5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Air India : എയർ ഇന്ത്യ നൽകിയ ഭക്ഷണത്തിൽ ബ്ലേഡ്; പരാതിക്കാരന് വമ്പൻ ഓഫറുമായി വിമാനക്കമ്പനി

Air India Food Issue : ബെംഗളൂരുവിൽ നിന്നും അമേരിക്കടയിലെ സാൻ ഫ്രാൻസിസ്കോയിലേക്കുള്ള യാത്രയ്ക്കിടെ നൽകിയ ഭക്ഷണത്തിലാണ് യാത്രക്കാരൻ ബ്ലേഡ് ലഭിച്ചത്. തുടർന്ന് യാത്രക്കാരൻ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ പരാതിപ്പെടുകയായിരുന്നു

Air India : എയർ ഇന്ത്യ നൽകിയ ഭക്ഷണത്തിൽ ബ്ലേഡ്; പരാതിക്കാരന് വമ്പൻ ഓഫറുമായി വിമാനക്കമ്പനി
മാധ്യമപ്രവർത്തകൻ എക്സിൽ പങ്കുവെച്ച ചിത്രം
jenish-thomas
Jenish Thomas | Published: 17 Jun 2024 19:17 PM

ന്യൂ ഡൽഹി : വിമാനയാത്രയ്ക്കിടെ നൽകിയ ഭക്ഷണത്തിൽ യാത്രികന് ബ്ലേഡ് ലഭിച്ചു. ബെംഗളൂരുവിൽ നിന്നും യുഎസ്എയിലെ സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ (Air India) വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തിൽ നിന്നും ബ്ലേഡ് ലഭിച്ചത്. മാധ്യമപ്രവർത്തകൻ മാത്യുറെസ് പോളാണ് ടാറ്റയുടെ ഉമസ്ഥതയിലുള്ള വിമാനക്കമ്പനിക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ചിത്രം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്.

യാത്രയ്ക്കിടെ വിമാനത്തിൽ നൽകിയ വിഭവങ്ങളിൽ ഒന്നായ മധുരക്കിഴങ്ങും ഫിഗും ചേർന്ന ഭക്ഷണത്തിനുള്ളിൽ നിന്നുമാണ് പോളിന് ബ്ലേഡ് ലഭിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ എന്തോ ലോഹ വസ്തു വായിക്കുള്ളിൽ തടയുന്നതായി തോന്നി. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഒരു ബ്ലേഡിൻ്റെ കഷ്ണം കണ്ടെത്തിയതെന്ന് മാധ്യമപ്രവർത്തകൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എക്സിൽ കുറിച്ചു. ഭാഗ്യവശാൽ മറ്റ് അപകടങ്ങളൊന്നും തനിക്ക് സംഭവിച്ചില്ല. എന്നാൽ ഈ ഭക്ഷണം എന്തെങ്കിലോ കുട്ടിക്ക് മറ്റും നൽകിയാൽ എന്താകും സ്ഥിതി എന്ന് ഓർക്കേണ്ടതാണെന്ന് പോൾ തൻ്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

മാധ്യമപ്രവർത്തകൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ സംഭവത്തിൽ എയർ ഇന്ത്യയുടെ പ്രതികരണമെത്തി. ഇത്തരത്തിൽ സേവനം ചെയ്യാൻ തങ്ങൾ ഒരിക്കലും ലക്ഷ്യംവെക്കുന്നില്ല എന്ന പറഞ്ഞുകൊണ്ട് വിമാനക്കമ്പനി പോളിൻ്റെ മറുപടി നൽകികൊണ്ട് ക്ഷമാപണം നടത്തി. തുടർന്ന് എയർ ഇന്ത്യയുടെ എക്സ് ഹാൻഡിൽ മാധ്യമപ്രവർത്തകൻ്റെ യാത്രവിവരങ്ങൾ തേടുകയും ചെയ്തു.

ALSO READ : Air India Express Strike : എയർ ഇന്ത്യ എക്സ്പ്രസ് സമരത്തിൽ പൊലിഞ്ഞത് ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാനുള്ള അമൃതയുടെ ആഗ്രഹം; കേസ് കൊടുക്കുമെന്ന് കുടുംബം

റിപ്പോർട്ടുകൾ പ്രകാരം പരാതിക്കാരനായ യാത്രക്കാരനെ ഫോണിൽ ബന്ധപ്പെട്ട വിമാനക്കമ്പനി അധികൃതർ ഒരു വമ്പൻ ഓഫർ മുന്നോട്ട് വെക്കുകയും ചെയ്തു. എയർ ഇന്ത്യയുടെ ബിസിനെസ് ക്ലാസിൽ ഒരുതവണ യാത്ര ചെയ്യാനുള്ള ഓഫറാണ് പരാതിക്കാരനായ മാധ്യമപ്രവർത്തകൻ്റെ മുന്നിലേക്ക് വെച്ചത്. ഒരു വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ ഓഫർ ഉപയോഗിക്കാമെന്നായിരുന്നു നിബന്ധന. അതേസമയം എയർ ഇന്ത്യ തൻ്റെ മുന്നിലേക്ക് വെച്ചത് ഒരു കൈക്കൂലിയാണെന്ന് പറഞ്ഞുകൊണ്ട് മാധ്യമപ്രവർത്തകൻ തനിക്ക് ലഭിച്ച ആ ഓഫർ നിരാകരിച്ചുയെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ രംഗത്തെത്തി. എയർ ഇന്ത്യക്കായി ഭക്ഷണമെത്തിച്ച് നൽകുന്ന കാറ്ററിങ് കമ്പനിക്ക് സംഭവിച്ച പിഴവാണ്. പച്ചക്കറികൾ അരിയുന്ന മെഷിനുള്ളിലെ ബ്ലാഡിൻ്റെ ഭാഗം അതിനുള്ളിൽ പെട്ടു പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ എയർ ഇന്ത്യ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിമാനക്കമ്പനിയുടെ ചീഫ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫീസർ രാജേഷ് ഡോഗ്ര പറഞ്ഞതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.