AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pahalgam Terror Attack: ‘രാജ്യത്ത് ഒരൊറ്റ പാകിസ്ഥാനിയും ഇല്ലെന്ന് ഉറപ്പാക്കണം’; മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി അമിത് ഷാ

Amit Shah calls all Chief Ministers: മെഡിക്കല്‍ വിസയുള്ള പാക് പൗരന്മാര്‍ക്ക് രണ്ട് ദിവസം കൂടി അധികമായി ലഭിക്കും. ഇവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടേണ്ടിവരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

Pahalgam Terror Attack: ‘രാജ്യത്ത് ഒരൊറ്റ പാകിസ്ഥാനിയും ഇല്ലെന്ന് ഉറപ്പാക്കണം’; മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി അമിത് ഷാ
അമിത് ഷാImage Credit source: PTI
sarika-kp
Sarika KP | Published: 25 Apr 2025 16:19 PM

ന്യൂഡൽഹി: പാകിസ്ഥാനെതിരെ നയതന്ത്രതലത്തില്‍ നടപടികള്‍ കടുപ്പിക്കുന്നതിനിടെയിൽ രാജ്യത്തെ എല്ലാ പാകിസ്ഥാൻ പൗരന്മാരെയും ഉടനെ കണ്ടെത്തി തിരിച്ചയക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പഹൽ​ഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ പൗരന്മാര്‍ക്കുള്ള എല്ലാ വിസകളും റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരന്മാരോട് ഏപ്രില്‍ 27-നകം രാജ്യം വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ വിസയുള്ള പാക് പൗരന്മാര്‍ക്ക് രണ്ട് ദിവസം കൂടി അധികമായി ലഭിക്കും. ഇവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടേണ്ടിവരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

Also Read:രാമചന്ദ്രന് വിടചൊല്ലി നാട്; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

ഇതിനെ തുടർന്നാണ് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നേരിട്ട് വിളിച്ച് നിർ​ദ്ദേശം നൽകിയിരിക്കുന്നത്. സമയപരിധി കഴിഞ്ഞ് രാജ്യത്ത് ഒരു പാകിസ്ഥാനിയും ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.ഇതിനു പുറമെ പാക് പൗരന്മാര്‍ക്ക് പുതുതായി വിസ നല്‍കുന്നതും ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. നിലവിലുള്ള വിസകൾ റദ്ദാക്കുകയും ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ കൊച്ചി ഇടപള്ളി സ്വദേശി എൻ രാമചന്ദ്രനുമുണ്ട്.