5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rekha Gupta -Alka Lamba: 30 വർഷം മുമ്പ്, ഒരുമിച്ച് ഒരു വേദിയിൽ സത്യപ്രതിജ്ഞ; ഇന്ന് ഡൽഹി മുഖ്യമന്ത്രി, രേഖ ഗുപ്തയുമായുള്ള ചിത്രം പങ്കുവച്ച് അൽക്ക ലാംബ

Alka Lamba With Rekha Gupta: സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് അൽക്ക ലാംബ പങ്കുവച്ച ഒരു പഴയ ചിത്രമാണ്. 1995-ൽ ഒന്നിച്ച് ഒരേ വേദിയിൽ അൽക്ക ലാംബയും രേഖ ഗുപ്തയും സത്യപ്രതിജ്ഞ ചെയ്ത ഓർമ്മ പങ്കുവയ്ക്കുന്നതാണ് ആ ചിത്രം. ഡൽഹിയുടെ വികസനത്തിനായി സത്യസന്ധതമായും, സമഗ്രതയോടെയും സമർപ്പണത്തോടെയും പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ശേഷം രേഖ ഗുപ്ത അറിയിച്ചിരുന്നു.

Rekha Gupta -Alka Lamba: 30 വർഷം മുമ്പ്, ഒരുമിച്ച് ഒരു വേദിയിൽ സത്യപ്രതിജ്ഞ; ഇന്ന് ഡൽഹി മുഖ്യമന്ത്രി, രേഖ ഗുപ്തയുമായുള്ള ചിത്രം പങ്കുവച്ച് അൽക്ക ലാംബ
രേഖ ​ഗുപ്തയും അൽക്ക ലാംബയും പഴയം ചിത്രം. Image Credit source: Social Media/PTI
neethu-vijayan
Neethu Vijayan | Published: 20 Feb 2025 10:22 AM

ഡൽഹിയുടെ നാലാമത് മുഖ്യമന്ത്രിയായി അധികാരത്തിലേറുന്ന രേഖ ഗുപ്തയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് അൽക്ക ലാംബ. യമുന നദിയുടെ ശുദ്ധീകരണത്തിനും സ്ത്രീ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും രേഖ ഗുപ്തയുടെ അധികാരം വിനിയോ​ഗിക്കാൻ സാധിക്കട്ടെയെന്നും അൽക്ക ലാംബ പറഞ്ഞു. ഇന്ന് രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തുടക്കമാകുക. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കുത്ത് രേഖ ഗുപ്ത അധികാരമേൽക്കും. മുഖ്യമന്ത്രിയോടൊപ്പം ആറു മന്ത്രിമാരും ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

എന്നാൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് അൽക്ക ലാംബ പങ്കുവച്ച ഒരു പഴയ ചിത്രമാണ്. 1995-ൽ ഒന്നിച്ച് ഒരേ വേദിയിൽ അൽക്ക ലാംബയും രേഖ ഗുപ്തയും സത്യപ്രതിജ്ഞ ചെയ്ത ഓർമ്മ പങ്കുവയ്ക്കുന്നതാണ് ആ ചിത്രം. എൻ‌എസ്‌യു‌ഐയിൽ നിന്ന് ലാംബ ഡി‌യു‌എസ്‌യു പ്രസിഡന്റായും എ‌ബി‌വി‌പിയിൽ നിന്ന് ഗുപ്ത ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ചിത്രമാണിത്.

“രേഖ ഗുപ്തയ്ക്ക് അഭിനന്ദനങ്ങളും ആശംസകളും. നാലാമത്തെ വനിതാ മുഖ്യമന്ത്രിയെ ലഭിച്ചതിന് ഡൽഹിക്ക് അഭിനന്ദനങ്ങൾ. യമുന നദിയെ സംരക്ഷിക്കാനും പെൺമക്കൾ സുരക്ഷിതരായിരിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അൽക്ക ലാംബ ചിത്രത്തിന് താഴെ കുറിച്ചു. ഡൽഹിയുടെ വികസനത്തിനായി സത്യസന്ധതമായും, സമഗ്രതയോടെയും സമർപ്പണത്തോടെയും പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ശേഷം രേഖ ഗുപ്ത അറിയിച്ചിരുന്നു.

ഡൽഹി തിരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയമാണ് ബിജെപി നേടിയത്. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായ ബന്ദന കുമാരിയെ 29595 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഷാലിമാർ ബാഗിൽ രേഖ ​ഗുപ്ത എംഎൽഎയായത്. സുഷമ സ്വരാജിനും, ഷീല ദീക്ഷിത്തിനും അതിഷിക്കും ശേഷം ഡൽഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായാണ് ഇന്ന് രേഖ ​ഗുപ്ത സത്യപ്രതിജ്ഞ ചെയ്യുക. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രേഖ, ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ വഴികളിൽ വളരെ പരിചിതയായ വ്യക്തിയാണ്.

ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ച് 25,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. രാംലീല മൈതാനത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് 25,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 15 കമ്പനി അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ഉന്നത ബിജെപി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തേക്കും.