5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

TVK Party: വിജയുടെ ടിവികെയുമായി സഖ്യം ചേരാൻ അണ്ണാ ഡിഎംകെ? വിമർശിക്കരുതെന്ന് നേതാക്കൾക്ക് നിർദേശം

AIDMK Alliance with Vijay TVK: ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ ഡിഎംകെയെ വിമർശിച്ച വിജയ്, അണ്ണാ ഡിഎംകെക്കെതിരെ പരാമർശങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ല.

TVK Party: വിജയുടെ ടിവികെയുമായി സഖ്യം ചേരാൻ അണ്ണാ ഡിഎംകെ? വിമർശിക്കരുതെന്ന് നേതാക്കൾക്ക് നിർദേശം
നടനും ടിവികെ പാർട്ടിയുടെ നേതാവുമായ വിജയ്. (Image Credits: Facebook)
nandha-das
Nandha Das | Updated On: 03 Nov 2024 10:26 AM

ചെന്നൈ: നടൻ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ്യത്തിനുള്ള സാധ്യത തള്ളാതെ അണ്ണാ ഡിഎംകെ. സഖ്യ സാധ്യത നിലനിർത്തി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ ശ്രമം. അണ്ണാ ഡിഎംകെ നേതാക്കൾക്ക്, പാർട്ടിയുടെ ജനറൽ സെക്രട്ടറി എടപ്പാടി പളനി സ്വാമി, വിജയെ വിമർശിക്കരുതെന്ന് നിർദേശം നൽകി. നിലവിൽ പെട്ടെന്ന് സഖ്യം ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഭാവിയിൽ ഇതിനുള്ള സാധ്യതയുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ ഡിഎംകെയെ വിമർശിച്ച വിജയ്, അണ്ണാ ഡിഎംകെക്കെതിരെ പരാമർശങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. കൂടാതെ, എംജെആറിനെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ടിവികെ – അണ്ണാ ഡിഎംകെ സഖ്യ സാധ്യതയെ കുറിച്ചുള്ള വാർത്തകൾ ഉയരാൻ തുടങ്ങിയത്. എന്നാൽ, വിജയ് അണ്ണാ ഡിഎംകെയെ വിമർശിക്കാതിരുന്നത്, പാർട്ടിയുടെ പ്രവർത്തനം നല്ലതായതിനാലാണ് എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം.

ALSO READ: വിജയ് അടുത്ത മുഖ്യമന്ത്രിയാകുമോ? ദ്രാവിഡ രാഷ്ട്രീയം ദളപതിക്ക് വഴിമാറുന്നു

അതേസമയം, പവൻ കല്യാണിന്റെ ജനസേന പാർട്ടിയുമായി ടിഡിപി സഖ്യം ചേർന്നത് പോലെ, തമിഴ്‌നാട്ടിൽ വിജയുടെ പാർട്ടിയുമായി അണ്ണാ ഡിഎംകെ സഖ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് “ഈ ചോദ്യത്തിന് സമയം ആയിട്ടില്ല” എന്നായിരുന്നു പളനി സ്വാമിയുടെ മറുപടി. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചാണ് വിജയുടെ വരവ്. എടപ്പാടി പളനി സ്വാമിക്കും മുഖ്യമന്ത്രി സ്ഥാനാർഥി സ്ഥാനത്തുനിന്നും പിന്മാറാൻ സാധിക്കില്ല. അതുകൊണ്ട്, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യ സാധ്യത കുറവായിരിക്കും എന്നാണ് നിഗമനം.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ടിവികെക്കും അണ്ണാ ഡിഎംകെക്കും നിർണായകമാണ്. ഡിഎംകെ തന്നെ വീണ്ടും അധികാരത്തിൽ വരികയും, ടിവികെ പത്ത് ശതമാനത്തോളം വോട്ടു നേടുകയും ചെയ്താൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ അണ്ണാ ഡിഎംകെയുമായി വിജയ് സഖ്യമുണ്ടാക്കാൻ ആണ് സാധ്യത. എന്നാൽ, ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ടിവികെ ഞെട്ടിക്കുന്ന മുന്നേറ്റം നടത്തിയാൽ അത് ഡിഎംകെയ്ക്ക് വലിയ തിരിച്ചടിയാകും. ഇപ്രകാരം സംഭവിക്കുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയെ, അണ്ണാ ഡിഎംകെക്ക് അംഗീകരിക്കേണ്ടതായി വരും.