5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ambani Wedding : അനന്ത് അംബാനി – രാധിക മെർച്ചൻ്റ് ദമ്പതികളുടെ കല്യാണച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി; വിഡിയോ ദൃശ്യങ്ങൾ വൈറൽ

Ambani Wedding Narendra Modi : അംബാനിക്കുടുംബത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ശുഭ് ആശിർവാദ് ചടങ്ങിലെത്തിയ മോദിയുടെ കാലിൽ തൊട്ട് ദമ്പതിമാർ അനുഗ്രഹം വാങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Ambani Wedding : അനന്ത് അംബാനി – രാധിക മെർച്ചൻ്റ് ദമ്പതികളുടെ കല്യാണച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി; വിഡിയോ ദൃശ്യങ്ങൾ വൈറൽ
Ambani Wedding Narendra Modi (Image Courtesy - Social Media)
abdul-basith
Abdul Basith | Updated On: 14 Jul 2024 10:26 AM

അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും വിവാഹച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നവദമ്പതികളുടെ ശുഭ് ആശീര്‍വാദ് ചടങ്ങിലാണ് മോദി പങ്കെടുത്തത്. ദമ്പതികൾ പ്രധാനമന്ത്രിയുടെ കാലിൽ തൊട്ട് ആശിർവാദം വാങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ബോളിവുഡ് സെലബ്രറ്റികളും ക്രിക്കറ്റ് താരങ്ങളുമൊക്കെ അണിനിരന്ന ചടങ്ങിൻ്റെ മുൻനിരയിലായിരുന്നു മോദിയുടെ സ്ഥാനം. മുകേഷും നിതയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഈ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഇന്ന് മംഗള്‍ ഉത്സവ് ദിനത്തില്‍ ബോളിവുഡ് സൂപ്പർ താരങ്ങളും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. 15ന് റിലയന്‍സ് ജീവനക്കാര്‍ക്കുള്ള വിരുന്നാണ്.

Also Read : Anant Ambani-Radhika Merchant Wedding: അംബാനി കല്യാണത്തിന് കുടുംബമായി എത്തിയ സൗത്തിന്ത്യൻ താരങ്ങളെ കാണാം…

ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് വിവാഹച്ചടങ്ങ് നടന്നത്. വിവാഹം നടക്കുന്ന ജൂലൈ 12 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ചടങ്ങുകൾ നടക്കുന്ന ജിയോ വേൾഡ് കൺവെൻഷൻ സെന്ററിന് സമീപ പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്നാണ് റിപ്പോർട്ട്. എന്നാൽ പോലീസിൻ്റെ പോസ്റ്റിന് താഴെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. പോലീസിന്റെ ഈ നിർദേശം ജനങ്ങളെ അസ്വസ്ഥരാക്കുകയാണെന്നാണ് പോസ്റ്റിലെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.


2024 ജൂലൈ 12 മുതൽ 15 വരെയും ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ ഒരു പൊതുപരിപാടി നടക്കുന്നതിനാൽ, ട്രാഫിക് സംവിധാനം സുഗമമാക്കുന്നതിനായി ഏതാനും ക്രമീകരണങ്ങൾ വരുത്തുന്നുണ്ടെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇതിനൊപ്പം ട്രാഫിക്ക് സംവിധാനങ്ങൾ വരുത്തിയിട്ടുള്ള മാറ്റങ്ങൾ സംബന്ധിച്ച് വിശദമായ സർക്കുലറും മുംബൈ പോലീസ് എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോലീസിനെതിരെ കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. അംബാനി കുടുംബത്തിലെ സ്വകാര്യ ചടങ്ങിനെ പൊതുപരിപാടിയായി ചിത്രീകരിക്കുന്നത് ശരിയായ രീതിയല്ലെന്നാണ് ചിലരുടെ ആരോപണം. ഇത് പൊതുപരിപാടിയാണെങ്കിൽ പൊതുജനങ്ങൾ പോകുകയും നല്ല ഭക്ഷണം കഴിച്ച് വധുവരന്മാരെ അനുഗ്രഹിക്കുകയും ചെയ്യാനും സാധിക്കണമെന്നായിരുന്നു മറ്റൊരു കമന്റ്.

ഇത് എന്ത് അസംബന്ധമാണ്, ഓഫീസുകളിലേക്കും മറ്റും ജോലിക്കായി പോകുന്ന ആളുകളെ ഒരു സ്വകാര്യ പരിപാടിയുടെ പേരിൽ നിങ്ങൾക്ക് എങ്ങനെ തടയാൻ സാധിക്കുമെന്നും ചിലർ പോലീസിനോട് ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ഓഫീസ് സമയത്തിന് ശേഷം ഈ പരിപാടി നടത്തിയാൽ എന്താണെന്നും ചോദ്യമുയരുന്നുണ്ട്. ഈ പരിപാടിക്കായി റോഡ് കൈയേറിയതോടെ മുംബൈയിൽ ഉടനീളം ട്രാഫിക്ക് ബ്ലോക്കുകളാണെന്നും മുഖ്യമന്ത്രിയെ മെൻഷൻ ചെയ്ത് ചില ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

അംബാനി കുടുംബത്തിലെ വിവാഹത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകിട്ട് താനെയിൽ സമൂഹവിവാഹവും നടത്തിയിരുന്നു. 50 ദമ്പതികളാണ് ഈ ചടങ്ങിലൂടെ വിവാഹിതരായത്. നവ ദമ്പതികൾക്ക് സ്വർണവും വെള്ളിയും സമ്മാനമായി നൽകുകയും ചെയ്തു. സ്വർണത്തിലുള്ള മംഗൾസൂത്ര, വിവാഹമോതിരം, മുക്കുത്തി കാലിൽ അണിയുന്ന വെള്ളിയിലുള്ള മിഞ്ചി, പാദസരം എന്നിവയാണ് നവവധുക്കൾക്ക് സമ്മാനമായി നൽകിയത്. കൂടാതെ ഒരുലക്ഷം രൂപ സ്ത്രീധനമായി നൽകുകയും ചെയ്തിട്ടുണ്ട്. ദമ്പതിമാർക്ക് ഒരു വർഷത്തേക്കുള്ള വീട്ടുപയോഗ സാധനങ്ങളും വിവാഹത്തോടനുബന്ധിച്ച് നൽകിയിട്ടുണ്ട്.