5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Amarnath Yatra Pilgrims: ബ്രേക്ക് പൊട്ടിയെന്ന് ഡ്രൈവർ… ബസിൽ നിന്നും യാത്രാക്കാർ എടുത്ത് ചാടി; 10 പേർക്ക് പരിക്ക്, വീഡിയോ

Amarnath Yatra Pilgrims Bus Brake Failure: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. 40 തീർഥാടകരുമായി പഞ്ചാബിലെ ഹോഷിയാർപൂരിലേക്ക് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Amarnath Yatra Pilgrims: ബ്രേക്ക് പൊട്ടിയെന്ന് ഡ്രൈവർ… ബസിൽ നിന്നും യാത്രാക്കാർ എടുത്ത് ചാടി; 10 പേർക്ക് പരിക്ക്, വീഡിയോ
ബ്രേക്ക് നഷ്ടമായ ബസിൽ നിന്നും തീർത്ഥാടകർ ചാടിയിറങ്ങാൻ ശ്രമിക്കുന്നു. (Image credits: X)
Follow Us
neethu-vijayan
Neethu Vijayan | Updated On: 03 Jul 2024 12:44 PM

ന്യൂഡൽഹി: ബസിൻ്റെ ബ്രേക്ക് പൊട്ടിയതായി ഡ്രൈവർ പറഞ്ഞതിന് പിന്നാലെ ചാടിയിറങ്ങാൻ ശ്രമിച്ച 10 പേർക്ക് പരിക്ക്. അമർനാഥ് തീർഥാടകർ (Amarnath Yatra Pilgrims) സഞ്ചരിച്ച ബസിൻ്റെ ബ്രേക്കാണ് ഓടികൊണ്ടിരിക്കെ നഷ്ട്ടപ്പെട്ടത്. സുരക്ഷാസേനയുടേയും കശ്മീർ പൊലീസിൻ്റെയും സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ ദുരന്തം ഒഴിവാക്കിയത്. സംഭവത്തിൽ ആറ് പുരുഷൻമാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ബസിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ചവർക്കാണ് പരിക്കേറ്റത്. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. 40 തീർഥാടകരുമായി പഞ്ചാബിലെ ഹോഷിയാർപൂരിലേക്ക് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പഞ്ചാബിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ബ്രേക്ക് നഷ്ടമായതിന് പിന്നാലെ തീർഥാടകർ ബസിൽ നിന്നും ചാടുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. സുരക്ഷാസേനയും ​പൊലീസും ഇടപ്പെട്ടാണ് ബസ് കൊക്കയിലേക്ക് വീഴുന്നത് തടഞ്ഞത്. സൈന്യവും പോലീസും ചേർന്ന് ബസ്സിൻ്റെ ടയറിനു താഴെ കല്ലുകൾ ഇട്ടാണ് തടഞ്ഞുനിർത്തിയത്. ജമ്മുകശ്മീരിലെ ബനിഹാളിലെത്തിയപ്പോഴാണ് ബ്രേക്ക് നഷ്ടമായ കാര്യം ഡ്രൈവർക്ക് മനസിലായത്.