Air Marshal Amarpreet Singh: എയർ മാർഷൽ അമർപ്രീത് സിങ് വ്യോമസേനാ മേധാവിയായി നിയമിച്ചു

Air Marshal Amar Preet Singh: 1984 ഡിസംബർ 21നാണ് എയർ മാർഷൽ എപി സിങ് വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ സേവനമാരംഭിക്കുന്നത്. പരിശീലകനായും മികവു തെളിയിച്ചിട്ടുള്ള ഇദ്ദേഹം മോസ്കോയിൽ മിഗ് 29 യുദ്ധവിമാനങ്ങളുടെ നവീകരണ ഘട്ടത്തിൽ പ്രൊജക്ട് മാനേജ്മെന്റ് ടീമിനു നേതൃത്വം നൽകയിട്ടുണ്ട്.

Air Marshal Amarpreet Singh: എയർ മാർഷൽ അമർപ്രീത് സിങ് വ്യോമസേനാ മേധാവിയായി നിയമിച്ചു

എയർ മാർഷൽ അമർപ്രീത് സിങ് (Image Credits: TV9 Bharatvarsh)

Published: 

22 Sep 2024 07:27 AM

ന്യൂഡൽഹി: എയർ മാർഷൽ അമർപ്രീത് സിങ് (Air Marshal Amar Preet Singh) വ്യോമസേനയുടെ പുതിയ മേധാവിയായി (chief of air force) ചുമതലയേൽക്കും. നിലവിൽ ഉപമേധാവിയാണ് അദ്ദേഹം. നിലവിലെ സേനാമേധാവിയായ എയർ ചീഫ് മാർഷൽ വി ആർ ചൗധരിയുടെ പിൻഗാമിയായി 30നാണ് അമർപ്രീത് സിങ് ചുമതലയേൽക്കുക. 5000 മണിക്കൂറിലേറെ യുദ്ധവിമാനങ്ങൾ പറത്തി പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിയാണ് അമർപ്രീത് സിങ്.

ALSO READ: ചെെനീസ് അതിർത്തിയിലെ നിരീക്ഷണം ശക്തിപ്പെടുത്തും; അമേരിക്കയിൽ നിന്ന് MQ-9B ഡ്രോണുകൾ ഇറക്കുമതി ചെയ്യാൻ ഇന്ത്യ

നാഷനൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ്, നാഷനൽ ഡിഫൻസ് കോളജ് എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പരിശീലനം പൂർത്തിയാക്കിയത്. 1984 ഡിസംബർ 21നാണ് എയർ മാർഷൽ എപി സിങ് വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ സേവനമാരംഭിക്കുന്നത്. പരിശീലകനായും മികവു തെളിയിച്ചിട്ടുള്ള ഇദ്ദേഹം മോസ്കോയിൽ മിഗ് 29 യുദ്ധവിമാനങ്ങളുടെ നവീകരണ ഘട്ടത്തിൽ പ്രൊജക്ട് മാനേജ്മെന്റ് ടീമിനു നേതൃത്വം നൽകയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിനാണ് വ്യോമസേനാ ഉപമേധാവിയായി നിയമിതനായത്. അതിന് മുമ്പ് യുപിയിലെ സെൻട്രൽ എയർ കമാൻഡിന്റെ കമാൻഡിങ് ഓഫിസറായിരുന്നു. 2019 ൽ അതി വിശിഷ്ട സേവാ മെഡലും 2023 ൽ പരം വിശിഷ്ട സേവാ മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 

പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്