Air hostess Assault: വെന്റിലേറ്ററിൽ കഴിയുന്നതിനിടെ എയർ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത് ആശുപത്രി ജീവനക്കാരൻ; അന്വേഷണം ആരംഭിച്ചു

Air hostess Assault: എയർഹോസ്റ്റസിന്റെ പരാതിയിൽ സദർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടുന്നതിനായി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Air hostess Assault: വെന്റിലേറ്ററിൽ കഴിയുന്നതിനിടെ എയർ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത് ആശുപത്രി ജീവനക്കാരൻ; അന്വേഷണം ആരംഭിച്ചു

പ്രതീകാത്മക ചിത്രം

nithya
Published: 

16 Apr 2025 08:49 AM

ഗുരുഗ്രാം: സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ജീവനക്കാർ ലൈം​ഗികമായി പീഡിപ്പിച്ചതായി എയർഹോസ്റ്റസായ 46 വയസുകാരി. ഹരിയാനയിലെ ഗുരുഗ്രാമിൽ ഏപ്രിൽ 6നായിരുന്നു സംഭവം. എയർഹോസ്റ്റസിന്റെ പരാതിയിൽ സദർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

എയർലൈൻസ് കമ്പനിയുടെ പരിശീലനത്തിനായാണ് പരാതിക്കാരി ​ഗുരു​ഗ്രാമിൽ എത്തിയത്. ഹോട്ടലിൽ താമസിക്കവേ അസുഖം ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിലെ പൂളിൽ നീന്തിയതിനെ തുട‍ർന്നാണ് അസുഖം ഇവരുടെ ബാധിച്ച് ആരോ​ഗ്യം വഷളായത്.

ALSO READ: സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം; പ്രഖ്യാപനവുമായി തെലങ്കാന സർക്കാർ

ഏപ്രിൽ 5ന് ഭർത്താവ് എത്തിയതിന് ശേഷം ഇവരെ ​ഗുരു​ഗ്രാമിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് ബലാത്സം​ഗം നടന്നതെന്നാണ് പരാതി. ഏപ്രിൽ 13ന് ഡിസ്ചാർജ് ആയതിനു ശേഷമാണ് ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ട വിവരം പരാതിക്കാരി ഭർത്താവിനോടു പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പീഡനസമയത്ത് പരാതിക്കാരി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.

പ്രതിയെ പിടികൂടുന്നതിനായി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. ആശുപത്രി ജീവനക്കാരുടെ ഓഫീസ് സമയം പരിശോധിക്കുന്നതായും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ഏറ്റവുമധികം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ
വർക്ക് ഫ്രം ഹോമിൽ എങ്ങനെ സ്മാർട്ടാവാം?
വേനലിൽ ശർക്കര വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് താരങ്ങൾ