Ahmedabad Fire Accident: അഹമ്മദാബാദ് തീപ്പിടിത്തം; രക്ഷാപ്രവര്‍ത്തകരെ കാത്ത് സ്ത്രീയുടെ കൈകളില്‍ തൂങ്ങിക്കിടന്ന് കുഞ്ഞ്, വീഡിയോ പുറത്ത്
Ahmedabad Fire Accident- Child Dangles in Air: തീയും പുകയും നിറഞ്ഞതിനെ തുടർന്ന് മുൻവാതിൽ വഴി പുറത്തിറങ്ങാൻ കഴിയാതെ ബാൽക്കണിയിൽ നിൽക്കുന്ന ഒരു കുടുംബം അവരുടെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഗുജറാത്ത്: അഹമ്മദാബാദിലെ ഖോഖരയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം. പരിഷ്കാർ എന്ന ഫ്ലാറ്റിന്റെ നാലാം നിലയിൽ ആണ് തീപിടിത്തം ഉണ്ടായത്. പുകയും തീയും വ്യാപിച്ചതോടെ കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ ആളുകൾ കുടുങ്ങി. തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
തീയും പുകയും നിറഞ്ഞതിനെ തുടർന്ന് മുൻവാതിൽ വഴി പുറത്തിറങ്ങാൻ കഴിയാതെ ബാൽക്കണിയിൽ നിൽക്കുന്ന ഒരു കുടുംബം അവരുടെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിൽക്കുന്ന ഒരു സ്ത്രീയുടെ കൈയിൽ കുഞ്ഞ് തൂങ്ങി കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. താഴത്തെ നിലയിൽ നിൽക്കുന്ന രക്ഷാപ്രവർത്തകർക്ക് കുഞ്ഞിനെ കൈമാറാനാണ് അവർ ശ്രമിക്കുന്നത്.
ഒടുവിൽ കുഞ്ഞിനെ സുരക്ഷിതമായി രക്ഷാപ്രവർത്തകർക്ക് കൈമാറിയതും വീഡിയോയിലുണ്ട്. ഇതിന് സമാനമായി ഒരു സ്ത്രീയും തൂങ്ങി കിടക്കുന്നത് മറ്റൊരു വീഡിയോയിൽ കാണാം. അതേസമയം, 18ഓളം ആളുകളാണ് തീപിടിത്തത്തെ തുടർന്ന് ഫ്ലാറ്റിൽ കുടുങ്ങിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവധി ദിവസം അല്ലാതിരുന്നതിനാൽ പലരും പുറത്തായിരുന്നു. തീയണയ്ക്കാനായി പത്തോളം ഫയർ എഞ്ചിനുകളാണ് ആദ്യഘട്ടത്തിൽ എത്തിച്ചേർന്നത്. തീ നിയന്ത്രണ വിധേയമാക്കാൻ അവർക്ക് സാധിച്ചു. ആളപായമില്ലെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.
ALSO READ: തഹാവൂർ റാണ ദക്ഷിണേന്ത്യയിലും എത്തി; കൊച്ചിയിൽ താമസിച്ചത് 24 മണിക്കൂർ, ബെംഗളൂരു സ്ഫോടനത്തിലും പങ്ക്
ബാൽക്കണിയിൽ നിന്ന് കുഞ്ഞിനെ താഴത്തെ നിലയിൽ നിൽക്കുന്ന രക്ഷാപ്രവർത്തകർക്ക് കൈമാറുന്നതിന്റെ ദൃശ്യങ്ങൾ:
Ahmedabad, Gujarat: A fire broke out in the Parishkar C Building located in the Khokhra area of Ahmedabad. Efforts to evacuate people from the building are currently underway pic.twitter.com/JuKV8otYW0
— IANS (@ians_india) April 11, 2025