Rashmika Mandanna tweet: ‘വികസനത്തിന് വോട്ട്’; രശ്മിക മന്ദാനയുടെ ട്വീറ്റ് പങ്കുവച്ച് മോദി

മുംബൈയിലെ ശിവ്‌രി മുതൽ നവിമുംബൈയിലെ നാവസേവ വരെ 22 കിലോമീറ്ററാണ് ഈ പാലത്തിൻ്റെ ദൈർഘ്യം. 100 വർഷം ആയുസ്സാണ് പാലത്തിന് കണക്കാക്കുന്നത്.

Rashmika Mandanna tweet: വികസനത്തിന് വോട്ട്; രശ്മിക മന്ദാനയുടെ ട്വീറ്റ് പങ്കുവച്ച് മോദി

Actress Rashmika mandanna says vote for development

Updated On: 

17 May 2024 14:33 PM

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങി നിൽക്കുന്ന താരമാണ് നടി രശ്മിക മന്ദാന. ഇപ്പോഴിതാ പ്രധാനമന്ത്രിയെ പ്രശംസിച്ച താരത്തിന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നടിയുടെ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ ബിഹാരി വാജ്പേയി സെവ്രി – നാവ ഷെവ അടൽ സേതുവിനേക്കുറിച്ച് എഎൻഐയോട് സംസാരിക്കുകയായിരുന്നു നടി. പ്രധാനമന്ത്രിയെ അഭിനന്ദിച്ച താരം, മുംബൈയിലെ ഗതാഗത ശൃംഖലയെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണ് അടൽ സേതുവെന്നും അഭിമുഖത്തിൽ വ്യക്തമാക്കി.

“രണ്ട് മണിക്കൂർ ദൈർഘ്യമുള്ള യാത്ര ഇനി 20 മിനിറ്റ് കൊണ്ട് പൂർത്തിയാക്കാം. അത് നമ്മുക്ക് വിശ്വസിക്കാൻ പറ്റുന്നതിനും അപ്പുറത്താണ്. നവി മുംബൈയിൽ നിന്ന് മുംബൈയിലേക്കും ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നും മുംബൈയിലേക്ക് പോകാം” രശ്മിക പറഞ്ഞു.

ഏഴ് വർഷം കൊണ്ട് നമ്മൾ ഈ വലിയ പാലം നിർമ്മിച്ചു. അടൽ സേതു വെറുമൊരു പാലമല്ല, യുവ ഇന്ത്യക്ക് ഒരു ഗ്യാരണ്ടിയാണ്. ഇതുപോലുള്ള 100 അടൽ പാലങ്ങൾ സ്ഥാപിക്കണം, അതായത് വികസനത്തിന് വോട്ട് ചെയ്യുക എന്നാണ് രശ്മിക പറഞ്ഞത്.

‘ആളുകളെ ബന്ധിപ്പിക്കുന്നതിലും ജീവിതം മെച്ചപ്പെടുത്തുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’ എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് മോദി ഈ റീട്വീറ്റ് ചെയ്തത്.

അടൽ സേതു

22 കിലോമീറ്റർ നീളമുള്ള പാലത്തിന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയിയുടെ സ്മരണാർഥമാണ് അടൽ സേതു എന്ന് പേരിട്ടിരിക്കുന്നത്.

17,843 കോടി രൂപ ചെലവിലാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. ജപ്പാനിൽ നിന്നുള്ള കമ്പനിയാണ് ഈ ട്രാൻസ്ഹാർബർ ലിങ്കിന് വായ്പ അനുവദിച്ചത്. ഈ വർഷം ജനുവരി 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം ഉദ്ഘാടനം ചെയ്തത്.

മുംബൈയിലെ ശിവ്‌രി മുതൽ നവിമുംബൈയിലെ നാവസേവ വരെ 22 കിലോമീറ്ററാണ് ഈ പാലത്തിൻ്റെ ദൈർഘ്യം. 16.5 കി.മീ. കടലിനു മുകളിലൂടെയുള്ള പാലം വന്നതോടെ മുംബൈ– നവിമുംബൈ യാത്രാസമയം ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയുന്നു.

പാലത്തിന്റെ 16.5 കിലോമീറ്റർ കടലിനു മുകളിലൂടെയാണ് സ്ഥിതി ചെയ്യുന്നത്. 5.5 കിലോമീറ്റർ ഇരുകരകളിൽനിന്നും കടലിലേക്കു ബന്ധിപ്പിക്കുന്ന പാതയാണ്. 27 മീറ്റർ വീതിയാണ് ഈ പാലത്തിന് ഉള്ളത്. 1089 തൂണുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 100 വർഷം ആയുസ്സാണ് പാലത്തിന് കണക്കാക്കുന്നത്. ഭൂകമ്പ, സൂനാമി പ്രതിരോധ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

അഞ്ച് വർഷത്തെ അതിവേ​ഗ നിർമ്മാണം

അഞ്ചു വർഷം മാത്രമെടുത്താണ് അടൽ സേതു എന്ന വലിയ പാലം നിർമിച്ചത്. പുതിയ സാങ്കേതികവിദ്യ പാലത്തിന് ഉറപ്പു നൽകുന്നതിനുപുറമെ പരിസ്ഥിതി സൗഹാർദ്ദപരമായിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഈ പാതയിലൂടെ സഞ്ചരിക്കുമ്പോൾ തത്സമയ ട്രാഫിക് വിവരങ്ങൾ ഡ്രൈവർമാർക്ക് ലഭിക്കുന്നു. പാലത്തിലും അതിനടുത്തുള്ള റോഡുകളിലുമുള്ള ട്രാഫിക്കിനെക്കുറിച്ചും ഈ മേഖലയിൽ അപകടം നടന്നാൽ അതിനെക്കുറിച്ചുമുള്ള വിവരങ്ങൾ തത്സമയം പ്രദർശിപ്പിക്കും.

സ്റ്റീൽ ഡെക്കുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നതാണ് പാലത്തിന്റെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത. കൊറുഗേറ്റഡ് സ്റ്റീൽ പ്ലേറ്റുകളും അവയ്ക്ക് ശക്തി പകരാൻ സ്റ്റീൽബീമുകളും ഉപയോഗിച്ചിരിക്കുന്നത് ഘടനാപരമായ പാലത്തിന് ഒരുമ നൽകുന്നു.

 

Related Stories
Madhya Pradesh Live-In Partner Murder: പങ്കാളിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചത് എട്ടു മാസം; യുവാവ് അറസ്റ്റിൽ, സംഭവം മധ്യപ്രദേശിൽ
Modi On Godhra Train Burning : മനസ് അസ്വസ്ഥമാക്കിയ ഗോധ്രയിലെ കാഴ്ചകള്‍; സംഭവസ്ഥലത്ത് എത്തിയത് ‘ആ പ്രതിസന്ധി’ തരണം ചെയ്ത്: മനസ് തുറന്ന് പ്രധാനമന്ത്രി
MLA Gurpreet Gogi: പഞ്ചാബിൽ എംഎൽഎ ഗുർപ്രീത് ഗോഗി വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ
R Ashwin Language Controversy: ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷകളിൽ ഒന്നെന്ന് അശ്വിൻ; വിമർശനവുമായി ബിജെപി
Rajasthan Waste Management: മാലിന്യനിർമ്മാർജനം മഹാമോശം; രാജസ്ഥാന് വിധിച്ച 746 കോടി രൂപയുടെ പിഴ താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി
Bomb Threat : പരീക്ഷയ്ക്ക് പഠിച്ചില്ല; സ്കൂളുകളിൽ ബോംബ് ഭീഷണി നടത്തി, 12-ാം ക്ലാസുകാരൻ പിടിയിൽ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍