യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ ഇനി മുതൽ ഓരോ 15 ദിവസം കൂടുമ്പോഴും കഴുകുമെന്നാണ് റെയിൽവേ മന്ത്രാലം അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ ചൂടുള്ള നാഫ്തലീൻ ആവിയിൽ അവ അണുവിമുക്തമാക്കും. ജമ്മു, ദിബ്രുഗഡ് രാജധാനി ട്രെയിനുകളിലെ എല്ലാ പുതപ്പുകളും അൾട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ച് അണുക്കളെ കൊല്ലുന്ന യുവി റോബോട്ടിക് സാനിറ്റൈസേഷൻ എല്ലാ യാത്രയ്ക്ക് ശേഷവും നടത്തുമെന്ന് റെയിൽവേ അറിയിച്ചു. (Image Credits: Social Media)