ധൈര്യമായി പുതച്ചോളൂ!! റെയിൽവേ ഇനി ബെഡ്ഷീറ്റ് മാസത്തിൽ രണ്ട് തവണ കഴുകും | Additional Bedsheet For Blanket Cover and Wash In Every 15 Days says Indian Railways Amid Concerns over hygiene Malayalam news - Malayalam Tv9

Railway Bedsheet: ധൈര്യമായി പുതച്ചോളൂ!! റെയിൽവേ ഇനി ബെഡ്ഷീറ്റ് മാസത്തിൽ രണ്ട് തവണ കഴുകും

Published: 

02 Dec 2024 12:22 PM

Railway Bedsheet Controversy: 2010-ന് മുമ്പ് വരെ 2-3 മാസത്തിലൊരിക്കൽ മാത്രമാണ് പുതപ്പുകൾ കഴുകിയിരുന്നത്. പിന്നീട് അത് മാസത്തിൽ ഒരിക്കൽ എന്നരീതിയിലേക്ക് മാറ്റി. ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് പ്രതിദിനം ആറ് ലക്ഷത്തിലധികം പുതപ്പുകൾ നൽകുന്നു.

1 / 5ട്രെയിനുകളിൽ യാത്രക്കാർക്ക് നൽക്കുന്ന പുതപ്പുകളുടെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് നിരവധി ആശങ്കകളും ചർച്ചകളും അടുത്തിടെ ഉയർന്നുവന്നിരുന്നു. ദീർഘദൂര യാത്രകൾക്കായി സ്ലീപ്പർ ക്ലാസും എസി കോച്ചും ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവരായിരിക്കും നമ്മൾ. എസി കോച്ചിൽ യാത്ര ചെയ്യുമ്പോൾ തലയിണയും പുതപ്പുമടക്കം റെയിൽവേ യാത്രക്കാർക്ക് നൽകാറുമുണ്ട്. (Image Credits: Social Media)

ട്രെയിനുകളിൽ യാത്രക്കാർക്ക് നൽക്കുന്ന പുതപ്പുകളുടെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് നിരവധി ആശങ്കകളും ചർച്ചകളും അടുത്തിടെ ഉയർന്നുവന്നിരുന്നു. ദീർഘദൂര യാത്രകൾക്കായി സ്ലീപ്പർ ക്ലാസും എസി കോച്ചും ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവരായിരിക്കും നമ്മൾ. എസി കോച്ചിൽ യാത്ര ചെയ്യുമ്പോൾ തലയിണയും പുതപ്പുമടക്കം റെയിൽവേ യാത്രക്കാർക്ക് നൽകാറുമുണ്ട്. (Image Credits: Social Media)

2 / 5

എന്നാൽ അടുത്തിടെ റെയിൽവേ ജീവനക്കാർ തന്നെ നടത്തിയ വെളിപ്പെടുത്തലിനൊടുവിലാണ് ചർച്ചകൾക്ക് വഴിവച്ചത്. പുതപ്പുകൾ മാസത്തിലൊരിക്കൽ മാത്രമേ കഴുകാറുള്ളു എന്നായിരുന്നു ജീവനക്കാരുടെ വെളിപ്പെടുത്തൽ. ഇത് വലിയതോതിൽ വിവാദങ്ങൾക്ക് വഴിവച്ചു. എന്നാൽ ഒടുവിൽ പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് റെയിൽവേ. (Image Credits: Social Media)

3 / 5

യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ ഇനി മുതൽ ഓരോ 15 ദിവസം കൂടുമ്പോഴും കഴുകുമെന്നാണ് റെയിൽവേ മന്ത്രാലം അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ ചൂടുള്ള നാഫ്തലീൻ ആവിയിൽ അവ അണുവിമുക്തമാക്കും. ജമ്മു, ദിബ്രുഗഡ് രാജധാനി ട്രെയിനുകളിലെ എല്ലാ പുതപ്പുകളും അൾട്രാവയലറ്റ് ലൈറ്റ് ഉപയോ​ഗിച്ച് അണുക്കളെ കൊല്ലുന്ന യുവി റോബോട്ടിക് സാനിറ്റൈസേഷൻ എല്ലാ യാത്രയ്ക്ക് ശേഷവും നടത്തുമെന്ന് റെയിൽവേ അറിയിച്ചു. (Image Credits: Social Media)

4 / 5

നാഫ്തലീൻ ആവിയിൽ പുതപ്പുകൾ അണുവിമുക്തമാക്കുന്നത് സമയം എടുക്കുന്ന പക്രിയയാണ്. എങ്കിലും ഏറ്റവും ഫലപ്രദമായ രീതിയാണിത്. ഓരോ ഉപയോഗത്തിനു ശേഷവും കോട്ടൺ തുണിത്തരങ്ങൾ യന്ത്രവൽകൃത അലക്കുശാലകളിൽ കൊടുത്ത് കഴുകുമെന്നും റെയിൽവേ വ്യക്തമാക്കി. 2010-ന് മുമ്പ് വരെ 2-3 മാസത്തിലൊരിക്കൽ മാത്രമാണ് പുതപ്പുകൾ കഴുകിയിരുന്നത്. (Image Credits: Social Media)

5 / 5

പിന്നീട് അത് മാസത്തിൽ ഒരിക്കൽ എന്നരീതിയിലേക്ക് മാറ്റി. ഇപ്പോൾ ഇത് 15 ദിവസമായി മാറ്റിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് പ്രതിദിനം ആറ് ലക്ഷത്തിലധികം പുതപ്പുകൾ നൽകുന്നു. വടക്കൻ റെയിൽവേ സോണിൽ പ്രതിദിനം ഒരു ലക്ഷത്തിലധികം പുതപ്പുകളും ബെഡ് റോളുകളും വിതരണം ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. (Image Credits: Social Media)

Related Stories
Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?