹ വിവാഹത്തെ തുടർന്ന് വലിയ രീതിയിലുള്ള വിവാഹസത്കാരവും നടത്തിയിരുന്നു.

അംബാനി കുടുംബത്തിലെ മൂത്തമകൻ ആകാശ് അംബാനി, ആകാശിന്റെ ഭാര്യ ശ്ലോക അംബാനി, മകൾ ഇഷ അംബാനി, ഇഷയുടെ ഭർത്താവ് ആനന്ദ് പിരമൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ജൂലൈ 12 നാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. മുംബൈയിലെ ജിയോ കൺവൻഷൻ സെന്ററിലാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നതെന്നാണ് വിവരം.