Ambani Family Holi Celebration: വിവാഹശേഷമുള്ള ആദ്യത്തെ ഹോളി; സോഷ്യൽ മീഡിയയിൽ വൈറലായി അംബാനി കുടുംബത്തിന്റെ ഹോളി ആഘോഷം, വിഡിയോ
Ambani Family Holi Celebration: കഴിഞ്ഞ ദിവസം അംബാനി വസതിയായ ആന്റിലിയയിൽ ഇഷ അംബാനി നടത്തിയ ഹോളി ആഘോഷങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മിഡിയയിൽ പ്രചരിക്കുന്നത്. നിരവധി ബോളിവുഡ് താരങ്ങളും പാർട്ടിയിൽ പങ്കെടുത്തിരുന്നു.

വിവാഹശേഷമുള്ള ആദ്യ ഹോളി കളറാക്കി അനന്ത് അംബാനിയും രാധിക മെർച്ചന്റും. അംബാനി കുടുംബത്തിന്റെ ഹോളി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മിഡിയയിൽ വൈറലായിരിക്കുകയാണ്. നിത അംബാനി, ഇഷ അംബാനി, ശ്ലോക മേത്ത അംബാനി തുടങ്ങിയവരെയും വിഡിയോയിൽ കാണാം. കഴിഞ്ഞ ദിവസം ആന്റിലിയയിൽ ഇഷ അംബാനി നടത്തിയ ഹോളി പാർട്ടിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നിരവധി ബോളിവുഡ് താരങ്ങളും പാർട്ടിയിൽ പങ്കെടുത്തിരുന്നു. അനന്ത് അംബാനിക്കൊപ്പം ഹോളി ആഘോഷിക്കുന്ന ജാൻവി കപൂറിനെ വിഡിയോയിൽ കാണാം.
2024 ജൂലൈ 12നായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ വ്യവസായി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം. വളരെ അത്യാഡംബരപൂർവമായിട്ടായിരുന്നു അനന്തിന്റെയും രാധിക മെർച്ചന്റിന്റെയും വിവാഹം നടന്നത്. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ വെച്ചായിരുന്നു വിവാഹം. പ്രീവെഡിങ് മുതൽ ഓരോ ആഘോഷങ്ങൾക്കും കോടികളാണ് ഒഴുക്കിയത്.
വിഡിയോ
View this post on Instagram
View this post on Instagram
View this post on Instagram
വിവാഹത്തിന് ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ ഏറെ വിമർശനവും ഉയർന്നിരുന്നു. എന്നാൽ വിമർശനങ്ങൾക്ക് പ്രതികരണവുമായി നിത അംബാനി ഈയിടെ രംഗത്ത് വന്നു. ‘എല്ലാ മാതാപിതാക്കളും മക്കൾക്ക് ലോകത്തിലെ ഏറ്റവും മികച്ചത് നൽകാനാണ് ആഗ്രഹിക്കുക. അതാണ് ഞങ്ങൾ ചെയ്തതും. കൂടാതെ ഈ വിവാഹത്തിലൂടെ ‘മൈഡ് ഇൻ ഇന്ത്യ’ എന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇന്ത്യൻ സംസ്കാരം, ഇന്ത്യൻ പാരമ്പര്യങ്ങൾ, ഇന്ത്യൻ പൈതൃകം എന്നിവയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാൻ വിവാഹത്തിലൂടെ ശ്രമിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ബ്ലൂംബെർഗ് ടെലിവിഷനിൽ ഹസ്ലിൻഡ അമിനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു നിത അംബാനിയുടെ പ്രതികരണം.