5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amethi Lok Sabha Election Result 2024: രാഹുലിന്റെ പ്രതികാരം; കിഷോരിയോട് തോല്‍വി സമ്മതിച്ച് സ്മൃതി ഇറാനി

Amethi Lok Sabha Election Result 2024 Today: അമേഠി മണ്ഡലം ഒരുകാലത്ത് കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു. മറ്റാര്‍ക്കും വിട്ടുകൊടുക്കാത്ത കാത്തുസൂക്ഷിച്ച മണ്ണ്. 1967ലാണ് അമേഠി മണ്ഡലം രൂപീകൃതമായത്. ആ വര്‍ഷം മുതല്‍ രണ്ടുതവണയാണ് ബിജെപി ആ മണ്ഡലത്തില്‍ വിജയിച്ചത്.

Amethi Lok Sabha Election Result 2024: രാഹുലിന്റെ പ്രതികാരം; കിഷോരിയോട് തോല്‍വി സമ്മതിച്ച് സ്മൃതി ഇറാനി
shiji-mk
SHIJI M K | Published: 04 Jun 2024 18:32 PM

ലഖ്‌നൗ: അമേഠി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോരി ലാല്‍ ശര്‍മ വിജയിച്ചു. നാല് ലക്ഷത്തോളം വോട്ടുകളാണ് ശര്‍മ നേടിയത്. ഒരു ലക്ഷത്തിന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയെ ശരമ പരാജയപ്പെടുത്തിയത്. മൂന്ന് ലക്ഷത്തോളം വോട്ടുകളുടെ പിന്നിലാണ് സ്മൃതി.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 55,120 വോട്ടുകളുടെ ഭൂരുപക്ഷത്തിലാണ് സ്മൃതി വിജയിച്ചത്. സ്മൃതി 4,68,514 വോട്ടുകള്‍ നേടിയപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് 4,13,394 വോട്ടുകളാണ്. എന്നാല്‍ 2014ല്‍ 1,07,903 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു രാഹുല്‍ അമേഠിയില്‍ നിന്ന് വിജയിച്ചിരുന്നത്. അന്ന് സ്മൃതിക്ക് ലഭിച്ചത് 3,00,748 വോട്ടുകളാണ് ലഭിച്ചത്.

അമേഠി മണ്ഡലം ഒരുകാലത്ത് കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു. മറ്റാര്‍ക്കും വിട്ടുകൊടുക്കാത്ത കാത്തുസൂക്ഷിച്ച മണ്ണ്. 1967ലാണ് അമേഠി മണ്ഡലം രൂപീകൃതമായത്. ആ വര്‍ഷം മുതല്‍ രണ്ടുതവണയാണ് ബിജെപി ആ മണ്ഡലത്തില്‍ വിജയിച്ചത്. ഒരു തവണ ജനത പാര്‍ട്ടിയും ഇവിടെ നിന്നും വിജയിച്ചു.

1980ല്‍ സഞ്ജയ് സിങിലൂടെയാണ് അമേഠി മണ്ഡലം നെഹ്റു കുടുംബത്തിലേക്ക് എത്തുന്നത്. അങ്ങനെ അദ്ദേഹം എംപിയായിരിക്കുമ്പോള്‍ തന്നെ വിമാനാപകടത്തില്‍ മരണപ്പെട്ടു. ഇതിന് ശേഷം 1981ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി അമേഠിയില്‍ നിന്ന് വിജയിച്ചു. 1981ല്‍ മാത്രമല്ല പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും രാജീവ് ഗാന്ധി വിജയിച്ചിരുന്നു.

1991ലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ സതീഷ് ശരമ കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. 1996ലെ തെരഞ്ഞെടുപ്പിലും സതീഷ് ശര്‍മ തന്നെയാണ് വിജയിച്ചത്.

പിന്നീട് 1998ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സഞ്ജയ് സിങിലൂടെ ബിജെപി അധികാരത്തിലെത്തി. എന്നാല്‍ 1999ല്‍ ബിജെപിയില്‍ കോണ്‍ഗ്രസിലേക്ക് സോണിയ ഗാന്ധി അധികാരമെത്തിച്ചു. 2004ല്‍ മത്സരരംഗത്തേക്ക് ഇറങ്ങിയ രാഹുലിന് 2014 വരെ വിജയിക്കാന്‍ സാധിച്ചു. എന്നാല്‍ 2019ല്‍ സ്മൃതി ഇറാനിയോട് തോല്‍വി സമ്മതിക്കേണ്ടി വരികയായിരുന്നു.

2004ലെ തന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ രാഹുല്‍ നേടിയത് 3,90,179 വോട്ടുകളാണ്. അതായത് 66.18 ശതമാനം വോട്ട് വിഹിതം. അന്ന് രണ്ടാം സ്ഥാനത്തെത്തിയത് ബിഎസ്പി ആയിരുന്നു. ബിഎസ്പിക്ക് ലഭിച്ചത് 99.326 വോട്ടുകളും നാലാം സ്ഥാനത്തുള്ള ബിജെപിക്ക് ലഭിച്ചത് 55,438 വോട്ടുകളുമായിരുന്നു.

2009ല്‍ രാഹുല്‍ ഗാന്ധി വിജയിച്ചത് മൂന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. അന്നും ബിജെപി മൂന്നാം സ്ഥാനത്ത് 37,570 വോട്ടുകളുമായി നിന്നു. 2009ല്‍ 71 ശതമാനമായിരുന്നു രാഹുലിന്റെ വോട്ട് വിഹിതമെങ്കില്‍ 2014ലേക്ക് എത്തിയപ്പോള്‍ അത് 46.71 ശതമാനമായി കുറഞ്ഞു. എന്നാല്‍ 2014ല്‍ ബിജെപിയുടെ വോട്ട് നില വര്‍ധിച്ചത് 34.38 ശതമാനമായിട്ടാണ്.

2014ല്‍ രാഹുലിന്റെ എതിരാളിയായി ബിജെപി ഇറക്കിയത് സ്മൃതി ഇറാനിയെ. ആ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മൂന്നാം സ്ഥാനത്തായിരുന്നു ബിജെപി രണ്ടാം സ്ഥാനത്തേക്കെത്തി. 4,08,651 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിച്ചപ്പോള്‍ 3,00748 വോട്ടുകളാണ് സ്മൃതിക്ക് ലഭിച്ചത്. വെറും ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷം മാത്രമാണ് രാഹുലിന് ഉണ്ടായിരുന്നത്. ആ അപകടം, ബിജെപി കയറിവരുന്നു എന്ന അപകടം കോണ്‍ഗ്രസ് അന്ന് തിരിച്ചറിഞ്ഞില്ല.

എന്നാല്‍ 2019ല്‍ അമേഠി തനിക്ക് സുരക്ഷിതമല്ലെന്ന് മനസിലാക്കിയ രാഹുല്‍ പതുക്കെ മണ്ഡലമാറ്റം നടത്തി. അങ്ങനെയാണ് വയനാട്ടിലും രാഹുല്‍ മത്സരിക്കും എന്ന തീരുമാനത്തിലേക്ക് എത്തിയത്. ആദ്യമായി രാഹുല്‍ 2019ല്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചു. ഇത് ആയുധമാക്കിയാണ് ആ വര്‍ഷം സ്മൃതി പ്രചാരണം നടത്തിയത്. ഇത് ബിജെപിക്ക് അനുകൂലമായി മാറുകയും ചെയ്തു.

ആ വര്‍ഷം അമേഠി രാഹുലിനെ കൈവിട്ടു. അഞ്ച് നിയമസഭ മണ്ഡലങ്ങളിലും രാഹുല്‍ പിന്നോട്ട് പോയി. അന്ന് കൈതാങ്ങായത് ഓടി ഒളിച്ച മണ്ഡലമായ വയനാട് തന്നെയാണ്. ഇന്നും രാഹുലിന് വയനാട് താങ്ങാവുന്നു.

Latest News