കയറിൽ തൂങ്ങിയുള്ള അഭ്യാസത്തിനിടെ ആർട്ടിസ്റ്റ് ബോധരഹിതനായി; രക്ഷകനായി ഓടിയെത്തി അക്ഷയ് കുമാർ: വിഡിയോ | Akshay Kumar The Kapil Sharma Show Artist Fainted Viral Video Malayalam news - Malayalam Tv9

Akshay Kumar : കയറിൽ തൂങ്ങിയുള്ള അഭ്യാസത്തിനിടെ ആർട്ടിസ്റ്റ് ബോധരഹിതനായി; രക്ഷകനായി ഓടിയെത്തി അക്ഷയ് കുമാർ: വിഡിയോ

Published: 

17 Jul 2024 12:14 PM

Akshay Kumar The Kapil Sharma Show : ദി കപിൽ ശർമ ഷോയിൽ കയറിൽ തൂങ്ങിയുള്ള അഭ്യാസത്തിനിടെ ബോധരഹിതനായ ആർട്ടിസ്റ്റിനെ രക്ഷിക്കാൻ ഓടിയെത്തി നടൻ അക്ഷയ് കുമാർ. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Akshay Kumar : കയറിൽ തൂങ്ങിയുള്ള അഭ്യാസത്തിനിടെ ആർട്ടിസ്റ്റ് ബോധരഹിതനായി; രക്ഷകനായി ഓടിയെത്തി അക്ഷയ് കുമാർ: വിഡിയോ

Akshay Kumar The Kapil Sharma Show (Screengrab)

Follow Us On

കയറിൽ തൂങ്ങിയുള്ള അഭ്യാസത്തിനിടെ ബോധരഹിതനായ ആർട്ടിസ്റ്റിനെ രക്ഷിക്കാൻ ഓടിയെത്തി ബോളിവുഡ് നടൻ അക്ഷയ് കുമാർ. കഴിഞ്ഞ ദിവസം നടന്ന ‘ദി കപിൽ ശർമ’ ഷോയ്ക്കിടെയായിരുന്നു സംഭവം. ദാദി എന്ന കഥാപാത്രത്തിൽ കൊമേഡിയൻ അലി അസ്ഗറിനൊപ്പമായിരുന്നു ഈ ആർട്ടിസ്റ്റിൻ്റെ അഭ്യാസം. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു നടനും കൊമേഡിയനുമായ കപിൽ ശർമ അവതരിപ്പിക്കുന്ന ‘ദി കപിൽ ശർമ ഷോ’യുടെ ചിത്രീകരണം. അക്ഷയ് കുമാർ ആയിരുന്നു അതിഥി. ഷൂട്ടിനിടെ കയറിൽ തൂങ്ങിനിൽക്കവെ ആർട്ടിസ്റ്റ് ബോധരഹിതനാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അലി അസ്ഗർ ഇയാളെ ചേർത്തുപിടിക്കാൻ ശ്രമിച്ചെങ്കിലും കയറിൽ തൂങ്ങിക്കിടക്കുന്നതിനാൽ അതിന് സാധിച്ചു. സഹായിക്കാൻ മറ്റുള്ളവർ ഓടിയെത്തുന്നതിനിടെ അക്ഷയ് കുമാർ എത്തി അലിയെ താങ്ങിനിർത്തി. പിന്നീട് മറ്റ് ക്രൂ അംഗങ്ങളെത്തി ഇയാളെ കയറിൽ നിന്ന് മാറ്റുകയായിരുന്നു.

Also Read : Asif Ali Award Controversy: ആസിഫി​ന്റെ ഭാ​ഗത്താണ് ശരി, ഒരു കുറ്റവും ചെയ്യാത്ത ആളെ ശിക്ഷിച്ചപോലെ ആയി; പക്ഷെ രമേശ് ഇത് മനപൂർവ്വം ചെയ്തതാകില്ല- കൈതപ്രം

ആക്ഷൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അക്ഷയ് കുമാർ. പ്രിയദർശൻ്റെ മലയാള സിനിമാ റീമേക്കുകളിലൂടെ കോമഡി റോളുകളിലും അക്ഷയ് ശ്രദ്ധിക്കപ്പെട്ടു. 1987ൽ പുറത്തിറങ്ങിയ ആജ് ചിത്രത്തിൽ കരാട്ടെ പരിശീലകനായാണ് അക്ഷയ് സിനിമാ കരിയർ ആരംഭിക്കുന്നത്. 91ൽ സൗഗന്ധ് എന്ന ചിത്രത്തിൽ ആദ്യമായി നായകനായി. 92ൽ പുറത്തിറങ്ങിയ ഖിലാഡിയാണ് കരിയറിൽ ബ്രേക്ക് ത്രൂ നൽകിയത്. 2020 മുതൽ അക്ഷയ് കുമാർ അഭിനയിച്ച ചിത്രങ്ങളിൽ ഒന്നോ രണ്ടോ എണ്ണമൊഴികെ ബാക്കിയെല്ലാം ബോക്സോഫീസിൽ പരാജയപ്പെടുകയായിരുന്നു. അടുത്തിടെ പൃഥ്വിരാജ് വില്ലനായ ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രവും ബോക്സോഫീസിൽ തകർന്നടിഞ്ഞു. നിലവിൽ റിലീസായ സാഫിറ എന്ന ചിത്രവും പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ്.

സാലഡ് പതിവാക്കൂ; ഗുണങ്ങൾ ഏറെ
ഗ്രീൻ ടീ കുടിക്കൂ; ഗുണങ്ങൾ ഏറെ!
വീണ്ടും വില്ലനായി കോവിഡ്; അതിവേ​ഗം പടരുന്നു
ഭക്ഷണശേഷം കുടിക്കേണ്ടത് ദാ ഈ വെള്ളമാണ്...
Exit mobile version